ദില്ലിയുടെ മൂന്ന് വർഷങ്ങൾ 2️⃣5️⃣ 1️⃣0️⃣ 2️⃣0️⃣1️⃣9️⃣💥2️⃣5️⃣ 1️⃣0️⃣ 2️⃣0️⃣2️⃣2️⃣
കൈതി 🔥
രാഗീത് ആർ ബാലൻ
ഏതെങ്കിലുമൊക്കെ സിനിമ കണ്ടിട്ട് നിങ്ങളിലെ പ്രേക്ഷകൻ ആഗ്രഹിച്ചിട്ടുണ്ടോ ഈ സിനിമ തീരാതിരുന്നെങ്കിൽ ഇന്റർവെൽ പോലും വേണ്ടി ഇരുന്നില്ല എന്ന് തോന്നിപ്പിച്ച സിനിമകൾ?അത്തരത്തിൽ ഒന്നാണ് എനിക്ക് കൈതി എന്ന സിനിമ.കൈതി എന്ന സിനിമ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാൻ ആയി എന്നെ ആകർഷിച്ച ഏറ്റവും പ്രധാനപെട്ട ഘടകങ്ങൾ ആയിരുന്നു No Songs..No Heroine.. No Daylight… ഒരു തമിഴ് സിനിമയുടെ കൃത്യമായ ചേരുവകൾ ആയ പാട്ടുകളോ നായികയോ ഡാൻസോ ഇല്ലാതെ ഒരു സിനിമ പ്രേക്ഷകനെ രണ്ടര മണിക്കൂർ തിയേറ്ററിൽ ഇരുത്താൻ പറ്റുന്നത് ആവുമോ എന്ന സംശയം കൊണ്ടും അതിലുപരി ഒരു അത്ഭുതം കാരണവുമാണ് സിനിമ കണ്ടത്.
ലോഗേഷ് കനകരാജ് എന്ന എഴുത്തുകാരനും ടെക്‌നീഷ്യനും അയാളുടെ റേഞ്ച് എന്തെന്ന് കാട്ടി തന്ന ത്രില്ലർ.ഓരോ ഷോട്ടിലും ഇരുട്ടിന്റെ സൗന്ദര്യവും ഭീകരതയും നിറയുന്ന ഒരു സീനില്‍ നിന്നും അടുത്തതിലേക്കുള്ള ചുവടുമാറ്റത്തില്‍ പ്രേക്ഷകന്റെ നെഞ്ചിടിപ്പുയര്‍ത്തിയ സിനിമ. കാര്‍ത്തി എന്ന നടനും താരവും ഒരേ പോലെ അത്ഭുതപ്പടുത്തിയ സിനിമ.നായികയോ, പാട്ടോ ഇല്ലാത്ത സിനിമ.ഒരൊറ്റ രാത്രിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വന്നു പോകുന്ന കുറെ കഥാപാത്രങ്ങളെ എത്ര ഗംഭീരമായി കോർത്ത് വച്ച് കൊണ്ടാണ് ലോകേഷ് കഥ പറഞ്ഞത്.
കാർത്തി അവതരിപ്പിച്ച ദില്ലിയുടെ ഫ്ലാഷ് ബാക്ക് സീനുകൾ ഒന്നും കാണിക്കാതെ തന്നെ ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ദില്ലിയുടെ മുഖത്തേക്ക് ഒരൊറ്റ ക്ലോസപ്പ് ഷോട്ടിൽ കൂടി കുറഞ്ഞ മിനുട്ടുകൾ കൊണ്ട് അയാളുടെ ഭൂതകാലം വൈകാരികമായി പറഞ്ഞ ഒരു രംഗമുണ്ട് സിനിമയിൽ..അതിഗംഭീരം ആണ് അത്.ഫാമിലി പ്രേക്ഷകർക്ക് വേണ്ടി കുറച്ച് കോമഡി മാസ് ഹീറോക്ക് വേണ്ടി കുറച്ച് റൊമാൻസ് പിന്നെ അവിടെ ഇവിടെ രണ്ട് പാട്ട് എന്നിങ്ങനെ മാർക്കറ്റിനെ തൃപ്തി പെടുത്താനായി ഉണ്ടാക്കിയെടുത്ത തിരക്കഥ ആയിരുന്നില്ല കൈതിയുടേത്.
കാർത്തി,ക്യാമറ, BGM, നരേൻ, കൂടെയുള്ള പയ്യൻ, സ്റ്റേഷനിലെ പോലീസ്കാരൻ, വില്ലന്റെ ശബ്ദം, അവസാനതെ വെടിക്കെട്ട് പിന്നെ പ്രകമ്പനം കൊള്ളിക്കുന്ന സംഘട്ടനങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ അടങ്ങി നല്ല ഒന്നാന്തരം സിനിമ അതായിരുന്നു കൈതി. ഇന്റർവെൽ പോലും വേണ്ടി ഇരുന്നില്ല എന്ന് തോന്നി പോയ സിനിമ..
” യാർണ്ണാ അവൻ സംബന്ധമേ ഇല്ലാമേ ഉള്ളവന്തു എല്ലാമെ കെടുത്തിട്ടാ..”
“സംബന്ധം ഇരുക്ക്..അവ പേരു ദില്ലി..”
സത്താലും സണ്ടെപൊട്ടു സാവണം സർ….ഭയന്ത് സാവക്കൂടാത്…