ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ വട്ട് ജയൻ എന്നൊരു കഥാപാത്രം മതി ഇന്ദ്രജിത് എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ. പ്രണയവും പകയും ഭ്രാന്തും എല്ലാംനിറഞ്ഞാടിയ ഒരു വ്യത്യസ്ത കഥാപാത്രം.മലയാളികൾ ഇതുവരെ കാണാത്ത ഒരു പോലീസ് കഥാപാത്രമായിരുന്നു വട്ട് ജയൻ.
“നിങ്ങളെ തല്ലിയത് എന്റെ അറിവില്ലായ്‍മ കൊണ്ടാണ്… അല്ലെങ്കിൽ വേണ്ട… എന്റെ വീടിന്റെ ചുമരില് ഒരുപാട് പേരുടെ പടം ഒന്നുമില്ല…ഒരാളുടെ പടമേ ഉള്ളു..എന്റെ തന്തയുടെ.. മാപ്പ് ജയൻ പറയുല..കേട്ട.. അഴിയെങ്കിൽ അഴി.. കയറെങ്കിൽ കയറു… ”
“അണ്ണാ ഈ മുല കുടി മാറാത്ത പയ്യന്മാർ നാലഞ്ചു ഇംഗ്ലീഷ് വാക്കും പഠിച്ചു കൊണ്ട്.. On The Mark..Charge.. Fire.. പയർ എന്ന് പറഞ്ഞു കൺഡ്രയ്ക്ക് പറയുന്നതുപോലെ അല്ല കാര്യങ്ങൾ.. അടി വരുമ്പോൾ അങ്ങേർക്കു വിസിൽ അടിച്ചിട്ടങ്ങു പോയാൽ മതി..നമ്മളാണ് ഇവിടെ കിടന്നു അനുഭവിക്കുന്നത്…അപ്പോൾ അടി വരുന്നതിനു മുൻപ് വായ് നിക്കാൻ ഇത്തിരി മിട്ടാ പാൻ അടിക്കും.. ഞരമ്പിലു മസിലു വരാൻ കുറച്ചു പുക ഊതി കയറ്റും..നെഞ്ചത്ത് കാറ്റു തട്ടാൻ ബട്ടൻസും ഊരി ഇടും..ചെണ്ടക്ക് കല്ലേറ് കൊണ്ടാലേ മാരാർക്കു മെഡലുകൾ കിട്ടു ഉള്ളു.. ”
അതി സങ്കിർണമായ സംഭാഷണങ്ങൾ പോലും അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പറ്റുന്ന എല്ലാത്തരം വേഷങ്ങളും കയ്യടക്കത്തോടെ അനായാസം അഭിനയിക്കാൻ കഴിയുന്ന ഒരു നടൻ ആണ് ഇന്ദ്രജിത് സുകുമാരൻ.എടുത്തു പറയാൻ ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും ഉണ്ടെങ്കിലും അത്തരം സിനിമകൾ വലിയ വിജയങ്ങൾ നേടുമ്പോഴും പലപ്പോഴും ഈ നടനെ അർഹിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെടാറില്ല.ഹാസ്യവും ആക്ഷനും നൃത്തവും എല്ലാം വഴങ്ങുന്ന ഒരു നടൻ.മീശമാധവനിലെ ഈപ്പൻ പാപ്പച്ചി ക്ലാസ്സ്‌മേറ്റ്സ്സിലെ പയസ്സ് ചാന്തു പൊട്ടിലെ കൊമ്പൻ കുമാരൻ നായകനിലെ വരദൻ ഉണ്ണി ഈ അടുത്ത കാലത്തിലെ വിഷ്ണു സിറ്റി ഓഫ് ഗോഡിലെ സ്വർണവേൽ ആമേനിലെ ഫാദർ വിൻസെന്റ് വട്ടോളി താക്കോലിലെ ഫാദർ ആംബ്രോസ് അങ്ങനെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ. ഏതു കഥാപാത്രം ആയി മാറാനും അനായാസം കഴിയുന്ന ഒരു നടൻ ❣️അതുപോലെ തന്നെ അധികം ചർച്ച ചെയ്യപ്പെടാത്ത കൽക്കട്ടാ ന്യൂസിലെയും ബാബാ കല്യാണിയിലെയും മറക്കാനാവാത്ത പ്രതിനായക വേഷങ്ങൾ
ഇന്ദ്രജിത്തിന്റെ തന്നെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മൂന്ന് സിനിമകൾ ആയിരുന്നു 2010ൽ പുറത്തിറങ്ങിയ ‘നായകൻ’ എന്ന സിനിമയിലെ വരദൻ ഉണ്ണിയും.2011ൽ പുറത്തിറങ്ങിയ ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമയിലെ സ്വർണവേലും.2013ൽ പുറത്തിറങ്ങിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ എന്ന സിനിമയിലെ വട്ട് ജയനും.എന്നാൽ ഈ മൂന്നു സിനിമകളും തീയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നവയാണ്. ലാൽജോസും അരുൺകുമാർ അരവിന്ദും ലിജോ ജോസ് പല്ലിശേരിയും മുരളിഗോപിയും ആണ് ഈ നടനെ പരമാവധി ഉപയോഗിച്ചിട്ടുള്ളത്. ഇന്ദ്രജിത്തിനു അർഹിക്കുന്ന അംഗീകാരമോ ബഹുമതികളോ ഇതുവരെ നൽകിയതായി എനിക്ക് തോന്നിയിട്ടില്ല.