ഇന്റെർവെല്ലിന് മുന്നേ ആളുകൾ ഇറങ്ങിപ്പോയ ഒരു നല്ല സിനിമയുടെ നാലുവർഷങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
436 VIEWS

രാഗീത് ആർ ബാലൻ

“നിനക്ക് പ്രാന്താണ്.. ഇതുപോലെ ഒരു പൊട്ടാ സിനിമ.. എന്താണ് ഇതിൽ ഉള്ളത് എന്താണ് ഇതിനും മാത്രം ഇതിൽ ഉള്ളത്?” കമ്മാര സംഭവം എന്ന സിനിമ കണ്ടിട്ട് എന്നോട് വന്നു ചിലർ പറഞ്ഞ വാക്കുകൾ ആണ് ഇതു. ശെരിയാണ് ഈ സിനിമ ഇഷ്ടമല്ലാത്ത.. തീയേറ്ററിൽ നിന്നു പകുതി വെച്ചു ഇറങ്ങി പോയ ഒരുപാട് പേരെ എനിക്കറിയാം. ഈ സിനിമ ഇഷ്ടമല്ലാത്ത ഒരുപാട് ആളുകൾ ഉണ്ടെന്നും അറിയാം.പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മലയാള സിനിമയിൽ അടുത്ത കാലത്തു ആയി ഇറങ്ങിയിട്ടുള്ള ഏറ്റവും നല്ല ക്വാളിറ്റി സിനിമകളിൽ ഒന്നാണ് കമ്മാര സംഭവം..well History is a set of lies agreed upon
നെപ്പോളിയന്‍റെ ആ ലോകപ്രശസ്ത വാക്യത്തോട് നീതി പുലര്‍ത്തിക്കൊണ്ട് രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം

ടെക്നിക്കലി ബ്രില്യന്റ് ആയ മലയാള സിനിമ തന്നെയാണ്.കൂടിയാലോചിച്ച് നിശ്ചയിച്ചുറപ്പിച്ച് എഴുതി വെക്കുന്ന നുണകളുടെ കടലാസുകെട്ടിനെ ചരിത്രം എന്ന് വിളിക്കുന്നു എന്ന നെപ്പോളിയൻ ന്റെ വചനം എഴുതിക്കാണിച്ചു കൊണ്ടാണ് കമ്മാരസംഭവം തുടങ്ങുന്നത്. മൂന്നേകാൽ മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ.ദിലീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം എന്ന് എനിക്ക് തോന്നിയ ഒരു സിനിമ.അതുപോലെ തന്നെ എടുത്തു പറയേണ്ട മികച്ച പ്രകടങ്ങൾ ആയിരുന്നു മുരളി ഗോപിയുടെയും സിദ്ധാർഥിന്റെയും.

2019 ലെ മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഉള്ള നാഷണൽ അവാർഡ് വാങ്ങിയ സിനിമയും കൂടെ ആണ് കമ്മാര സംഭവം.എല്ലാ മേഖലയിൽ മികവ് പുലർത്തിയ സിനിമ VFX വളരെ ഫലപ്രദം ആയി ചെയ്ത ഒരു മലയാള സിനിമയാണ്. എന്ത് കൊണ്ടും ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനിക്കാവുന്ന സിനിമ ആണ് കമ്മാര സംഭവം.

ഈ സിനിമ റിലീസ് ആയ സമയത്തു nucleus mallil ഞാൻ കാണാൻ പോയപ്പോൾ അന്ന് ഉണ്ടായിരുന്ന ഭൂരിഭാഗം ആൾക്കാരും സിനിമയുടെ ഇടവേളയിലും സിനിമ തീരുന്നതിനു മുൻപും ഇറങ്ങി പോയവരാണ്.സ്പൂഫ് ജോണർ കൂടെ ആയ സിനിമ പലർക്കും മനസിലാകാതെ പോകുകയും പെട്ടെന്നുണ്ടായ സ്പൂഫ് വഴിമാറാലുമാകാം ആർക്കും മനസിലാകുന്നില്ല എന്നൊക്കെ പറയാൻ കാരണം.പക്ഷെ ഞാൻ വളരെയേറെ ആസ്വദിച്ചു തീയേറ്ററിൽ കണ്ടതാണ് ഈ സിനിമ .കാരണം സിനിമയുടെ പല രംഗങ്ങളും ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന സംശയം ഉണർത്തുന്നതായിരുന്നു.മികച്ച പ്രൊഡക്ഷൻ നിലവാരം ദൃശ്യഭംഗിയേറിയ ഷോട്ടുകൾ.റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ..ഒരു 3തവണയെങ്കിലും ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട് മനസിലാകാത്തത് കൊണ്ടല്ല അത്രയ്ക്ക് ഗംഭീരമാണ് ഈ സിനിമ.
“History is a set of lies agreed upon”

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ