കമ്മാരസംഭവം
രാഗീത് ആർ ബാലൻ
“History is a set of lies agreed upon”
“നിനക്ക് പ്രാന്താണ്.. ഇതുപോലെ ഒരു പൊട്ടാ സിനിമ.. എന്താണ് ഇതിൽ ഉള്ളത് എന്താണ് ഇതിനും മാത്രം ഇതിൽ ഉള്ളത്?” കമ്മാര സംഭവം എന്ന സിനിമ കണ്ടിട്ട് എന്നോട് വന്നു ചിലർ പറഞ്ഞ വാക്കുകൾ ആണ് ഇതു. ശെരിയാണ് ഈ സിനിമ ഇഷ്ടമല്ലാത്ത.. തീയേറ്ററിൽ നിന്നു പകുതി വെച്ചു ഇറങ്ങി പോയ ഒരുപാട് പേരെ എനിക്കറിയാം. ഈ സിനിമ ഇഷ്ടമല്ലാത്ത ഒരുപാട് ആളുകൾ ഉണ്ടെന്നും അറിയാം.പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മലയാള സിനിമയിൽ അടുത്ത കാലത്തു ആയി ഇറങ്ങിയിട്ടുള്ള ഏറ്റവും നല്ല ക്വാളിറ്റി സിനിമകളിൽ ഒന്നാണ് കമ്മാര സംഭവം..well History is a set of lies agreed upon നെപ്പോളിയന്റെ ആ ലോകപ്രശസ്ത വാക്യത്തോട് നീതി പുലര്ത്തിക്കൊണ്ട് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം
ടെക്നിക്കലി ബ്രില്യന്റ് ആയ മലയാള സിനിമ തന്നെയാണ്.കൂടിയാലോചിച്ച് നിശ്ചയിച്ചുറപ്പിച്ച് എഴുതി വെക്കുന്ന നുണകളുടെ കടലാസുകെട്ടിനെ ചരിത്രം എന്ന് വിളിക്കുന്നു എന്ന നെപ്പോളിയൻ ന്റെ വചനം എഴുതിക്കാണിച്ചു കൊണ്ടാണ് കമ്മാരസംഭവം തുടങ്ങുന്നത്. മൂന്നേകാൽ മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ.ദിലീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം എന്ന് എനിക്ക് തോന്നിയ ഒരു സിനിമ.അതുപോലെ തന്നെ എടുത്തു പറയേണ്ട മികച്ച പ്രകടങ്ങൾ ആയിരുന്നു മുരളി ഗോപിയുടെയും സിദ്ധാർഥിന്റെയും.

2019 ലെ മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഉള്ള നാഷണൽ അവാർഡ് വാങ്ങിയ സിനിമയും കൂടെ ആണ് കമ്മാര സംഭവം.എല്ലാ മേഖലയിൽ മികവ് പുലർത്തിയ സിനിമ VFX വളരെ ഫലപ്രദം ആയി ചെയ്ത ഒരു മലയാള സിനിമയാണ്. എന്ത് കൊണ്ടും ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനിക്കാവുന്ന സിനിമ ആണ് കമ്മാര സംഭവം.
ഈ സിനിമ റിലീസ് ആയ സമയത്തു nucleus mallil ഞാൻ കാണാൻ പോയപ്പോൾ അന്ന് ഉണ്ടായിരുന്ന ഭൂരിഭാഗം ആൾക്കാരും സിനിമയുടെ ഇടവേളയിലും സിനിമ തീരുന്നതിനു മുൻപും ഇറങ്ങി പോയവരാണ്.സ്പൂഫ് ജോണർ കൂടെ ആയ സിനിമ പലർക്കും മനസിലാകാതെ പോകുകയും പെട്ടെന്നുണ്ടായ സ്പൂഫ് വഴിമാറാലുമാകാം ആർക്കും മനസിലാകുന്നില്ല എന്നൊക്കെ പറയാൻ കാരണം.പക്ഷെ ഞാൻ വളരെയേറെ ആസ്വദിച്ചു തീയേറ്ററിൽ കണ്ടതാണ് ഈ സിനിമ .കാരണം സിനിമയുടെ പല രംഗങ്ങളും ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന സംശയം ഉണർത്തുന്നതായിരുന്നു.മികച്ച പ്രൊഡക്ഷൻ നിലവാരം ദൃശ്യഭംഗിയേറിയ ഷോട്ടുകൾ.റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ..ഒരു 3തവണയെങ്കിലും ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട് മനസിലാകാത്തത് കൊണ്ടല്ല അത്രയ്ക്ക് ഗംഭീരമാണ് ഈ സിനിമ.
“History is a set of lies agreed upon”
****
കാമറ സംഭവം (എഡിറ്റർ കൂട്ടിച്ചേർക്കുന്നത് )
2018-ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. ഗോകുലം ഗോപാലന്റെ കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ദിലീപ്, സിദ്ധാർത്ഥ്, മുരളി ഗോപി, ബോബി സിംഹ, നമിത പ്രമോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ് അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. രാമലീലയ്ക്കു ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് കമ്മാര സംഭവം. ശ്വേത മേനോൻ, മണിക്കുട്ടൻ, വിജയരാഘവൻ, ഇന്ദ്രൻസ്, സിദ്ദിഖ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗ്രാന്റ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്. മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള സുരേഷ് Urs ആണ് കമ്മാര സംഭവത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. 2018 ഏപ്രിൽ 14-ന് ചിത്രം റിലീസ് ചെയ്യും. സുനിൽ. കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. കമ്മാര സംഭവത്തിന്റെ ടീസറും ട്രെയ്ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു.2018 ഏപ്രിൽ 14-ന് വിഷുവിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങി.
നിർമ്മാണം
മലയാള പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് കമ്മാര സംഭവം. തമിഴ് ചലച്ചിത്ര നടൻ സിദ്ധാർത്ഥ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥാരചനയും തിരക്കഥാരചനയും നിർവ്വഹിച്ചിരിക്കുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ദിലീപാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ശബ്ദമിശ്രണത്തിനുള്ള ഓസ്കർ പുരസ്കാര ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായൺ, അനിൽ പനച്ചൂരാൻ എന്നിവർ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം നടത്തിയിട്ടുള്ളത്.
ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം 2016 ഓഗസ്റ്റ് 18ന് കൊച്ചിയിൽ ആരംഭിച്ചു. എന്നാൽ 2017 ജൂലൈയിൽ തമിഴ്നാട്ടിലെ തേനിയിൽ വച്ച് ചിത്രീകരണം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ചിത്രത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കേണ്ടിവന്നു. തുടർന്ന് ചെറിയ ഇടവേളയ്ക്കു ശേഷം 2017 ഒക്ടോബർ 9ന് മലപ്പുറത്തെ വേങ്ങരയിൽ വച്ച് ചിത്രീകരണം പുനരാരംഭിച്ചു.ഒക്ടോബർ 20-ന് ദിലീപ് എറണാകുളത്തെ മലയാറ്റൂരിൽ വച്ച് ചിത്രീകരണ സംഘത്തോടൊപ്പം ചേരുകയുണ്ടായി. 2017 ഡിസംബറിൽ ചെന്നൈയിലും ചലച്ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. 2018 ജനുവരി 3-നാണ് കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിന്റ ട്രെയിലർ 2018 മാർച്ച് 28-ന് ഔദ്യോഗികമായി പുറത്തിറങ്ങി.
ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് 2018 ഏപ്രിൽ 2-ന് നടന്നു.മലയാള ചലച്ചിത്ര അഭിനേതാവ് നിവിൻ പോളിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത്. ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്, സിദ്ദിഖ്, നമിത പ്രമോദ്, മുരളി ഗോപി, ശ്വേത മേനോൻ തുടങ്ങിയവരും ചലച്ചിത്ര സംവിധായകരായ ജോഷി, അരുൺ ഗോപി, ബ്ലെസി, ലാൽ ജോസ് എന്നിവരും ചലച്ചിത്ര അഭിനേതാക്കളായ നിവിൻ പോളി, സണ്ണി വെയ്ൻ, എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.2018 ഏപിൽ 14-ന് കമ്മാര സംഭവം റിലീസ് ചെയ്തു.ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, അനിൽ പനച്ചൂരാൻ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്