രാഗീത് ആർ ബാലൻ
സായി : ഹലോ മാത്യു അളിയാ.. എവിടുണ്ട്
മാത്യു : ഞാനിവിടെ മന്ത വേലിയിൽ ഉണ്ട്
സായി : മന്ത വേലിയോ.. ഹാ… ഞാനും മന്ത വേലിയിൽ ഉണ്ടല്ലോ.. അളിയൻ എവിടെ ആണ്
മാത്യു : ഇവിടെ ബസ് സ്റ്റോപ്പിനടുത്തു ജ്യൂസ് ഷോപ്പിന്റെ അവിടെ ഉണ്ട്
സായി : ഊണ് കഴിക്കുന്ന സമയത്താണോ അളിയാ ജ്യൂസ് കഴിക്കുന്നേ? അളിയൻ ഒരു കാര്യം ചെയ്യ് നേരെ റോയൽ ഹോട്ടലിലേക്ക് വാ.. നമുക്ക് ഊണ് കഴിച്ചു കൊണ്ട് സംസാരിക്കാം എന്ത്യേ…
മാത്യു : ഹാ.. ഓക്കേ (ഫോൺ കട്ട് ചെയ്തു താല്പര്യമില്ലാതെ നടന്നു കൊണ്ട് സ്വയം പറയുന്നു ” തിന്നാൻ വേണ്ടി ജനിച്ച ഒരു സാധനം ”
സായി : വരണുണ്ട്….
(മാത്യു അളിയനെ കാണുവാൻ ഹോട്ടലിൽ എത്തുന്നു )
മെനു കാർഡിൽ നോക്കി ഒരു പ്രേത്യേക രീതിയിൽ ജോജുവിന്റെ കഥാപാത്രം വൈറ്റർ വിളിക്കുന്നു
വൈറ്റെർ : യസ് സർ
സായി : മാത്യു അളിയാ എന്താ കഴിക്കണേ?
മാത്യു : ഇല്ല എനിക്കൊന്നും വേണം എന്നില്ല
സായി : ഒരു മട്ടൺ ബിരിയാണി കഴിച്ചാലോ?രണ്ട് മട്ടൺ ബിരിയാണി ഒരു ബിക്കൻ ചില്ല.
(വൈറ്റെർ അത്ഭുതത്തോടെ ജോജുന്റെ കഥാപാത്രത്തെ നോക്കുന്നു )
ഈ.. ചി…. ഛെ…ചിക്കൻ ഫ്രൈ
കൊതി വരുമ്പോഴേ പലതും പറയുന്നത് തെറ്റി പോകും..അളിയാ. ഞാനൊരു പുതിയൊരു ബിസിനസ് തുടങ്ങാൻ പോകുന്ന കാര്യം അറിഞ്ഞില്ലേ?.. അതിന്റെ കാര്യം സംസാരിക്കാൻ ആണ് ഞാനിങ്ങോട്ടു എത്തിയത്..
മാത്യു : അല്ല അപ്പൊ ഇതിനു മുൻപ് ചെയ്തോണ്ടിരുന്ന ബിസിനസ്?
സായി : അത് നല്ല ബിസിനസ് ആയിരുന്നു പക്ഷെ നഷ്ടത്തിൽ ആയി പോയി.. നമ്മുടെ നാട്ടുകാരുടെ സ്വഭാവം അറിയാല്ലോ.. അതിനു ശേഷം അവന്മാര് ചൊറിച്ചിൽ വർത്തമാനം തുടങ്ങി.. അവന്മാരുടെ വാ അടിപ്പിക്കാൻ ഞാൻ ഒരു കിടിലൻ ബിസിനസ് തുടങ്ങാൻ പോകുവ..
(മാത്യു അത്ഭുതത്തോടെ അളിയനെ നോക്കുന്നു )
ബിരിയാണി വന്നു അത് കുഴച്ചു ഒരു ഉരുള കഴിച്ചു സായി പറയും
അതിനെ കുറിച്ചൊക്കെ ഞാൻ പിന്നെ പറയാം.. അതിനു മുൻപ് ഒരു അന്പത്തിനായിരം രൂപ urgent ആയി വേണം..വൈകുനേരത്തിനു ഉള്ളിൽ മതി.. അളിയന് ഇവിടെ ഒരുപാട് കൂട്ടുകാരൊക്കെ ഉള്ളതല്ലേ.. കടമായി വേണ്ട.. നമ്മുടെ ബാക്കി സ്ത്രീ ധനം തരാൻ ഇല്ലേ.. ഞേ.. അത് തന്ന മതി.. ഞാനി ബിസിനസ് ഒക്കെ ചെയ്തു പച്ച പിടിച്ചാൽ അല്ലെ അളിയാ പെങ്ങൾ ഹാപ്പി ആയി ഇരിക്കു..അങ്ങനെ ആകുമ്പോ അളിയൻ വീട്ടിൽ വരുമ്പോൾ ഇതുപോലെ മട്ടൺ ബിരിയാണി കഴിക്കാം.. എന്തെ.. കഴിക്കു
(കഴിച്ചതിനു ശേഷം ഒരു പ്രേത്യേക ചിരി ഉണ്ട് ജോജുവിന് )
സർ ബില്ല്
സായി : എന്നായ്യ ഉനകുള്ളെ അവസരം.. സാപ്പിട്ടു മുടികറുതുകുള്ളെ ബില്ല് കൊടുക്കറി യാ.. പോയി ജ്യൂസ് കൊണ്ട് വാ പോ.. പൈനാപ്പിൾ ജ്യൂസ്..
ജ്യൂസ് കുടിച്ചു ബില്ല് അളിയന്റെ കയ്യിൽ കൊടുത്തു ജോജുന്റെ ഒരു പോക്ക് ഉണ്ട്.. വളരെ രസമുള്ള ഒരു കഥാപാത്രം ആണ് നേരം സിനിമയിലെ ജോജുന്റെ കഥാപാത്രം.. മാത്യു കയ്യിൽ വെള്ളം കുടിക്കാൻ പോലും കാശില്ലാതെ നിൽക്കുമ്പോൾ ഫോണിൽ വിളിച്ചു വരുത്തി മട്ടൺ ബിരിയാണി വാങ്ങി നൽകി വൈകുനേരത്തിനുള്ളിൽ അന്പത്തിനായിരം രൂപ നൽകാൻ പറയുകയും കഴിച്ചതിന്റെ ബില്ല് മാത്യുനു തന്നെ നൽകി ഹോട്ടലിൽ നിന്ന് എണിറ്റു പോകുന്ന ഒരു രസികൻ കഥാപാത്രം.. ആ രംഗങ്ങളിൽ.. ഭക്ഷണ പ്രിയരായിട്ടുള്ള ആളുകളുടെ ചില ഭാവ മാറ്റങ്ങൾ ജോജുവിൽ പ്രകടമാണ്.. ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ തെറ്റ് പറ്റുകയും കൊതി വരുമ്പോൾ പറയുന്നത് തെറ്റി പോകുമേന്ന് പറയുന്ന ഒരു കഥാപാത്രം..
വര്‍ഷങ്ങളോളം പല സിനിമകളിൽ നിശബ്ദനായി നില്‍ക്കേണ്ടി വന്ന ഒറ്റ സീനില്‍ ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന നടൻ.ഒരു സിനിയിലെ ഒരു ഹോട്ടൽ രംഗം എത്ര മനോഹരം ആയിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്..
ജോജു ജോർജിന്റെ കരിയർ എന്നെ പലപ്പോഴും അത്ഭുതപെടുത്തിയിട്ടുണ്ട് . കഴിഞ്ഞ 20വര്‍ഷം ഈ നടന്‍ ഇവിടെയുണ്ടായിരുന്നുവെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ട് അഞ്ചു വര്‍ഷത്തിലധികമായിട്ടില്ല എന്നതാണ് അത്ഭുതമായി തോന്നുന്നത്. പക്ഷേ ജോജു ഒരിക്കലും തന്റെ നഷ്ടങ്ങളെയോര്‍ത്ത് നിരാശപ്പെട്ടു കണ്ടിട്ടില്ല. അത് അദ്ദേഹത്തിന്റെ ഓരോ അഭിമുഖങ്ങൾ കാണുമ്പോഴും വ്യക്തമാണ്.തന്നെക്കാള്‍ കഴിവുള്ള പലരും ഇക്കാലത്തിനിടയിലും ഒന്നുമാകാതെ നില്‍ക്കുന്നതിൽ ഏറ്റവും കൂടുതല്‍ വേദനിക്കുന്ന ഒരു നടൻ നല്ല മനുഷ്യൻ. നേരിടേണ്ടി വന്ന കഷ്ടതകളും അവഗണനകളും ഒത്തിരിയുണ്ടെന്ന് പല അഭിമുഖങ്ങളിലും ജോജു പറഞ്ഞിട്ടുണ്ട്
“എന്റെ ഗ്രോത്ത് ഭയങ്കര രസാണ്..എന്റെ ആദ്യമായിട്ട് ഫ്ലെക്സിൽ ഫോട്ടോ വരുന്നത് കിളി പോയി എന്ന സിനിമയിലാണ്..ഞാൻ അത് കാണാൻ എന്റെ മാള യിൽ നിന്നു വന്നത് മാമംഗലം പള്ളിയുടെ മുൻപില് ഒരു ഫ്ലെക്സ് ഇരിപ്പുണ്ട്.. ആ ഫ്ലെക്സിൽ സ്റ്റാമ്പ് സൈസ് കള്ളിയിൽ എന്റെ ഒരു ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു കിളി പോയി എന്ന പടത്തിൽ..ഞാൻ അത് കണ്ടു.. ഉഫ്.. ഫ്ലെക്സിൽ എന്റെ ഫോട്ടോ..ആ ഒരു ഫോട്ടോ ഞാനല്ലാതെ വേറൊരാളും ശ്രദ്ധിച്ചിട്ടുണ്ടാകുല..കാരണം കാർഡ് സൈസിൽ..അത് കണ്ട് ഞാൻ ഭയങ്കരമായി സന്തോഷിച്ചു…ഈ അടുത്ത് കഴിഞ്ഞ ആഴ്ച ഞാൻ അതിലെ പോരുമ്പോൾ എന്നും ഞാൻ ആ ഫ്ലെക്സ് നോക്കും..ഇപ്പൊ അവിടെ ഇരിക്കുന്നത് ജോസെഫിന്റെ ഒറ്റക്കുള്ളൊരു ഫ്ലെക്സ് ആണ്..അത് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷവും തൃപ്തിയും എന്ന് പറയുന്നത്..അന്ന് ആ ചെറിയ ഫോട്ടോ വന്നത് കൊണ്ടാണ് എനിക്കിപ്പോ ആ ഫ്ലെക്സ് നോക്കുമ്പോൾ ഇത്രയും സന്തോഷം തോന്നുന്നത്…അങ്ങനത്തെ രസമുള്ള ഒരുപാട് സന്തോഷങ്ങൾ എനിക്ക് കിട്ടി ”
ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ സംവിധായകൻ രഞ്ജിത്ത് ഈ പ്രകാരം പറയുക ഉണ്ടായി
“നല്ല നടൻ ആകണം എങ്കിൽ ജീവിതാനുഭവങ്ങൾ വേണം നല്ല നീരിക്ഷണ ബോധം വേണം.. നമുക്ക് ചുറ്റുമുള്ള ആളുകളെ സുഹൃത്തുക്കളെ ശത്രുക്കളെ പരിചയം പോലും ഇല്ലാത്തവരെ കഥാപാത്രങ്ങളാക്കി പഠിക്കുവാനുള്ള മനസ്സ് ഉണ്ടാകണം”.
ഇതെല്ലാം ജോജു ജോർജ് എന്ന നടനിൽ ഞാൻ കണ്ട സവിശേഷതകൾ ആണ്. സിനിമ സ്വപ്നം കാണുന്ന ഏതൊരു സിനിമാമോഹിക്കും പ്രചോദനമാണ് ജോജു ജോർജ്. പിന്നിട്ട വഴികളിൽ നിന്നും നേരിട്ട അവഗണകളിൽ നിന്ന് അനുഭവങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തുന്ന മനുഷ്യൻ.. നല്ല രസമാണ് ഇദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ തന്നെ..