Connect with us

പ്രണയവും പകയും ഭ്രാന്തും എല്ലാംനിറഞ്ഞാടിയ ഒരു വ്യത്യസ്ത കഥാപാത്രം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ വട്ട് ജയൻ എന്നൊരു കഥാപാത്രം മതി ഇന്ദ്രജിത് എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ

 21 total views

Published

on

രാഗീത് ആർ ബാലൻ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ വട്ട് ജയൻ എന്നൊരു കഥാപാത്രം മതി ഇന്ദ്രജിത് എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ. പ്രണയവും പകയും ഭ്രാന്തും എല്ലാംനിറഞ്ഞാടിയ ഒരു വ്യത്യസ്ത കഥാപാത്രം.മലയാളികൾ ഇതുവരെ കാണാത്ത ഒരു പോലീസ് കഥാപാത്രമായിരുന്നു വട്ട് ജയൻ.

Left right Left` is complete“നിങ്ങളെ തല്ലിയത് എന്റെ അറിവില്ലായ്‍മ കൊണ്ടാണ്… അല്ലെങ്കിൽ വേണ്ട… എന്റെ വീടിന്റെ ചുമരില് ഒരുപാട് പേരുടെ പടം ഒന്നുമില്ല…ഒരാളുടെ പടമേ ഉള്ളു..എന്റെ തന്തയുടെ.. മാപ്പ് ജയൻ പറയുല..കേട്ട.. അഴിയെങ്കിൽ അഴി.. കയറെങ്കിൽ കയറു… ”
“അണ്ണാ ഈ മുല കുടി മാറാത്ത പയ്യന്മാർ നാലഞ്ചു ഇംഗ്ലീഷ് വാക്കും പഠിച്ചു കൊണ്ട്.. On The Mark..Charge.. Fire.. പയർ എന്ന് പറഞ്ഞു കൺഡ്രയ്ക്ക് പറയുന്നതുപോലെ അല്ല കാര്യങ്ങൾ.. അടി വരുമ്പോൾ അങ്ങേർക്കു വിസിൽ അടിച്ചിട്ടങ്ങു പോയാൽ മതി..നമ്മളാണ് ഇവിടെ കിടന്നു അനുഭവിക്കുന്നത്…അപ്പോൾ അടി വരുന്നതിനു മുൻപ് വായ് നിക്കാൻ ഇത്തിരി മിട്ടാ പാൻ അടിക്കും.. ഞരമ്പിലു മസിലു വരാൻ കുറച്ചു പുക ഊതി കയറ്റും..നെഞ്ചത്ത് കാറ്റു തട്ടാൻ ബട്ടൻസും ഊരി ഇടും..ചെണ്ടക്ക് കല്ലേറ് കൊണ്ടാലേ മാരാർക്കു മെഡലുകൾ കിട്ടു ഉള്ളു.. ”

May be an image of 2 peopleഅതി സങ്കിർണമായ സംഭാഷണങ്ങൾ പോലും അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പറ്റുന്ന എല്ലാത്തരം വേഷങ്ങളും കയ്യടക്കത്തോടെ അനായാസം അഭിനയിക്കാൻ കഴിയുന്ന ഒരു നടൻ ആണ് ഇന്ദ്രജിത് സുകുമാരൻ.എടുത്തു പറയാൻ ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും ഉണ്ടെങ്കിലും അത്തരം സിനിമകൾ വലിയ വിജയങ്ങൾ നേടുമ്പോഴും പലപ്പോഴും ഈ നടനെ അർഹിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെടാറില്ല.ഹാസ്യവും ആക്ഷനും നൃത്തവും എല്ലാം വഴങ്ങുന്ന ഒരു നടൻ.മീശമാധവനിലെ ഈപ്പൻ പാപ്പച്ചി ക്ലാസ്സ്‌മേറ്റ്സ്സിലെ പയസ്സ് ചാന്തു പൊട്ടിലെ കൊമ്പൻ കുമാരൻ നായകനിലെ വരദൻ ഉണ്ണി ഈ അടുത്ത കാലത്തിലെ വിഷ്ണു സിറ്റി ഓഫ് ഗോഡിലെ സ്വർണവേൽ ആമേനിലെ ഫാദർ വിൻസെന്റ് വട്ടോളി താക്കോലിലെ ഫാദർ ആംബ്രോസ് അങ്ങനെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ. ഏതു കഥാപാത്രം ആയി മാറാനും അനായാസം കഴിയുന്ന ഒരു നടൻ ❣️അതുപോലെ തന്നെ അധികം ചർച്ച ചെയ്യപ്പെടാത്ത കൽക്കട്ടാ ന്യൂസിലെയും ബാബാ കല്യാണിയിലെയും മറക്കാനാവാത്ത പ്രതിനായക വേഷങ്ങൾ

ഇന്ദ്രജിത്തിന്റെ തന്നെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മൂന്ന് സിനിമകൾ ആയിരുന്നു 2010ൽ പുറത്തിറങ്ങിയ ‘നായകൻ’ എന്ന സിനിമയിലെ വരദൻ ഉണ്ണിയും.2011ൽ പുറത്തിറങ്ങിയ ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമയിലെ സ്വർണവേലും.2013ൽ പുറത്തിറങ്ങിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ എന്ന സിനിമയിലെ വട്ട് ജയനും.എന്നാൽ ഈ മൂന്നു സിനിമകളും തീയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നവയാണ്. ലാൽജോസും അരുൺകുമാർ അരവിന്ദും ലിജോ ജോസ് പല്ലിശേരിയും മുരളിഗോപിയും ആണ് ഈ നടനെ പരമാവധി ഉപയോഗിച്ചിട്ടുള്ളത്. ഇന്ദ്രജിത്തിനു അർഹിക്കുന്ന അംഗീകാരമോ ബഹുമതികളോ ഇതുവരെ നൽകിയതായി എനിക്ക് തോന്നിയിട്ടില്ല.

 22 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement