രാഗീത് ആർ ബാലൻ

ലേലം ????

ജോഷി രഞ്ജിപണിക്കർ സിനിമകൾ എല്ലാം തന്നെ കണ്ടിരിക്കാൻ പറ്റുന്ന റിപീറ്റ് വാല്യൂ നൽകുന്ന സിനിമകൾ ആണ്‌ .എത്ര തവണ കണ്ടാലും മടുക്കാത്ത ആവേശത്തിന്റെ കൊടിമുടി കയറ്റുന്ന തീപ്പൊരി സിനിമ ആണ്‌ ജോഷി രഞ്ജിപണിക്കർ ടീമിന്റെ ലേലം. ഏറ്റവും ശക്തരായ കഥാപാത്രങ്ങൾ ഉള്ള സിനിമ.. ഏറ്റവും ഗംഭീര ഇന്റർവെൽ ബ്ലോക്ക്‌ നൽകിയ സിനിമ.. തീപ്പൊരി സംഭാഷണങ്ങളും മികച്ച കഥാപാത്ര സൃഷ്ടിയും ഉള്ള സിനിമ. വാക്കുകളില്‍ തീപ്പൊരി നിറച്ച് അത് കഥാപാത്രങ്ങളുടെ നാവിന്‍‌തുമ്പിലെത്തിച്ച സിനിമ..

ആനക്കാട്ടിൽ ഈപ്പച്ചൻ-ആനക്കാട്ടിൽചാക്കോച്ചി-കടയാടി ബേബി-കടയാടി രാഘവൻ
കടയാടി തമ്പി-കുന്നേൽ മത്തച്ചൻ-കുന്നേൽ ഔതകുട്ടി-കുന്നേൽ ചാണ്ടി-ഹുസൈൻ-ഉമ്മച്ചൻ-കരിമ്പനാടൻ സണ്ണി-പാപ്പി-കീരി വാസവൻ-ചാമ്പകുഴി ജോസ്-എം.എൽ.എ. സദാശിവൻ-കീരി വാസവൻ-ചാമ്പകുഴി ജോസ്- ജയസിംഹൻ-ഗൗരി പാർവതി-കൊച്ചുത്രേസ്യ-കൈമൾ-ക്രൂശ്ചേവ് കുഞ്ഞച്ചൻ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് വന്നവരും പോയവരും എല്ലാം പൂണ്ടു വിളയാടിയ സിനിമ.
സിനിമയുടെ ഇന്റർവെൽ ബ്ലോക്ക്‌ നൽകുന്ന ഒരു കിക്ക് ഉണ്ട്…

May be an image of 8 people, beard and textആനക്കാട്ടിൽ ചാക്കോച്ചി ????

“എന്നെ അറിയും, അല്ലേ…ആനക്കാട്ടില്‍ ചാക്കോച്ചി…ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍…. Upcoming Terrorകടയാടി തമ്പി…. The Cruel Coldblooded കുന്നേല്‍ ഔതക്കുട്ടി…The Ageing But Fearless Booze Tycoon കുന്നേല്‍ മത്തച്ചന്‍… പിന്നെ…കള്ളുകച്ചവടക്കാര്‍ക്കിടയിലെ Catastrophic Don The Most Dreaded Selfstyle Warlord കടയാടി ബേബി…..കരുത്തന്മാര്‍ ഇങ്ങനെ ഒത്തിരിപ്പേര്‍ ഉണ്ടായിട്ടും ഒടുക്കം ദാ വിഴുപ്പു ചുമക്കാന്‍ ഇവനെപ്പോലൊരു പരമ എരപ്പാളി, അല്ലേ….

ആരും അങ്ങനെ ഒത്തിരി ഒന്നും പേടിക്കേണ്ട..കൊന്നത് ഇവൻ അല്ല എന്നെ പറഞ്ഞിട്ടുള്ളു.. എന്റെ അപ്പച്ചനെ പുറകിന്നു കുത്തി മലർത്തിയത് ഏത് തന്തക്കു പിറക്കാത്തവൻ ആണെന്ന് പറഞ്ഞിട്ടില്ല..നമ്മൾ തമ്മിലുള്ള കണക്കുകൾ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു ചാക്കോച്ചി.. കുട്ടിക്കിഴിച്ചെടുക്കാൻ ഒരുപാട് ബാക്കിയുണ്ട്..അതുവരെ ദാ ഇവനെ വെച്ച് നിയമത്തിന്റെയും പോലീസിന്റെയുമൊക്കെ കണ്ണ് മൂടികെട്ടിക്കോ നിങ്ങള്..മൊഴി കൊടുക്കാനും തെളിവ് നിരത്താനും കേസ് കൊടുപ്പിക്കാനുമൊന്നും ഒരു കോടതിയിലും വരാൻ പോകുന്നില്ല ഈ ചാക്കോച്ചി..And Game For Another Game..ആനക്കാട്ടിൽ ഇപ്പച്ചന്റെ ചോര കൊണ്ട് കളിച്ചതു ഏതു മോൻ ആയാലും അവനെയൊക്കെ കൂട്ടിൽ കയറ്റുന്നതും വിസ്ത്തരിക്കുന്നതും അവന്റെയൊക്കെ വിധി എഴുതുന്നതും ചാക്കോച്ചി നേരിട്ട് ആയിരിക്കും..നിന്റെയൊക്കെ സമയം ആകുന്നെ ഉള്ളട കള്ള കടയാടി മോനെ.. ആവട്ടെ അന്ന് തിരിച്ചു വരും ചാക്കോച്ചി.. ഓർത്തോ ഇതൊരു ഇടവേളയ”..

ഹുസൈൻ ❣️

ആനക്കാട്ടിൽ ചാക്കോച്ചിക്കു ഒപ്പം സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന കഥാപാത്രം ഹുസൈൻ.
“ഒന്നുമില്ലച്ചായ, വെറുതെ ഓർത്തു പോയതാ …എന്റെ ഉമ്മാടെ മുഷിഞ്ഞ കാച്ചീടെ May be an image of 6 people, beard, people standing and textതുമ്പും പിടിച്ച് ആദ്യമായിട്ട് ഇവിടുത്തെ അന്നദാന പുരയില് ഇലയുടെ മുൻപിൽ വന്നിരുന്ന ദിവസം…..അപ്പച്ചന്റെ വിരലേൽ തൂങ്ങിപ്പിടിച്ചു അന്ന് ഇച്ചായനും വന്നു വിളംബിതരാൻ….. കൂട്ടത്തിൽ ഇവനും ….അപ്പനും അമ്മേം ഒന്നും ഇല്ലാത്തവൻ ആണെങ്കിലും ഇച്ചായന്റെ വാലേൽ പിടിച്ച് നടക്കുമ്പോ ഒരു കൂടപ്പിറപ്പിന്റെ ഗമയാരുന്നു ഇവന് …..

വെറുതെ ഓർക്കുവ ഇച്ചായാ ..ഒരു ദിവസം കടതിണ്ണയില് ഉറക്കത്തിൽ ഞെട്ടി ഉണരുമ്പോ , ദെ എന്നെ ഇങ്ങനെ പിടിച്ച് ഞെരിക്കുവ എന്റെ ഉമ്മ. ..അപസ്മാരം കൂടിയിട്ട് ..പേടിച്ചു കണ്ണുപൂട്ടി ഞാൻ മിണ്ടാതെ കിടന്നു ..നേരം വെളുക്കുമ്പോ കെട്ടിപ്പിടിച്ച് കിടന്നിരുന്ന എന്റെ ഉമ്മാടെ കയ്യും കാലും ഒക്കെ ഇങ്ങനെ തണുത്ത വിറങ്ങലിച്ച് … ആരൊക്കെയോ ചേർന്ന് ഉമ്മാടെ മയ്യത്ത് എടുത്തോണ്ട് പോയിക്കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഒറ്റക്ക് ….അന്ന് ഒരേ ഒരു വഴിയെ അറിയുമായിരുന്നുള്ളൂ എനിക്ക് .. ഏതു നേരത്ത് വന്നു കേറിയാലും ഇല നിറച്ച ആഹാരം വിളമ്പി തരുന്ന ഈ വലിയ വീട്ടിലേക്കുള്ള വഴി ….അന്ന് ഞാൻ അന്നദാന പുരയില് വന്നിരുന്നു നിലവിളിച്ചപ്പോൾ ,ഇറങ്ങി വന്നത് ഇച്ചായനാ.. കരയണ്ടാടാന്നു പറഞ്ഞു കയ്യിലിരുന്ന കളിപ്പാട്ടം എനിക്ക് തന്നു .. അന്ന് മുതൽ തുടങ്ങിയതല്ലേ ഇച്ചായ ഇങ്ങനെ നിഴല് പോലെ കൂടെ നടക്കാൻ…..എന്നിട്ടും… എനിക്കറിയാം ഇച്ചായ…എല്ലാം ഞങ്ങളെ ഏൽപ്പിച്ചിട്ട് പിന്മാറുവെന്ന് പറയുമ്പോ ….എന്നേം ഇവനേം ഒക്കെ ആർക്കും പിടിക്കാൻ പറ്റത്ര ദൂരത്ത് സേഫ് ആയിട്ട് മാറ്റി നിർത്തണം .. എന്നിട്ട് ഒറ്റക്ക് കണക്കു തീർക്കണം ഇച്ചായന് .. അന്ന് ഇച്ചായൻ പറഞ്ഞില്ലേ കടയാടികളോട് … നിയമതിന്റെം കോടതീടെം ഒക്കെ പുറത്ത് വെച്ച് തീർത്തോളം എന്ന് ..അതൊറ്റക്ക് അങ്ങ് തീർക്കാന ഇച്ചായന്റെ പുറപ്പാട് അല്ലെ… ഇല്ലിച്ചായ …അപ്പച്ചന്റെ പേരിലുള്ള കണക്കു തീർക്കാൻ ഇച്ചായനെ തനിച്ചു വിടില്ല ഞങ്ങള് …അവസാനം വരെ കൂടെ തന്നെ കാണും.. ഞാനും …ധാ ഇവനും.. ”

May be an image of 2 people and textആനക്കാട്ടിൽ ഈപ്പച്ചൻ????

“നേരാ തിരുമേനീ… ഈപ്പച്ചന്‍ പള്ളിക്കൂടത്തീപ്പോയിട്ടില്ല… മരം വെട്ടുകാരനായിരുന്നു എന്റെ അപ്പന്‍.. കണ്മുന്നീ വെച്ച് എന്റെ അമ്മച്ചിയെ കയറിപ്പിടിച്ച റേഞ്ചര്‍ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പന്‍ ജയിലിക്കേറുമ്പോ എനിക്കൊമ്പതു വയസ്….കഴുമരത്തേന്ന് അപ്പന്റെ ശവമെറക്കി… ദാ ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ ..അന്നെന്റെ പത്താമത്തെ പെറന്നാളാ.. പനമ്പായേ പൊതിഞ്ഞുകെട്ടി മൂന്നാം പക്കം എന്റെ അപ്പനെയീ പള്ളിമുറ്റത്തു കൊണ്ടെയെറക്കുമ്പോ.. എന്റെ കണ്ണിന്റെ മുന്നീ ഇപ്പളും ഞൊളയ്ക്കുവാ തിരുമേനീ ദേണ്ടീ ഈ നീളത്തിലുള്ള കൃമികള്… അപ്പന്റെ മൂക്കീന്നും വായീന്നും… അന്നു മൂക്കുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്.. എടുത്ത് തെമ്മാടിക്കുഴീക്കൊണ്ടെ തള്ളിക്കോളാന്‍.. അന്യന്‍ വെയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സേലും കേറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ..

തിരുമേനീ ബഹുമാനം… ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ… എന്നതാടാ…നീ തലകുലുക്കിയല്ലോ….
ഇറവറന്‍സ്… ബഹുമാനക്കുറവ്.. ശരിയാ പിതാവേ… പിന്നെ കള്ളുവിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം.. അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില് അപ്പന്‍ കെടക്കുന്നേന്റെ എടതുഭാഗത്ത് അമ്മേം കുഴിച്ചു മൂടിയിട്ട് മീനച്ചിലാറ് നീന്തിക്കേറി കാട്ടില് കള്ളക്കാച്ച് തൊടങ്ങുമ്പോ ഇന്നത്തെ ഈ മദ്യരാജാവിന് ചക്കരേം കൊടോം കൊഴലും വാങ്ങാനുള്ള കാശുതന്നത് പള്ളീം പട്ടക്കാരുമൊന്നുമല്ല… അങ്ങാടീ തെണ്ടിപ്പെറുക്കി നടന്ന ഒരു തള്ളയാ.. ഒരു മുഴുപ്രാന്തി… അതിന്റെ സ്മരണേലാ പിതാവേ എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും ഈ അന്നദാനം…ഇനിയുമുണ്ട്… കുടുംബ പാരമ്പര്യം.. കേട്ടോ തിരുമേനീ എന്റെ അപ്പന്‍ സായിപ്പിനെ കൊന്നിട്ട് കഴുമരത്തേ കേറുന്ന കാലത്ത് ദേ ഈ നിക്കുന്ന കുടുംബമഹിമക്കാരന്‍ കുന്നേ മത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും ബ്രണ്ണന്‍ സായിപ്പിന്റെ ബംഗ്ലാവിലാ പണി… പണീന്നു വച്ചാല്… സായിപ്പിനെ കുളിപ്പിക്കണം.. പെടുപ്പിക്കണം.. കെടക്ക കൊടാഞ്ഞു വിരിച്ച് കെടത്തണം..

തിരുമേനി കണ്ടു കാണും..ഇവന്റെ താഴെയൊള്ളതുങ്ങളൊണ്ടല്ലോ.. കൂടപ്പിറാപ്പുകള്… നാലിന്റേം തൊലി വെളുവെളാന്നാ… പിന്നെ പൂച്ചേടെ ജാതി കണ്ണും… ജനുസിന്റെ കൊണം… ഫാ… എടാ.. നിന്റെ അപ്പനല്ലടാ.. അപ്പന്റെ അപ്പന്‍ കൂട്ടിക്കൊടുത്ത കഥയാ ഞാനീപ്പറായുന്നത്..
നില്ല് പിതാവേ, തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷില്‍ പറഞ്ഞത്… ? ഫാ.. പോസ്കണ്‍ അല്ലടാ.. സ്പോക്കണ്‍.. ഔട്ട്സ്പോക്കണ്‍… ങാ..അതു തന്നെ അതിന്റെ കൊറവ് ഈപ്പച്ചന്‍ സഹിച്ചോളാം… കേട്ടോ തിരുമേനീ… കര്‍ത്താവിന്റെ കാര്യത്തിലും അതേ.. കള്ളുകച്ചോടത്തിന്റെ കാര്യത്തിലും അതേ.. എനിക്കൊരു മെത്രാച്ചന്റേം എടനില വേണ്ട… മനസി വെച്ചോ തിരുമേനീ.. അയാം ഔട്ട്സ്പോക്കണ്‍… വാടാ…

You May Also Like

ചുംബന സമരത്തിനനുകൂലമായുള്ള രസകരമായ വീഡിയോ

ഇതാ ചുംബന സമരത്തിനുകൂലമായി ഒരു വിദ്വാനിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം.

കാഴ്ച്ചപ്പാട് ..

“നമ്മള്‍ രണ്ടാളും ചോര കുടിക്കുന്നു, എന്നിട്ടും എന്നെ മാത്രമെന്താ ആളുകള്‍ ദ്രോഹിക്കുന്നത്? ” കൊതുക് അട്ടയോടു ചോദിച്ചു “നീ ഒരു കള്ളനാണ്, ഞാന്‍ രാഷ്ട്രീയക്കാരനും ! “

മണപ്പള്ളി പവിത്രനെ ഞാൻ കുറ്റം പറയില്ല, ഒരുപക്ഷെ അദ്ദേഹം പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പ് ആയിരിക്കാം.

നമ്മൾ ഇന്നും ജലജീവികൾ തന്നെയാണ്‌. സംശയമുണ്ടോ? ഭ്രൂണ അവസ്ഥയിലുള്ള നമ്മുക്ക് എന്തിനാണ് ഇന്നത്തെ മീനുകൾക്ക് ശ്വാസനത്തിനു ഉപകരിക്കുന്ന Gill slits? (ഭ്രൂണാവസ്ഥയിൽ എല്ലാ മൃഗങ്ങളും ഒരു പോലെ ഇരിക്കുന്നു

ദുരന്തസ്‌മൃതിയാകുമെന്നറിയാതെ മനുസ്മൃതിയെടുത്തു കാച്ചിയ ലാലേട്ടനും കുളിരുകോരിയ ഫാനരൻമാരും

സ്ത്രീകളെ ഒന്ന് സുഖിപ്പിക്കാൻ ലാലേട്ടൻ women’s day ൽ ഒരു പോസ്റ്റ് അങ്ങ് കാച്ചി..സംഭവം സംസ്കൃതം ഒക്കെ ആണ്.. ഫാനരൻമാർ കുളിര് കോരി !! മനുസ്മൃതി ആണ് എടുത്ത് കീച്ചിയത്..