കീർത്തിചക്രയുടെ പതിനേഴു വർഷങ്ങൾ

രാഗീത് ആർ ബാലൻ

“ബുള്ളറ്റ് പ്രുഫും തോക്കും ഉൾപ്പടെ പത്തു അറുപത് കിലോ ശരീരത്തിൽ തൂക്കി മരവിപ്പിക്കുന്ന മഞ്ഞിലും മഴയിലും മരവിക്കാത്ത ഒരു മനസ്സുമായി നിൽക്കുന്നവരാ ഞങ്ങള്…യുദ്ധം വരുമ്പോഴും ക്രിക്കറ്റ്‌ കളി കാണുമ്പോഴും മാത്രം ഇന്ത്യക്കാർ ആണെന്ന് പറയുന്നവരല്ല.. ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും പോലും ദേശ സ്നേഹം ഉള്ളവരാ ഞങ്ങൾ.. ആ ഞങ്ങൾക്ക് എല്ലാ ജീവനും ഒരു ബുള്ളറ്റ് പ്രുഫിൽ എന്ന പോലെ പൊതിഞ്ഞു സംരക്ഷിക്കാൻ കഴിയണം എന്നില്ല ”
ഒരു പട്ടാളക്കാരൻ എങ്ങനെ ആയിരിക്കണം എന്നും ഒരു NSG (National Security Guard )കമാൻഡോ എന്താണെന്നും കാണിച്ചു തന്ന സിനിമ അതാണ് കീർത്തിചക്ര.മേജർ രവി എന്ന സംവിധായകന്റെ മികച്ച സിനിമകളിൽ ഒന്ന് .ഈ സിനിമയിൽ ദൃശ്യവത്കരിച്ച ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിഞ്ഞവയാണ്. യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്രതീതി ജനിപ്പിച്ച സിനിമ.നമ്മുടെ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര ജാവന്മാരുടെ ജീവിതവും നമ്മുടെ രാജ്യത്തെ എത്രത്തോളം ത്യാഗങ്ങൾ സഹിച്ചാണ് സംരക്ഷിക്കുന്നതെന്നും നമ്മൾ ഓരോരുത്തരെയും ബോധ്യപെടുത്തിയ സിനിമ

മേജർ മഹാദേവനെ ഇനി ഒരിക്കലും പുനർസൃഷ്ടിക്കാൻ ശ്രമിക്കരുത്..എന്റെ അല്ലെങ്കിൽ എന്നെ പോലുള്ള ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞൊരു ഉശിരുള്ള പട്ടാള സിനിമയും കഥാപാത്രവും ആയിരുന്നു 2006 ൽ റിലീസ് ആയ കീർത്തിചക്രയും മേജർ മഹാദേവനും..പിന്നീട് വന്ന കാണ്ടഹാർ,1971 ബിയോണ്ട് ദി ബോർഡർ മേജർ മഹാദേവൻ series കൾ നീരാശ സമ്മാനിച്ചവയാണ്.ആവേശത്തോടെ കാത്തിരുന്നു കണ്ടിട്ടുണ്ട് മോഹൻലാൽ -മേജർ രവി സിനിമകൾ. എന്നാൽ പലപ്പോഴും എന്നെ ആ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത് .അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു.പക്ഷെ ഓരോ തവണയും വീണ്ടും വീണ്ടും നിലവാര തകർച്ചയിലൂടെ സഞ്ചരിക്കുക ആയിരുന്നു.

“ഓപ്പറേഷനിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ Even If It Is Over My Dead Body.. Then You People Take On And Accomplish The Mission. Dont Let Down That Commandos Move…”. നമ്മുടെ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന നമ്മൾ ഓരോരുത്തരെയും സംരക്ഷിക്കുന്ന മുഴുവൻ പട്ടാളക്കാരുടെയും പോരാട്ട വീര്യവും വീറും വാശിയും അതിലുപരി അവരിൽ ഒരാൾ എന്ന തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു കഥാപാത്ര സൃഷ്ടി തന്നെ ആയിരുന്നു മേജർ മഹാദേവൻ.

“അവനവന്റെ സങ്കടങ്ങൾ പോലും ഓർക്കാൻ സമയം ഇല്ലാത്തവരാ ഞങ്ങൾ പട്ടാളക്കാര്.. അശ്വസിപ്പിക്കാനും അറിയില്ല ആഗ്രഹിക്കാനേ കഴിയു ആരും കരയരുതെന്നു “. നിങ്ങൾ ധൈര്യമായി ഉറങ്ങിക്കോളൂ ഞാൻ ഇവിടെ ഉണർന്നിരിക്കും… എന്ന ഓരോ പട്ടാളക്കാരന്റെയും ശബ്ദമാണ് ഈ സിനിമ.എന്റെ അല്ലെങ്കിൽ എന്നെ പോലുള്ള ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയതാണ് കീർത്തിചക്രയും മേജർ മഹാദേവനും.

Leave a Reply
You May Also Like

വാർ & ലവ് കേരളവും പാകിസ്ഥാനും തമ്മിൽ ഒരു ട്രോൾ യുദ്ധം

വിനയൻ സംവിധാനം ചെയ്‌ത ‘വാർ ആൻഡ് ലവ് ‘ എന്ന ചിത്രം എക്കാലവും പരിഹസിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും…

‘നന്പകൽ നേരത്ത് മയക്കം’ ഒഫീഷ്യൽ ടീസർ സൂപ്പർ

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയുന്ന ‘നന്പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ…

മലയാളത്തിന്റെ പുതിയ ലേഡി സൂപ്പർസ്റ്റാർ അനശ്വരരാജൻ ബംഗാളി പെൺകുട്ടിയുടെ ലുക്കിൽ

അനശ്വര രാജൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ…

ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ’ സെപ്റ്റംബർ 30 ന് തിയേറ്ററുകളിലെത്തുന്നു

കോൺഫിഡന്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല…