കുള്ളന്റെ ഭാര്യ ❣️

രാഗീത് ആർ ബാലൻ

100 ആം വര്‍ഷം ആഘോഷിച്ച ഇന്ത്യന്‍ സിനിമക്ക് മലയാള സിനിമയുടെ ഉപഹരമായിരുന്നു 5 സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പിറന്ന അഞ്ചു സുന്ദരികൾ എന്ന അന്തോളജി സിനിമ.. അതിൽ ഏറ്റവും പ്രിയപ്പെട്ടത് അമൽ നീരദ്-ഉണ്ണി ആർ കൂട്ട് കെട്ടിന്റെ കുള്ളന്റെ ഭാര്യ ആണ്.കുള്ളനായി ജിനു ബെന്നും ഭാര്യയായി റിനു മാത്യൂസും.മഴക്കാലം ആണ്…ഇന്നാണ് 10 D യിലേക്ക് newly married couples താമസിക്കാൻ വരുന്നത്..അവരെ സ്വീകരിക്കാൻ ആയിട്ടല്ല അവിടെ താമസിക്കുന്നവർ കാത്തു നിൽക്കുന്നത്.. അവരെ കാണുവാൻ ഉള്ള anxiety മാത്രമേ അവർക്കുള്ളു..

മഴയുടെ അകമ്പടിയോടെ ഒരു ഓട്ടോയിൽ അവർ വന്നിറങ്ങി.. ആദ്യം ഇറങ്ങിയ അയാൾ കുട നിവർത്തി തന്റെ ഭാര്യയെയും ഒപ്പം കൂട്ടി പതുക്കെ നടന്നു നീങ്ങുന്നു..പുതിയ താമസക്കാരെ കാത്തു നിന്നവർക്ക് എല്ലാം തന്നെ അത്ഭുതവും അമ്പരപ്പും ആയിരുന്നു.അവിടെ താമസിക്കുന്ന ഒരാൾ പോലും അവരെ രണ്ടുപേരെയും പരിചയപെടാൻ പോയില്ല.. അവരും പോയില്ല.. കുള്ളനെയും ഭാര്യയെയും എപ്പോൾ കണ്ടാലും കുട്ടികൾ ഉച്ചത്തിൽ ചിരിക്കുകയും കളിയാക്കുകയും ചെയ്തു .. അതിനെ തിരുത്താൻ നിൽക്കാതെ മുതിർന്നവർ അവർക്കൊപ്പം ചിരിച്ചു..

“ഭർത്താവ് ആയിരിക്കില്ല.. കണ്ടിട്ട് ബ്രദർ ആണെന്ന് തോന്നുന്നു.. ശെരിക്കുള്ള ഭർത്താവ് വരുമായിരിക്കും..”
സൊസൈറ്റിയിലെ മനുഷ്യർ എല്ലാവരും തന്നെ ഒന്നടങ്കം അടക്കം പറച്ചിലുകൾ തുടങ്ങി..എല്ലാവരും തന്നെ ആ കപ്പിൾസിന്റെ ജീവിതത്തിലേക്ക് ആയി എത്തിനോട്ടം.. മദ്യത്തോട് വരെ ഉപമിക്കുന്നു
“പെണ്ണ് ആണെങ്കിൽ ഒത്ത ഫുൾ ആ.. അവൻ ആണെങ്കിൽ ഒരു ക്വാർട്ടറിന്റെ അത്രേ ഉള്ളു ”
കളിച്ചു കൊണ്ടിരുന്ന കുട്ടികളിൽ ഒരാൾ ഒരു വലിയ ടിന്നും ചെറിയൊരു ടിന്നും ചേർത്തുവെച്ചു ചോദിച്ചു “ഇതു എന്താണെന്ന് മനസിലായോ ” കളിക്കാൻ വട്ടം ചുറ്റി നിന്ന കുട്ടികൾ എല്ലാവരും തന്നെ ചിന്തിച്ചു.. എന്തായിരിക്കാം എന്നുള്ളത്..അവരിൽ ഒരാൾ ആ രണ്ട് ടിന്നുകളും കയ്യിൽ എടുത്ത് നോക്കി പറയും “കുള്ളനും ഭാര്യയും “.. അന്ന് മുതൽ അവിടുത്തെ എല്ലാവരും തന്നെ അവരെ കുള്ളനും ഭാര്യയും എന്ന് വിളിച്ചു തുടങ്ങി..

പരസ്പരം ഇഷ്ടപ്പെട്ട് സന്തോഷത്തോടെ കഴിയുന്ന രണ്ട് പേരെ കുള്ളനെന്നും അവന്റെ ഭാര്യയെന്നും പറഞ്ഞു ആനന്ദ നിർവൃതിയിൽ ആറാടുകയാണ് സൊസൈറ്റി.വെയിൽ ആയാലും മഴ ആയാലും ഭാര്യയുടെ തലയ്ക്കു മുകളിൽ കൂട ചൂടി കുള്ളനും നടന്നു.രാത്രി കാലങ്ങളിലെ മദ്യപാന സദസ്സിൽ പോലും കുള്ളനും ഭാര്യയും ആണ് അവരുടെ എല്ലാം touchings.. അവരുടെ ലൈഫിൽ കയറി ഒന്ന് touchings നടത്തിയാൽ മാത്രമേ അവർക്കു കിക്ക് വരൂ എന്നായി മാറിയിരിക്കുന്നു.കുള്ളൻ ബാങ്കിലെ ക്ലാർക്ക് ആണെന്നും ഭാര്യ റീസെപ്ഷനിസ്റ്റ് ആണെന്നും സുഗുണൻ കണ്ടു പിടിച്ചു..

ഫ്ലാറ്റിലെ അന്നമ്മ പറഞ്ഞത് അവരുടെത് ഒരു നോർമൽ റിലേഷൻഷിപ് അല്ലെന്നും its a marriage of convenience എന്നും .. ശെരിക്കും ഈ ഫിസിക്കൽ റിലേഷൻഷിപ് എന്നുള്ളത് ഒരു കെമിസ്ട്രി ആണെന്നും അവർ തമ്മിൽ ഉള്ള height ഡിഫറെൻസ് happy sexual ലൈഫിന് ഒരു hindrance(തടസ്സം )തന്നെയാണ് എന്നും വാക്കുകൾ കൊണ്ട് അടിവരയിടുന്നു .. അത് ലോകം മുഴുവൻ തെളിയിച്ച theory ആണെന്ന് അവർ വിളിച്ചു പറഞ്ഞപ്പോൾ അവർക്കുണ്ടായത് ഒരു പ്രത്യേക ആത്മനിർവൃതി ആയിരിക്കണം..എന്നാൽ കോട്ടയത്തുകാരി സിസിലി
പറഞ്ഞത് നല്ല ആരോഗ്യമുള്ള കൊച്ചാണ് അവള്… എന്തൊക്കെയായാലും അവൾക്കൊരിത് കാണില്ലേ എന്നാണ്..ഒരാളുടെ ലൈംഗികശേഷിയെ പോലും ഊഹിച്ചെടുത്ത് പരിഹസിക്കുന്ന ഒരുകൂട്ടം മനുഷ്യർ.അങ്ങനെ ഇരിക്കെ ചിലർ കുള്ളന്റെ ഭാര്യയുടെ ശരീരത്തിൽ സംഭവിക്കുന്ന ചില biological changes കണ്ടെത്തി.അവർ ഗർഭിണി ആണെന്നുള്ള കാര്യം മനസിലാക്കിയപ്പോൾ സൊസൈറ്റി പറഞ്ഞു “അത് കുള്ളന്റെ കൊച്ചു അല്ലെന്നാണ് ”

ഒരുനാൾ പോലീസ് ജീപ്പ് ഫ്ലാറ്റിനു മുൻപിൽ എത്തി.. രണ്ട് പോലീസുകാർ കുള്ളന്റെ വീട്ടിൽ എത്തി കുള്ളനെ ജീപ്പിൽ കയറ്റി കൊണ്ട് പോയി.. അയാളുടെ ഭാര്യ അയാളെ കൊണ്ടുപോകുന്നതും നോക്കി അങ്ങനെ നിന്നു.. ചുറ്റിനും നിന്ന സൊസൈറ്റിയിലെ ആളുകൾ പറഞ്ഞു.. “ബാങ്കിന്നു കാശു കട്ടത് ആണെന്ന കേൾക്കണേ …ഇതാണ് കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് “എന്ന്..കുറച്ചു ദിവസത്തേക്ക് കുള്ളൻ വന്നില്ല.

കള്ള കേസിൽ പെടുത്തിയത് ആണെന്ന് മനസിലായ കോടതി കുള്ളനെ വെറുതെ വിടുന്നു..തിരികെ ഫ്ലാറ്റിൽ എത്തുന്ന അയാളുടെ കൈകൾ മുറുകി പിടിച്ചു കൊണ്ട് ഭാര്യ സൊസൈറ്റിയുടെ മുൻപിലുടെ നടന്നു നീങ്ങും..”ഒരു നാണം ഇല്ലാത്ത പെണ്ണ് എന്ന് “സൊസൈറ്റി അവരെ വിളിച്ചു.കോടതി വെറുതെ വിട്ടിട്ടും Moralistic കളും നന്മ നിറഞ്ഞവരും ആയ സൊസൈറ്റി കുള്ളനെയും ഭാര്യയെയും വെറുതെ വിട്ടില്ല അയാളിലും ഉയർന്ന മനുഷ്യരുടെ നടുവിൽ ഇരുന്നു അവരുടെ വിചാരണകൾ ഏറ്റു വാങ്ങി തല കുമ്പിട്ടു അയാൾ ഇരുന്നു..സൊസൈറ്റി അവരോടു ഫ്ലാറ്റിൽ നിന്നും മാറാൻ ആവശ്യപ്പെടുന്നു..

ഒരുനാൾ കുള്ളൻ കുട നിവർത്തി അയാളുടെ ഭാര്യയെ കാറിൽ കയറ്റി കൊണ്ട് പോകുന്നു.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സൊസൈറ്റി പറഞ്ഞു അവർ ഇനി തിരിച്ചു വരില്ല എന്ന്.. എന്നാൽ കുള്ളൻ എത്തി ഒപ്പം ഒരു ആംബുലൻസും . ആംബുലൻസിന്റെ ഡോറുകൾ പതുക്കെ തുറന്നു കയ്യിൽ ഒരു വെളുത്ത തുണിയിൽ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി.. പുറകെ കുറച്ചു ആളുകൾ ചേർന്ന് കുള്ളന്റെ ഭാര്യയുടെ ചേതനയറ്റ ശരീരം പുറത്തേക്കു എടുക്കുന്നു.വല്ലാത്ത ഒരു ഞെട്ടൽ ആണ് കാണുന്ന ഓരോ പ്രേക്ഷകനിലും ഉണ്ടാകുന്നത്.. കുള്ളൻ വെള്ളതുണിയിൽ കുഞ്ഞിനെ ചേർത്തു പിടിച്ചു അവളെയും നോക്കി ഇരുന്നു.ഏതൊരു മരണ ശേഷവും സ്ഥീരമായി കേൾക്കുന്ന വാചകങ്ങൾ സൊസൈറ്റിയിൽ മുഴങ്ങി.. “കഷ്ടായി പോയി.. ദൈവം ഇത്ര ക്രൂരൻ ആയി പോയല്ലോ…”

കുഞ്ഞുമായി ഫ്ലാറ്റിലേക്ക് കയറി പോയ കുള്ളനെ കുറച്ചു ദിവസത്തേക്ക് ആരും കണ്ടില്ല.മഴയും ഇടിയും വെയിലും ഉള്ള ഒരു വൈകുന്നേരം കുള്ളന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു.അയാൾ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി.. അയാൾ എന്നത്തേയും പോലെ കുട ഉയർത്തി പിടിച്ചിരുന്നു.. കുഞ്ഞ് കരയുന്നുണ്ട്..കുഞ്ഞിനെ മാറോടു ചേർത്തു ഒരു ഉമ്മ നൽകി അയാൾ നടന്നു നീങ്ങി.. അപ്പോൾ അവിടെ കൂടി നിന്ന എല്ലാവരിലും ഒരു വിചിത്ര ബോധോദയം ഉണ്ടായി
“ആ മനുഷ്യന്റെ കുടക്കീഴിൽ ശൂന്യമായ വലിയൊരു സ്ഥലമുണ്ട് …ഭൂമിയിലുള്ള യാതൊന്നിനും നിറയ്ക്കാൻ കഴിയാത്ത ശൂന്യത….”

ആ യാത്ര ഒരു ക്യാമറ കണ്ണിൽ പകർത്തി എടുക്കുമ്പോൾ.. അതിന്റെ ഒരു പകർപ്പൂ മനസിന്റെ ഉള്ളിലേക്ക് കൂടി എടുത്ത് വെച്ചാണ് ഓരോ പ്രേക്ഷകനും പോകുന്നത്..അവസാനം കൈക്കുഞ്ഞുമായി കോരിച്ചൊരിയുന്ന മഴയത്ത് ഭാര്യയുടെ ഉയരത്തിലേക്ക് കുടയും നിവര്‍ത്തി നടന്നു പോകുന്ന കുള്ളന്റെ ആ ദൃശ്യം എങ്ങനെ ആണ് മറക്കാൻ സാധിക്കുന്നത്.ഇരുപത്തി ഏഴു മിനിറ്റ് കൊണ്ട് നമ്മളെയെല്ലാം മറ്റൊരു ലോകത്തേക്ക് നയിക്കുന്ന ഒരു മാജിക്‌ അതാണ് കുള്ളന്റെ ഭാര്യ.വ്യക്തമായ ഒരു പേരോ ഐഡന്റിറ്റിയോ ഇല്ലാത്ത ദുൽഖർ ഒരു പ്രതിനിധി ആണ്.സമൂഹത്തിനെ നിസ്സഹായാതയോടെ നോക്കി നിൽക്കുന്നവരുടെ പ്രതിനിധി.സൊസൈറ്റിയുടെ ആകുലതകളെ തുറന്നു കാണിച്ച തന്ന സിനിമ.മറ്റുള്ളവരുടെ ലൈഫിലേക്ക് കയറി ഒന്ന് എത്തി നോക്കിയില്ല എങ്കിൽ സൊസൈറ്റിയിൽ ജീവിച്ചിട്ട് എന്താ കാര്യം അല്ലെ…

Leave a Reply
You May Also Like

മാദ്ധ്യമങ്ങളുടെ റേറ്റിങ്ങ് മത്സരത്തിൽ വ്യാജ വാർത്തയാൽ കീഴ്മറിയേണ്ടവയല്ല ജീവിതങ്ങൾ

Sajeesh T Alathur Live (മലയാളം-2023) V. K പ്രകാശ് സംവിധാനം ചെയ്ത സോഷ്യൽ ത്രില്ലർ…

കമ്മാരന്‍ നമ്പ്യാര്‍ (മലയാള സിനിമയിലെ പ്രതിനായകര്‍ – 3)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

അവന്റെ ശരീരത്തിനുള്ളിൽ ഒരു അന്യഗ്രഹജീവി വസിക്കുന്നുണ്ട്, റഷ്യൻ സയൻസ് ഫിക്ഷൻ ചിത്രം സ്പുട്നിക്, ഹോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടും

Sputnik (2020)???????????????? Unni Krishnan TR 2020 ൽ പുറത്തിറങ്ങിയ റഷ്യൻ സയൻസ് ഫിക്ഷൻ സിനിമയാണ്…

ഹൻസിക മോട്‌വാനി വിവാഹിതയായി, ചിത്രങ്ങൾ

തെന്നിന്ത്യയിലെ പ്രശസ്തനടിമാരിൽ ഒരാളാണ് ഹൻസിക മോട്‌വാനി. താരത്തിന്റെ വിവാഹം ഇന്നലെ നടന്നു. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച,…