Edge of Love 💔
Rageeth R Balan
കൊച്ചുണ്ടാപ്രിയോട് യാത്ര പറയുകയാണ് അവന്റെ പ്രിയപ്പെട്ട മുത്തശ്ശനും മുത്തശ്ശിയും..മാധവൻ അച്ഛനോട് ചോദിക്കും “അച്ഛൻ വരുന്നില്ലേ ജെട്ടിയിലേക്കു ” അദ്ദേഹം നൽകിയ മറുപടി “ഞങ്ങൾ ഇല്ല “എന്നാണ്.. സ്വന്തം പേര കുട്ടിയെ പോലെ സ്നേഹിച്ച കുഞ്ഞ് വിട്ടുപിരിഞ്ഞു പോകുന്നത് അവർക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഒരു വേള അവർ യാത്രയാക്കാൻ പോയാൽ അവർക്കു മനസിന് വലിയൊരു വിഷമം നൽകിയേക്കാം..
ജോയ് വള്ളവുമായി എത്തി മാധവനെയും കൊച്ചുണ്ടാപ്രിയെയും ലക്ഷ്മിയേയും അമ്പിളിയെയും കൂട്ടി കൊണ്ട് പോകുന്നു… കുട്ടപ്പായി എന്ന അവരുടെ നായ നിർത്താതെ കുരക്കുകയാണ്.. മനുഷ്യന് സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞിനെ വേർപിരിയുന്നത്.. അപ്പോൾ പിന്നെ ഒരു മിണ്ടpraണിയുടെ വേദന… കുട്ടപ്പായി വള്ളം അവന്റെ കണ്മുൻപിൽ നിന്നും മറയുന്നത് വരെ കുരച്ചു കൊണ്ടേ നിന്നു.. അവനറിയില്ലലോ ആ കുഞ്ഞ് ഇനി തിരിച്ചു വരിക ഇല്ല എന്ന്.
ബോട്ട് ജെട്ടിയിൽ കുറച്ചധികം ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു കൊച്ചുണ്ടാപ്രിയെ യാത്രയാക്കാൻ..അവരെ കണ്ട പാടെ ചായകടക്കാരൻ മാധവന്റെ അടുത്തേക്ക് ചെന്നു കയ്യിൽ ഒരു പൊതി കൊടുക്കും..ആ പൊതിയിൽ അയാളുടെ സ്നേഹം നിറച്ചാണ് നൽകിയത്.. പാലപ്പവും മുട്ട റോസ്സ്റ്റും..ലക്ഷ്മിക്ക് സ്വന്തം മകനെന്നു കരുതുന്ന ആ കുഞ്ഞ് പോകുന്നത് കണ്ടു നിൽക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.. മാധവന്റെ കയ്യിൽ യാത്രക്കുള്ള ബാഗ് നൽകി ലക്ഷ്മി പറയും “മരുന്ന് കഴിക്കേണ്ട വിധമൊക്കെ അവന്റെ അമ്മയോട് പ്രതേകം പറഞ്ഞു കൊടുക്കണം ” പൊട്ടികരയുകയാണ് ലക്ഷ്മി..
ദൂരെ നിന്നും ബോട്ടിന്റെ ഹോൺ മുഴങ്ങി… ആ ബോട്ട് വരരുതേ എന്ന് പോലും ചിന്തിച്ചുണ്ടാകണം മാധവനും ലക്ഷ്മിയും അമ്പിളിയുമെല്ലാം…ലക്ഷ്മിയും അമ്പിളിയും കൊച്ചുണ്ടാപ്രിക്ക് മുത്തം നൽകി യാത്രയാക്കുന്നു…
ബോട്ട് മെല്ലെ ചലിച്ചു തുടങ്ങുമ്പോൾ അൻവർ സാധത് പാടിയ 🎶ജുഗനുരെ…ജുഗനുരെ🎶എന്ന ഗാനം നമ്മളെ ഗുജറാത്തിന്റെ മണ്ണിലേക്ക് നയിക്കുന്നു. തകർന്നു പോയ ഒരു ജനതയുടെ ഒരുപാട് പ്രതീക്ഷകൾക്ക് അസ്തമയം നൽകിയ ദുരന്ത ഭൂമിയിലേക്ക് മാധവൻ കൊച്ചുണ്ടാപ്രിയോടൊപ്പം സഞ്ചരിക്കുന്നു…
നമ്മൾ എല്ലാവരും പത്രങ്ങളിലും ടീവിയിലും മാത്രം കണ്ടിട്ടുള്ള ഗുജറാത്തിന്റെ യഥാർത്ഥ മുഖം ആണ് തുടർന്ന് സിനിമയിൽ കാണിക്കുന്ന രംഗങ്ങൾ. ഗുജറാത്ത് എന്ന ദുരന്ത ഭൂമിയുടെ പച്ചയായ ആവിഷ്കാരം നമുക്ക് കാണാൻ സാധിക്കുന്നത് .പവൻ അവൻ താമസിച്ചിരുന്ന വീട്ടിൽ എത്തി ചേരുന്നു.. പൊട്ടി കരഞ്ഞു കൊണ്ട് ആ കുഞ്ഞ് അവിടെ അച്ഛനെയും അമ്മയെയും തന്റെ കുഞ്ഞ് അനിയനെയും തിരയുന്നു.. അവനു അറിയാം അവർ ആരും ഇനി തിരിച്ചു വരിക ഇല്ല എന്നുള്ളത്..തകർന്നു കിടക്കുന്ന കെട്ടിടങ്ങൾക്കിടയിൽ അവൻ തന്റെ കുഞ്ഞനുജന്റെ സൈക്കിൾ കാണുന്നു… അലമുറയിട്ട് കരയാൻ അല്ലെ അവനു പറ്റുകയുള്ളു.. അവൻ കരഞ്ഞു ഉറക്കെ ഉറക്കെ കരഞ്ഞു…..
ഇതെല്ലാം കാണുന്ന മാധവനു പവൻ എന്ന മാധവന്റെ കൊച്ചുണ്ടാപ്രിയേ അവിടെ വിട്ടു തിരികെ പോരുവാൻ സാധിക്കുന്നില്ല.സ്വന്തം മകനെ പോലെ കാണുന്ന കുട്ടിയെ ദുരന്ത ഭൂമിയിൽ ഉപേക്ഷിക്കാതെ തിരികെ നാട്ടിൽ കൊണ്ടുപോകുവാനായി മാധവൻ ആഗ്രഹിക്കുന്നു.തുടർന്ന് മാധവന്റെ ചില സംഭാഷണങ്ങൾ കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ കൊത്തി കീറുന്നവയാണ് സംഭാഷണങ്ങൾ കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ കൊത്തി കീറുന്നവയാണ്..
“സാറേ നമുക്ക് ഇവനെ തിരികെ കൊണ്ടുപോയാലോ..ഞാൻ വളർത്തിക്കോളാം.. സർ അവരോടു ഒന്ന് പറയുമോ..
” സാറേ സർ അവരോടു സംസാരിച്ചോ മുൻപേ പറഞ്ഞ കാര്യം.. സർ ഒന്നു ചോദിക്കുമോ പ്ലീസ്…”
അവസാനം ഒരു വലിയൊരു പ്രതീക്ഷ മനസ്സിൽ ഉള്ളത് കൊണ്ടാകണം മാധവൻ കടലാസ്സിൽ തന്റെ മേൽവിലാസം എഴുതി കൂടെ കേരളത്തിൽ നിന്നു വന്ന ഉദ്യോഗസ്ഥനായ ബഷീറിനു നൽകി പറയുന്നത്
“ഇനി അവനെ അന്വേഷിച്ചു ആരും വന്നില്ലെങ്കിൽ.. ഒരു അനാഥനായിട്ടല്ല എന്റെ മകനായിട്ട് ഞാൻ വളർത്തിക്കോളാം ” എന്നാണ്..
ബഷീർ ആ കടലാസ് അവിടെ ഉള്ള ഒരു ഉദ്യോഗസ്ഥന് കൈ മാറി കാര്യങ്ങൾ ധരിപ്പിക്കുന്നു..
ആ ഉദ്യോഗസ്ഥൻ മാധവനെ നോക്കി പറയും “ഒക്കെ ഐ വിൽ consider യു “.. എന്നാൽ അയാൾ ആ കടലാസ്സ് കഷ്ണം ചവറ്റു കുനയിലേക്ക് വലിച്ചു എറിയുന്നു.മാധവൻ ഇപ്പോഴും കാത്തിരിക്കുക ആയിരിക്കും ഒരു ഫോൺ വിളിക്കായി…ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത നല്ലൊരു മനസ്സുമായ്… ഒരു നാട് മുഴുവൻ കാത്തിരിക്കുന്നുണ്ട് ഇപ്പോഴും എന്നെങ്കിലും അവരുടെ കൊച്ചുണ്ടാപ്രി തിരികെ വരുമെന്നും കരുതി…
❣️Edge of Love
കാഴ്ച ❣️