മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഏറ്റവുമധികം വിജയങ്ങളുണ്ടാക്കിയ നടന് എന്തുപറ്റി ?

0
137

രാഗീത് ആർ ബാലൻ

വീണ്ടും ചില വീട്ടുകാര്യങ്ങൾ ❣️1999

റോയ് : എന്താ സർ ഈ നേരത്തു ഇവിടെ

ലോഹിതദാസ് : എന്റെ കാർ ബ്രേക്ക്‌ ഡൌൺ ആയി കൈ കാണിച്ചിട്ട് വണ്ടി ഒന്നും നിർത്തുന്നില്ല.. നാളെ രാവിലെ ഞങ്ങൾക്ക് ഊട്ടിയിൽ എത്തേണ്ടതാണ്.. ഇവിടെ അടുത്ത് ടാക്സി വല്ലതും കിട്ടുമോ

റോയ് : ടാക്സി കിട്ടണം എങ്കിൽ പത്തു പതിനഞ്ചു കിലോമിറ്ററോളം പോകേണ്ടി വരും.. വണ്ടിക്കു എന്താ പറ്റിയത് സർ?

ലോഹി : എന്താ പറ്റിയെതെന്ന് അറിയില്ല.. വണ്ടി പെട്ടന്ന് അങ്ങ് ഓഫ്‌ ആയി.. പിന്നെ സ്റ്റാർട്ട്‌ ആകുന്നില്ല

റോയ് : പെട്രോൾ ഉണ്ടോ

ലോഹി : പെട്രോൾ ഒക്കെ ഉണ്ട്

റോയ് : സർ ആ ബോണറ്റ് ഒന്ന് തുറന്നെ.. ഞാൻ ഒന്ന് നോക്കട്ടെ

ലോഹി : അല്ല നിങ്ങൾ മെക്കാനിക് ആണോ?

റോയ് : അല്ല അല്ല.. പണ്ട് പോളിയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പാസ്സ് ആയിട്ടുണ്ട്… തകരാർ ആക്കുല..ഒരു സ്പെന്നർ കിട്ടാനുണ്ടാകുമോ? സാറിനു എന്നെ മനസിലായോ?

ലോഹി : ഓർമയില്ല പറഞ്ഞ ചിലപ്പോൾ മനസിലാകും.

റോയ് : എന്റെ പേര് റോയ്.. ഫോട്ടോയും അഡ്രസ്സുമൊക്കെ സാറിന്റെ കയ്യിൽ ഉണ്ട്. ഞാൻ രണ്ടു മൂന്നു തവണ സാറിനെ വന്നു കണ്ടിട്ടുണ്ട്.കഴിഞ്ഞ പടത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഷൊർണുർ TB യിൽ വന്നു കണ്ടിരുന്നു..അന്ന് ഞാൻ സാറിനെ ഒന്ന് രണ്ടു ചീത്തയും വിളിച്ചിട്ടാണ് പോന്നത്.

ലോഹി : ഇപ്പൊ ഓർമയുണ്ട്
റോയ് : ചീത്ത പറഞ്ഞാലേ ഓർക്കുള്ളു അല്ലെ സാറേ.. ക്ഷമിക്കണം സങ്കടം കൊണ്ട് പറഞ്ഞത കുറെ നടന്നു എന്റെ സാറേ

ലോഹി : എല്ലാറ്റിനും ഒരു സമയമുണ്ട്.. സമയം ആകുമ്പോൾ എല്ലാം ശെരി ആയി വരും.. അടുത്ത പടം തുടങ്ങുമ്പോൾ ഒന്ന് ബന്ധപ്പെട്ടോളൂ

റോയ് : പഴയ കളി ഒന്നും നടക്കില്ല.. പ്രാരാബ്ധകാരനായി. ഒരു കല്യാണം കഴിച്ചു.. ഇത്തിരി വിപ്ലവമാ.. വീട്ടിന്നു പുറത്താ ഇപ്പൊ..ഇപ്പൊ ഒരു ജോലിയാണ് വേണ്ടത്.
ഇപ്പൊ സ്റ്റാർട്ട്‌ ചെയ്തു ഒന്ന് നോക്കിയേ..

ലോഹി : ഹോ ഭാഗ്യം

റോയ് : കാർബ്‌റൈറ്ററിൽ അഴുക്കു കയറി ബ്ലോക്ക്‌ ആയതാ..ടാങ്ക് ഒന്ന് ക്ലീൻ ചെയ്യിച്ചോളൂ.. സർ ഈ വഴിയേ ആണല്ലേ.. നമ്മള് പെരുവഴിയിൽ ആയി

ലോഹി : എവിടയാണ് പോകേണ്ടത്.. ഞാൻ കൊണ്ട് ചെന്ന് ആക്കാം

റോയ് : വേണ്ട വേണ്ട.. സാറിനു സമയം ഇല്ലാത്തല്ലേ.. നമുക്ക് സമയം ധാരാളമാ.. അരമണിക്കൂർ നടന്നാൽ ജംഗ്ഷനിൽ എത്തും അവിടുന്ന് ഓട്ടോ വിളിച്ചു ബസ് സ്റ്റാൻഡ്. ഇനിയിപ്പോ നേരം വെളുത്താലേ നാട്ടിലേക്കു വണ്ടിയുള്ളു

ലോഹി : ഇത് ഇരിക്കട്ടെ (കാശു റോയ്ക്ക് കൊടുക്കാൻ ശ്രേമിക്കുന്നു )

റോയ് : അയ്യേ പൈസ ഒന്നും വേണ്ട.. സർ വിചാരിച്ചാൽ ഒരു ജോലി ശെരിയാക്കി തരാൻ പറ്റുമോ?

ലോഹി : ചോക്ക് മലയിൽ ഇരിക്കുന്നവൻ ഒരു ചോക്ക് കഷ്ണം അന്വേഷിച്ചു പോയ ഒരു കഥയുണ്ട്.കയ്യിൽ നല്ലൊരു തൊഴിൽ ഇരിക്കുമ്പോഴാണ് താൻ തൊഴിൽ അന്വേഷിച്ചു നടക്കുന്നത്… എടൊ കയ്യിലിരിക്കുന്നത് മറന്നു. കിട്ടാത്തതിന്റെ പിന്നാലെ പോയാൽ അത് അകന്നു പോകുകയേ ഉള്ളു.. സമയം ആകുമ്പോൾ വരേണ്ടത് വന്നിരിക്കും.(റോയ്ക്ക് കാശു കൊടുക്കുന്നു ) വരട്ടെ കാണാം

Jayaram's shocking transformation for his next! - Tamil News -  IndiaGlitz.comവീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന സിനിമ കാണുന്ന പ്രേക്ഷകനെ ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു രംഗമാണ് ഇതു.. ഇതുപോലെ നമ്മുടെയൊക്കെ ഉള്ളിലും ഉണ്ടന്നെ ചോക്ക് കഷ്ണം അന്വേഷിച്ചു നടക്കുന്ന റോയ് മാരൊക്കെ..റോയ് നമ്മുടെയെല്ലാം ഒരു പ്രതിനിധിയാണ്.

ഒരുകാലത്ത് മലയാള സിനിമയിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ജയറാം.മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മലയാളത്തിൽ ഏറ്റവുമധികം വിജയങ്ങൾ ഉണ്ടായിരുന്ന നടൻ. ശെരിയാണ്
സമീപകാലത്തെ ജയറാം സിനിമകൾ എല്ലാം തന്നെ പരാജയങ്ങൾ ആയിരുന്നു.അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവർ ഉണ്ട്.. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ പിഴവാണ് പരാജയങ്ങൾക്ക് എല്ലാം തന്നെ കാരണം. പക്ഷെ ജയറാം എന്ന നടന്റെ പഴയ കാല സിനിമകളൊക്കെ കാണാൻ തന്നെ എന്ത് രസമാ..എന്നെങ്കിലും നല്ലൊരു തിരിച്ചു വരവ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

അടിക്കുറിപ്പ്

സിനിമ മേഖലയിൽ തന്നെയുള്ള ഒരു സുഹൃത്ത് പറഞ്ഞിട്ടുള്ള അറിവാണ്… ജയറാമിനെ ചുറ്റി പറ്റി കുറേ ‘ഉപഗ്രഹങ്ങൾ” ഉണ്ട്..അവരു വഴിയേ അദ്ദേഹത്തെ കോൺടാക്ട് ചെയ്യാനും കഥ പറഞ്ഞു കേൾപ്പിക്കാനും പറ്റൂ.. അടുത്ത കാലത്ത് പരാജയപ്പെട്ട പല സിനിമകളും ഈ ഉപഗ്രഹങ്ങൾ വഴി വന്നതാണ് എന്നും കേട്ടു.. അത് പോലെ തന്നെ ഒരുപാട് നല്ല സിനിമകൾ ഇതേ ഉപഗ്രഹങ്ങൾ കാരണം അദ്ദേഹത്തിൻ്റെ അടുത്തേക്ക് എത്താതെ പോയി എന്നും കേട്ടു.