രാഗീത് ആർ ബാലൻ

ജോണർ ലെസ്സ് ആയ ഒരു അമർചിത്രകഥ വായിക്കുന്നത് പോലെയുള്ള കഥയാണ് മലൈക്കോട്ടൈ വാലിബന്റേതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിട്ടുള്ളത് . ഈ കഥ എവിടെ വേണമെങ്കിലും നടക്കാവുന്നതാണ് അതുകൊണ്ട് തന്നെ ജോണർ ലെസ്സ് ആണ് സിനിമ.ആ കഥയെ സിനിമയുടെ അണിയറ പ്രവർത്തകർ ത്രില്ലറാണ്, ആക്ഷൻ ഫിലിം ആണ് എന്ന തരത്തിൽ ജോണർ സ്പെസിഫിക് ആക്കാതെ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. നമുക്ക് പരിചയമുള്ള ടൈമും കോസ്റ്യൂമും തുടങ്ങിയ പല കാര്യങ്ങളും ഇതിൽ ബ്ലെൻഡ് ചെയ്യാൻ അവർ ശ്രമിച്ചിട്ടുണ്ട്. അതിൽ നിന്ന് ഏത് കാലത്താണ് സിനിമ നടക്കുന്നതെന്ന് പ്രേക്ഷകരാണ് വായിച്ചെടുക്കേണ്ടതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിട്ടുണ്ട്.

ഒരു പ്രത്യേക ജോണർ സിനിമകൾ ചെയ്യുന്നയാളല്ല അദ്ദേഹം.നായകൻ, സിറ്റി ഓഫ് ഗോഡ്, അമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ഈ.മ.യൗ ജെല്ലിക്കെട്ട്,ചുരുളി, നൻപകൽ നേരത്ത് മയക്കം ഈ സിനിമകൾ എല്ലാം തന്നെ ആക്ഷനും ഡ്രാമയും മാജിക്കൽ റിയലിസവും ഗാങ്ങ്സ്റ്റർ മൂഡ് എല്ലാം അടങ്ങിയ ഒരു ലോകം ആണ്.അദ്ദേഹത്തിന്റെ സിനിമകളിൽ എല്ലാം തന്നെ കഥാപാത്രങ്ങളുടെ വ്യക്തിജീവിതത്തിനൊപ്പം തന്നെ ചുറ്റും നില്‍ക്കുന്ന മനുഷ്യരും അവർ ജീവിക്കുന്ന പ്രദേശവും ഒക്കെ കടന്നുവരാറുണ്ട് സാങ്കേതികമായിപ്പോലും സൗണ്ട്സ്കേപ്പിലൊക്കെ അറ്റ്മോസ്ഫെറിക് ശബ്ദങ്ങള്‍ അതി ഗംഭീരം ആയിട്ടു ഉള്‍പ്പെടുത്താറുണ്ട്. പശ്ചാത്തലം എത്രത്തോളം റിയല്‍ ആക്കാമോ അത്രത്തോളം റിയല്‍ ആകാറുണ്ട് അദ്ദേഹത്തിന്റെ ഓരോ സിനിമകളും.

സിനിമകള്‍ ചെറുതാവണം എന്നൊരു അഭിപ്രായം ലിജോ ജോസിന് ഇല്ല .വലിയൊരു നരേറ്റീവ് ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണമെന്നും ഒരു എപിക് സ്കെയിലിലുള്ള ഒരു സിനിമ നമുക്ക് ഒരു മുറിയിലിരുന്ന് പറയാന്‍ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ.മ.യൗ ഒരു വീടിന്‍റെ ചുറ്റുവട്ടത്ത് നിന്ന് പറയാവുന്ന കഥയായിരുന്നു അതുകൊണ്ടാകാം അങ്ങനെ ആ സിനിമ ചിത്രീകരിച്ചത് പോലും. അതേസമയം സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. 100 കോടി മുടക്കി അല്ലെങ്കില്‍ 1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത് സിനിമയില്‍ എന്താണ് പറയുന്നത് അതിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത് പോലും.

 

ആദ്യ ദിനം കാസനോവ കണ്ടു മടങ്ങിയത് ആദ്യ ദിനം ഒടിയൻ കണ്ട് മടങ്ങിയത് ആദ്യ ദിനം മരക്കാർ കണ്ട് മടങ്ങിയത് കാണ്ഡഹാറും നീരാളിയും ബിഗ് ബ്രദറും എല്ലാം കണ്ട് ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു വിഷമം ഉണ്ട് അതിലുപരി ഒരു നീരാശ ഉണ്ട്..അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു.നാളേ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്കു മുൻപിലേക്കു എത്തുമ്പോൾ ആകാംഷ ഉണ്ട് അതിലേറെ സന്തോഷം ഉണ്ട് ഭയവും ഉണ്ട്.. മലയാള സിനിമക്ക് അഭിമാനിക്കാൻ കഴിയുന്ന നല്ലൊരു സിനിമ ആയി മാറട്ടെ വാലിബൻ.. അതല്ല എങ്കിൽ……. ഇല്ല അങ്ങനെ ഒന്ന് ആകുക ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു..

You May Also Like

തമിഴ് ചിത്രമായ വേതാളത്തിന്റെ ഔദ്യോഗിക റീമേക്ക് ചിരഞ്ജീവിയുടെ ‘ഭോല ശങ്കർ’ ഒഫീഷ്യൽ ടീസർ

മെഹർ രമേഷ് സംവിധാനം ചെയ്യുന്നതെലുങ്ക് ആക്ഷൻ ചിത്രമാണ് ഭോല ശങ്കർ . 2015 ൽ അജിത്…

സൽമാന്റെ പിറന്നാളിന് ഒത്തുകൂടിയ ആരാധകരിൽ, സൽമാന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത ആരാധിക ആര് ?

സൽമാൻ ഖാൻ തന്റെ 57-ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. ഡിസംബർ 26 നും 27 നും…

നിങ്ങൾക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ അതിജീവിക്കാൻ നിങ്ങൾ തെറ്റെന്ന് കരുതിയ സംഗതികളും ചെയ്യേണ്ടിവരും എന്ന് സിനിമ കാണിച്ചുതരുന്നു

എസ്എസ്എൽസി പരീക്ഷയിൽ പഴയ സിലബസിൽ ഒരു ക്വസ്റ്റ്യൻ ഉണ്ടായിരുന്നു, നിങ്ങൾ നടുക്കടലിൽ എൻജിൻ നിന്ന് പോയ…

ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുള്ള ‘ഐ’ എന്തിനെ സൂചിപ്പിക്കുന്നു ?

ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുള്ള ഐ എന്തിനെ സൂചിപ്പിക്കുന്നു ? അറിവ് തേടുന്ന പാവം…