രാഗീത് ആർ ബാലൻ

“വെശന്നിട്ടാ മൊതലാളി “❣️

വിശപ്പിന്റെ വേദന എന്താണെന്നു ജീവിതത്തിൽ അറിഞ്ഞത് കൊണ്ടാകണം കരുമാടികുട്ടനിലെ ഈ രംഗം എന്റെ ഉള്ളിൽ ആഴത്തിൽ അങ്ങ് പതിഞ്ഞു പോയത്

നീലകണ്ഠൻ മുതലാളി : മ്മ്മ് ഇവൻ അൽപ്രേഷൻ തന്നെ.. ഉറപ്പാണ്.. പക്ഷെ താൻ പറഞ്ഞത് പോലെയൊക്കെ ചെയ്യുമെന്ന് പറഞ്ഞത് നേര് തന്നയാണടോ.

പട്ടി ചാക്കോ : ഡിപ്പാർട്മെന്റിൽ ഇരുന്നപ്പോ എത്രയേണ്ണത്തിന് ട്രെയിനിങ് കൊടുത്താത്ത ഈ ഞാൻ.. പക്ഷെ ഇവനെ പോലൊരുവൻ.. എഹേ..

നീലകണ്ഠൻ മുതലാളി :വ്യണ്ട വ്യണ്ട തള്ളാണ്ടെ.. കഴിഞ്ഞ പ്രവേഷം ഡാഫർ മാൻ അന്നും പറഞ്ഞു താൻ കൊണ്ട് വന്ന പട്ടിയുണ്ടല്ല വെറും കൊടിച്ചി പട്ടിയായിരിന്നു.

പട്ടി ചാക്കോ : അത് ഡോബർ മാൻ തന്നെ ആയിരുന്നു. ഇവിടെ വന്നതിനു ശേഷം തരം താഴ്ന്നതായിരിക്കും.

നീലകണ്ഠൻ മുതലാളി : എന്തോ………

പട്ടി ചാക്കോ : അല്ല ഇതു ഇവൻ അങ്ങനെയല്ലന്ന് പറയുവയിരുന്നു. ഇവൻ ഒർജിനലാ. “ജിമ്മി ക്യാച്ച് ഹിം ” എന്നു പറഞ്ഞ മതി ഏതു കൊലകൊമ്പനെയും തൂക്കി മുൻപിൽ ഇട്ടു തരും.

നീലകണ്ഠൻ മുതലാളി : എന്നതു പറയണമെന്ന്?

പട്ടി ചാക്കോ : ക്യാച്ച് ഹിം

നീലകണ്ഠൻ മുതലാളി : ഹത് കൊള്ളാവല്ല..എടൊ പൂവാ.. നട്ടപാതിരക്ക് കിടന്നുറങ്ങുമ്പോ കാച്ചിങ്ങ പറയണത് ആരാണ്?

പട്ടി ചാക്കോ : അല്ല ടെസ്റ്റിംഗിന് വേണ്ടി ഒന്ന് പറഞ്ഞന്നേ ഉള്ളു.

നീലകണ്ഠൻ മുതലാളി : ഓ അങ്ങനെ.. അപ്പ നൊമ്മക്ക് ടെസ്റ്റിങ്ങും നടത്താൻ ഒരു ആളു വേണമല്ല..നായരേ.. ഹ ഹ..പ്യാടിച്ചു തൂറി.. മ്.. അപ്പോഴേ ഭവാനി തമ്പുരാട്ടി ആ ഗ്യാറ്റിങ്ങ വരെ ഒന്ന് ഓടയാ.അയ്യോ ചുമ്മാ കളി തമാശക്ക് അല്ലെ.. ഒരു ടെസ്റ്റിങ്ങ നടത്താൻ വേണ്ടിയാണു..ആ.. പറ്റിയ ആള് എഴുന്നള്ളിയല്ല
(ഗേറ്റ് തുറന്നു കരുമാടികുട്ടൻ വരുന്നു )

കരുമാടി കുട്ടൻ : ” ????അക്കരെ ഉണ്ടൊരു ചക്കര മാവ് കൊമ്പ് നിറച്ചും മാങ്ങാ”????

നീലകണ്ഠൻ മുതലാളി : മഹനെ ജിമ്മി കാച്ചിങ്ങ പറഞ്ഞു മനസിലാക്കി കൊടുക്കടോ.

പട്ടി ചാക്കോ : അത് വേണോ?

നീലകണ്ഠൻ മുതലാളി : പിടിപ്പിക്കടോ
(പട്ടി കുരച്ചു കൊണ്ട് കരുമാടിയുടെ പുറകെ ഓടുന്നു…കരുമാടി ഓടി മരത്തിൽ കയറുന്നു )

കരുമാടി : മൊതലാളി പട്ടിയെ വിളിക്കു..അല്ലെങ്കിൽ കുട്ടനെ കടിക്കും

നീലകണ്ഠൻ മുതലാളിയുടെ മകൾ : അച്ഛാ എന്താ ഈ കാണിക്കണത്?

നീലകണ്ഠൻ മുതലാളി : എന്റമ്മോ ഡാക്ക്റ്ററു വെളിയിലേക്ക് ഇറങ്ങിയ.. പിന്നെ എടി ഇരുവത്രിഅയ്യായിയിരം രൂഫ കൊടുത്തു വെങ്ങിയ പട്ടിയാണ്.. ടെസ്റ്റിങ്ങ ചെയ്യാണ് വേണേ കണ്ടോ..

നീലകണ്ഠൻ മുതലാളിയുടെ മകൾ : എടൊ പട്ടിയെ വിളിക്കടോ

പട്ടി ചാക്കോ : ജിമ്മി കം ഹിയർ

നീലകണ്ഠൻ മുതലാളി : എന്റെ ഭാഗവതിയെ സമ്മതിച്ചേക്കണ്.. എടാ പട്ടി ചാക്കോയെ ഇവൻ ഉശിരൻ തന്നെ..

പട്ടി ചാക്കോ : മൊതലാളി ഈ ബിസ്‌ക്കറ്റു മൊതലാളി അങ്ങ് കൊടുത്തേ.. മിണിങ്ങട്ടാ

കരുമാടി : ഞാൻ പേടിച്ച പോയി. മൊതലാളി പട്ടിയെ വിളിച്ചത് എന്റെ ഭാഗ്യം.. ഇല്ലെങ്കിൽ കുട്ടനെ കടിച്ചു കൊന്നേനെ.

നീലകണ്ഠൻ മുതലാളി : മ് ഞാനുമ്മങ്ങനാ വിചാരിച്ചായിരിന്നു നിനക്ക് കുഴി എടുക്കേണ്ടി വരുമെന്ന്

കരുമാടി : ഇതു ആരുടെ പട്ടിയ?

നീലകണ്ഠൻ മുതലാളി : ഇതു നുമ്മ മ്യാടിക്കാൻ പോണ പട്ടിയാണ്.. എങ്ങനെ ആണ് ആളു കൊള്ളയ

കരുമാടി : മൊതലാളിയെ പോലെ തന്നെ.. നല്ല ഉശിരൻ. മോന്ത കണ്ട തന്നെ പേടിയാകും

നീലകണ്ഠൻ മുതലാളി : എടാ നീ സൂക്ഷിച്ചോ.. ഇനി മുതൽ പണിക്കു വരാണ്ട് ചുറ്റി കളിച്ചു നടന്നലെ ഇവനെ വിട്ടു കടിപ്പിക്കും.. മനസിലായ.. (പട്ടിക്കു ബിസ്ക്കറ്റ് ഇട്ടു കൊടുത്തിട്ടു)തിന്നു മഹനെ തിന്നു തിന്നു
അപ്പോൾ കരുമാടി പട്ടി ബിസ്ക്കറ്റ് കഴിക്കുന്നത് നോക്കി നിന്നിട്ടു ഒരു നോട്ടമുണ്ട് ❣️

കരുമാടി : മൊതലാളി കുറച്ചു ബിസ്ക്കറ്റ് എനിക്ക് തരുവോ?

നീലകണ്ഠൻ മുതലാളി : ബിസ്ക്കറ്റ..ഇതു രൂഫ എത്രയാന്ന് അറിയാമോടാ കോപ്പേ പോയി പണി എടുക്കട..

കരുമാടി : വെശന്നിട്ടാ മൊതലാളി.. പഴം ചോറാണേലും മതി

നീലകണ്ഠൻ മുതലാളി : നിനക്ക് നല്ല കീറാണ് തരാൻ പോണത്..ഒരു കാര്യാ അങ്ങട്ട് പറഞ്ഞേക്ക.. ഈ കെടക്കണ തേങ്ങ മൊത്തം പൊതിക്കണ്ടു നിനക്ക് പച്ച വെള്ളം തരികെല്ല..
(താഴെ കിടന്ന പട്ടി കഴിച്ച ബിസ്‌ക്കറ്റ് ബാക്കി എടുത്തു കഴിച്ചിട്ടു കരുമാടി )

കരുമാടി : ഈ പട്ടിടെ ഒരു ഭാഗ്യയെ

നീലകണ്ഠൻ മുതലാളിയുടെ മകൾ : ദേ കുട്ടാ അത് തിന്നാണ്ട

കരുമാടി : വ..വിശന്നിട്ട രാധിക കുട്ടി

നീലകണ്ഠൻ മുതലാളിയുടെ മകൾ : കുട്ടൻ അടുക്കള പുറത്തേക്കു വാ എന്തെങ്കിലും തിന്നാൻ തരാം
കരുമാടി : അല്ലേലും എനിക്കറിയാം രാധിക കുട്ടിക്ക് എന്നെ ഭയങ്കര ഇഷ്ടാണെന്ന്.. എപ്പഴാ വന്നേ.. ടൗണില് ഹോട്ടലിൽ ആ താമസിക്കണേ കേട്ടു നേരാ?ഇറച്ചിയും പൊറാട്ടയും കിട്ടുന്ന സ്ഥലമാണോ.. എന്നെ കൊണ്ടുപോകുമോ?

നീലകണ്ഠൻ മുതലാളിയുടെ മകൾ : തല്ക്കാലം പഴം കഞ്ഞി ഉണ്ട്.. വാ..
(പഴം കഞ്ഞി ഉരുട്ടി കഴിക്കാൻ തുടങ്ങുമ്പോൾ നീലകണ്ഠൻ മുതലാളി കരുമാടിയെ ചവിട്ടുന്നു )
നീലകണ്ഠൻ മുതലാളി : കഴിവെറിക്ക മഹനെ നിനക്കു ഇതാരാടാ തന്നത്

കരുമാടി : വെശന്നിട്ടാ മൊതലാളി
(വീണ്ടും കരുമാടി ഇലയുടെ അടുത്തേക്ക് ചെന്ന് വീണ്ടും കഴിക്കുവാൻ ശ്രേമിക്കുന്നു.നീലകണ്ഠൻ മുതലാളി ഇല തട്ടി തെറിപ്പിക്കുന്നു )

വിശപ്പിന്റെ വേദന എന്താണെന്നു ജീവിതത്തിൽ അറിഞ്ഞത് കൊണ്ടാകണം കരുമാടികുട്ടനിലെ ഈ രംഗം ആഴത്തിൽ അങ്ങ് പതിഞ്ഞു പോയത്…എത്ര മനോഹരം ആയിട്ടാണ് മണിച്ചേട്ടൻ അഭിനയിച്ചിരിക്കുന്നത്. പട്ടി കഴിച്ചിട്ട് ബാക്കി നിലത്തിട്ട ബിസ്ക്കറ്റ് എടുത്തു കഴിക്കുന്ന.. പഴം കഞ്ഞി കുടിക്കാൻ കിട്ടിയപ്പോൾ ലോകം കീഴടക്കിയവന്റെ സന്തോഷ മുഖത്തോടെ നിന്ന കരുമാടി കുട്ടൻ എന്ന കഥാപാത്രത്തെ എങ്ങനെ ആണ് മറക്കാൻ സാധിക്കുന്നത്. മണി ചേട്ടൻ അല്ലാതെ ആ ഒരു കഥാപാത്രം മറ്റൊരാൾക്കും ചെയ്യാൻ സാധിക്കില്ല. അതുപോലെ തന്നെ അന്തരിച്ച പ്രിയ നടൻ രാജൻ പി ദേവിന്റെ നീലകണ്ഠൻ മുതലാളി എന്ന കഥാപാത്രവും മികച്ചതായിരുന്നു.

“വെശന്നിട്ടാ മൊതലാളി” എന്ന് മണിച്ചേട്ടൻ പറയുമ്പോൾ കാണുന്ന ഏതൊരു പ്രേക്ഷകനും മനസ്സൊന്നു പിടയും.ഒരു മനുഷ്യനു എത്രത്തോളം വിശപ്പ്‌ ഉണ്ടെന്നു
” വെശന്നിട്ടാ മൊതലാളി” എന്ന വാക്കുകളിൽ കൂടെ മണി ചേട്ടൻ പറഞ്ഞു തന്നപ്പോൾ …പറഞ്ഞറിയിക്കാൻ പറ്റില്ല ഞാൻ എന്ന പ്രേക്ഷകനെ അത് എത്രത്തോളം വിഷമിപ്പിച്ചു എന്നതു…

Leave a Reply
You May Also Like

‘ഇന്ത്യൻ-2’ ഐമാക്സിലും

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും തകൃതിയായി നടന്നു വരികയാണ്. തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ ‘റെഡ് ജയന്റ് മൂവിസ്’ ആണ് ചിത്രത്തിനെ വിതരണം ചെയ്യുന്നത്.

നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു

നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനിടയിൽ ഓൺലൈൻ അവതാരകയോട് മോശമായി…

ഒരു പരിചയവുമില്ലാത്ത ഒരാൾ വന്ന് കുറെ പണം നീട്ടികൊണ്ട് ഒരാളെ കൊല്ലാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ ?

സിനിമാപരിചയം The investigator ഭാഷ : ഹംഗേറിയൻ സംവിധാനം : Attila Gigor ജോണർ :…

ഒരേ തരത്തിലുള്ള നാല് റോളുകൾ കണ്ടിട്ടും നിങ്ങളൊരു ക്ലീഷേ ആയെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ആ റോൾ ഭംഗിയാക്കിയിട്ടുണ്ട്

(“കടുവ “കാണാത്തവർക്ക് ചെറിയ സ്പോയ്‌ലർ ) Thozhuthuparambil Ratheesh Trivis വില്ലൻ, അഥവാ നെഗറ്റീവ് റോളിൽ…