മണിയൻ ❣️
രാഗീത് ആർ ബാലൻ
കൂമൻ എന്ന കഴിഞ്ഞ വർഷം ഇറങ്ങിയ ജീത്തു ജോസഫ് സിനിമയിൽ മണിയൻ എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു..ഒരു കള്ളൻ കഥാപാത്രം… ഈകാലയളവിൽ പല സിനിമകളിൽ പലതരം കള്ളൻമാരെ നമ്മൾ കണ്ടിട്ടുണ്ട്…സിനിമയിൽ മണിയൻ ഒരു മുഴു നീള കഥാപാത്രം ഒന്നുമല്ല.. പക്ഷെ വ്യക്തമായ ഒരു ഐഡന്റിറ്റി നൽകിയ എന്നെ വളരെ ഏറെ അത്ഭുതപെടുത്തിയ ഒരു കഥാപാത്രമാണ് മണിയൻ. ജാഫർ ഇടുക്കി അവതരപ്പിച്ച മണിയൻ സിനിമയുടെ ഇരുപത്തി ഏഴാം മിനിറ്റിൽ ആണ് സ്ക്രീനിൽ വരുന്നത്..സിനിമയുടെ കഥഗതിയിൽ ഒരു ഷിഫ്റ്റ് കൊണ്ടുവരുന്ന ഒരു കള്ളൻ…സ്റ്റോറി നാറേഷനിൽ വലിയൊരു ഷിഫ്റ്റും നടത്തുന്ന കഥാപാത്രം..
മണിയൻ : കള്ളന്മാർ പല തരക്കാർ ഉണ്ട്..പണം നോട്ടമിട്ടാണ് പലരുടെയും തുടക്കം. ചിലർക്ക് പിന്നീട് അത് ലഹരി ആയിട്ട് മാറും.. ആളില്ലാത്ത വീട്ടിൽ മാത്രം കയറുന്ന ചില കള്ളന്മാരുണ്ട്.. പക്ഷെ ഞാനൊക്കെ ആളൊക്കെ ഉള്ളടത്തെ കയറു ഉള്ളു..
ഗിരി : അതെന്താ ആളില്ലാത്ത വീട്ടിൽ കയറാത്തത് ?
മണിയൻ : അതിന്റെ അകത്തു എന്നാ സാറേ ഒരു രസമുള്ളേ..ചിലർക്ക് ഇതു കാശിനു മാത്രമുള്ള പണി അല്ല..ഒരു തൃപ്തി വേണ്ടേ.. കാശും പണ്ടമൊക്കെ അലമാരയിൽ വെച്ച് പൂട്ടിയിട്ടു മനുഷ്യന്റെ ഒരു ഉറക്കമുണ്ട്.. ഭൂതം നിധി കാക്കുന്ന പോലെ.. എനിക്കതു കാണുമ്പോ ഒരു തരിപ്പ് വരും സാറേ..ആ തരിപ്പോടെ മോഷ്ടിക്കുന്ന ഒരു സുഖം ഉണ്ടല്ലോ. അത് ആളില്ലാത്ത വീട്ടിൽ നിന്നും കിട്ടത്തില്ല സാറേ അതുകൊണ്ടാ…
പെണ്ണിനും കള്ളിനും തരാൻ പറ്റാത്ത ഒരു ലഹരിയാണ് സാറേ മോഷണം.. ഒരിക്കൽ രുചിച്ചാൽ പിന്നെ പിടി വീഴണം…
കള്ളൻ മണിയൻ പോലീസ്കാരനായ ഗിരിയോട് അയാൾ മോഷണം നടത്തുന്നതിനെ പറ്റി പറയുന്ന വാക്കുകൾ ഇതു..മോഷണം നടത്തുന്നതിന് ആയി അയാൾക്ക് അയാളുടേതായ ഒരു തിയറി ഉണ്ട്..മോഷണം എന്നത് അയാൾക്ക് ഒരു ലഹരി ആണ്..”കാശും പണ്ടമൊക്കെ അലമാരയിൽ വെച്ച് പൂട്ടിയിട്ടു മനുഷ്യന്റെ ഒരു ഉറക്കമുണ്ട്.. ഭൂതം നിധി കാക്കുന്ന പോലെ.. എനിക്കതു കാണുമ്പോ ഒരു തരിപ്പ് വരും സാറേ” എന്ന അയാളുടെ ഡയലോഗ് ഡെലിവറിയും അയാളുടെ മുഖത്ത് മാറി മറയുന്ന ഭാവങ്ങളും ശെരിക്കും എന്നെ ഞെട്ടിച്ചതാണ്..സംസാരത്തിനിടയിൽ അയാളിൽ ഉണ്ടാകുന്ന ഒരു സൗണ്ട് മോഡ്ലേഷനും ഭാവങ്ങളും കണ്ടിരിക്കാൻ തന്നേ ഒരു പ്രത്യേക രസമാണ്..മോഷണത്തെ കുറിച്ച് അയാൾ നൽകുന്ന നറേഷനിൽ അയാൾക്ക് അയാളുടേതായ ശരികളും അയാളുടേതായ അനുഭവസമ്പത്തും എത്തിക്ക്സും എല്ലാം ഉണ്ട്.. ആളില്ലാത്ത വീട്ടിൽ കയറാൻ അയാൾക്ക് താല്പര്യം ഇല്ല.. കള്ളൻ ആണ് അയാൾ പക്ഷെ കൂടെ നിൽക്കുന്നവരെ ഒറ്റികൊടുക്കാൻ അയാൾക്ക് സാധിക്കില്ല..
എന്ത് രസമായിട്ടാണ് ജാഫർ ഇടുക്കി മണിയൻ എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുള്ളത് .. അദ്ദേഹത്തിന്റെ ചില മാനറിസങ്ങൾ ചിരിയും നോട്ടവും എല്ലാം കണ്ടിരിക്കുന്ന പ്രേക്ഷകനിൽ വല്ലാതെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്ന സിനിമ കണ്ടിറങ്ങിയാലും ഒരുപാട് നാളുകൾ ഓർത്തിരിക്കുന്ന ഒരു കഥാപാത്രം..
ഇഷ്ക് ലെ മുകുന്ദൻ, ജെല്ലിക്കെട്ടിലെ കുര്യാച്ചൻ,കെട്ട്യോള് ആണ് എന്റെ മാലാഖയിലെ കുട്ടിച്ചൻ, വികൃതിയിലെ വർഗീസ്,അഞ്ചാം പാതിരായിലെ ലൂയിസ്, സാജൻ ബേക്കറിയിലെ ബെഞ്ചമിൻ മുതലാളി, കനകം കാമിനിയിലെ സുര, നായാട്ടിലെ മന്ത്രി ജയരാജ്, ചുരുളിയിലെ കറിയ ഗുണ്ട ജയനിലെ കൊച്ചാപ്പൻ അങ്ങനെ ഒരുപാട് ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജാഫർ ഇടുക്കി ജീവൻ നൽകിയിട്ടുണ്ട്..
ഇപ്പോഴത്തെ മലയാള സിനിമയുടെ മാറ്റങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ജാഫർ ഇടുക്കിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആണ് “ഒരു കുറേ സംഭവങ്ങൾ കുറേ ആൾക്കാരിൽ ഒതുങ്ങരുത്.. ഒന്നും.. ഇപ്പോൾ ഒരു സിറ്റിയിൽ ഒരു സ്റ്റേഷനറി കട മതിയോ..എല്ലാം ഒത്തിരി വേണം.. എല്ലാവരും വരണം.. ഞാൻ ചെയ്യുന്ന സിനിമ ഡയറക്ടർ ഡയറക്റ്റ് ചെയ്യുന്നു അവർ ചെയ്യുന്നു ഇവർ ചെയ്യുന്നു ഓരോ പോർഷൻ ഓരോരുത്തർ ചെയ്യുന്നു.. ഇവർ മാത്രം മതിയോ.. വേറെ ആർക്കും ഈ ലോകത്തേക്ക് കടന്നു വരാൻ പാടില്ലേ എന്തു മാത്രം കഴിവുള്ള പിള്ളേർ ഉണ്ടെന്നു അറിയാമോ. ഇപ്പോ സിനിമ നടൻമാർ ഇന്നേ ആൾ വേണം എന്നൊന്നുമില്ല.. നല്ല പൊളി പിള്ളേർ അങ്ങോട്ട് ഇറങ്ങിയിട്ട് നല്ല അടിപൊളി സാധനങ്ങൾ ചെയ്താൽ ആൾക്കാർ കാണും ”
ഇന്ന് നായകൻ എന്നോ നായിക എന്നോ കേന്ദ്രികൃതം അല്ലാതെ എന്താണോ കഥ കഥക്ക് അനുസരിച്ചു പോകുന്ന സിനിമകളിൽ ശക്തമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ തന്റെതായ അടയാളപെടുത്തലുകൾ നൽകാൻ സാധിക്കുന്ന കഴിവുള്ള ഒരു നടൻ തന്നെ ആണ് ജാഫർ ഇടുക്കി.. അത്തരം ഒരു അടയാളപ്പെടുത്തൽ മണിയനും ഉണ്ട്…
“കാശും പണ്ടമൊക്കെ അലമാരയിൽ വെച്ച് പൂട്ടിയിട്ടു മനുഷ്യന്റെ ഒരു ഉറക്കമുണ്ട്.. ഭൂതം നിധി കാക്കുന്ന പോലെ.. എനിക്കതു കാണുമ്പോ ഒരു തരിപ്പ് വരും സാറേ..ആ തരിപ്പോടെ മോഷ്ടിക്കുന്ന ഒരു സുഖം ഉണ്ടല്ലോ. അത് ആളില്ലാത്ത വീട്ടിൽ നിന്നും കിട്ടത്തില്ല സാറേ”