Rageeth R Balan

ഡിസംബർ 16 2010ന് ആണ് മേജർ രവി -മോഹൻലാൽ കൂട്ടുകെട്ടിന്റെ കാണ്ഡഹാർ റിലീസ് ആകുന്നത്..അമിതാബച്ചൻ -മോഹൻലാൽ combo അങ്ങനെ പല സവിശേഷതകൾ ഉള്ള സിനിമ. സിനിമ ഇറങ്ങി ജനുവരി 1 2011 ന് ആണ് ഞാനും അനിയനും കൂട്ടുകാരനും സിനിമ കാണുന്നത്.. രാവിലെ തന്നെ എറണാകുളം കവിതയിൽ എത്തി ആ വർഷത്തെ ആദ്യ ടിക്കറ്റ് എടുത്തത് ഞാനും.. എന്തോ വലിയൊരു അംഗീകാരം കിട്ടിയ പോലെ ആണ് ഞാൻ ആ ടിക്കറ്റും കൊണ്ട് തീയേറ്ററിൽ കയറിയത്.. കയറിയപ്പോൾ വിരലിൽ എണ്ണി എടുക്കാൻ ഉള്ള ആളുകൾ മാത്രം.. സിനിമ കണ്ടു കഴിഞ്ഞതും വല്ലാത്ത ഒരു വിഷമം ഉണ്ടായി.. എന്തൊരു മോശം സിനിമ ആണെന്ന് ഉള്ള ചിന്തയിൽ വീട്ടിലേക്കു പോയത്

വർഷം 2012 ജനുവരി 26 അന്ന് ആയിരുന്നു കാസനോവ എന്ന മോഹൻലാൽ -റോഷൻ ആൻഡ്രൂസ് സിനിമ റിലീസ് ആയത്.. അന്ന് കോളേജിൽ പഠിക്കുന്ന കാലഘട്ടം ക്ലാസും കട്ട്‌ ചെയ്തു സിനിമയുടെ ട്രൈലെർ കണ്ട ആവേശത്തിൽ പോയതാണ്.. ആ സിനിമയിടെ ട്രൈലെർ എത്ര തവണ ഞാൻ കണ്ടു എന്നുള്ളതിന് കണക്കില്ല.. അങ്ങനെ ആ സിനിമയും എനിക്ക് നല്ലൊരു മറക്കാൻ പറ്റാത്ത മോശം സിനിമ അനുഭവമായി മാറി.

ഓരോ കാലഘട്ടത്തിലും ഇതുപോലെ മോഹൻലാൽ എന്ന നടൻ പരാജയങ്ങൾക്ക് ഒപ്പം സഞ്ചരിച്ചിട്ടുണ്ട് അതുപോലെ തന്നെ തിരികെ വന്നിട്ടുണ്ട്.പരാജയങ്ങൾ ഒരുപാട് ഉണ്ടായിരുന്ന കാലത്താണ് 2000-ൽ നരസിംഹം വൻ ഹിറ്റായി മാറിയത്.ഷാജി കൈലാസ് രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന നരസിംഹം എന്ന സിനിമ മോഹൻലാലിന്റെ കരിയറിനെ വലിയ രീതിയിൽ മാറ്റി മറിച്ചു.ഒരുപാട് മോശം സിനിമകളുടെ ഒരു വലിയ തുടക്കമായി നരസിംഹവും രാവണപ്രഭുവും മാറി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

മറ്റേത് ഭാഷയിലെ പോലെ നമ്മുടെ നടന്മാരും ഒരുപാട് മോശം സിനിമകളിൽ അഭിനയിക്കാറുമുണ്ട്. അത്തരമൊരു കാലഘട്ടം എല്ലാ നടന്മാരിലും ഉണ്ടാകുന്ന ഒരു പ്രതിഭാസം തന്നെ ആണ്.ഒരുപാട് പ്രതീക്ഷകൾ നൽകിയ ഇറങ്ങിയതിനു ശേഷം ഏറ്റവും നിരാശപ്പെടുത്തിയ സിനിമകൾ ഒരുപാടുണ്ട്. അതിൽ മുൻപന്തിയിൽ തന്നെ ആണ് കാണ്ഡഹാറും കാസിനോവയും.

ഉദയനാണ് താരത്തിൽ ഉദയൻ പറയുന്നുണ്ട് “സിനിമ കാണുന്ന ആളുകളെ നിങ്ങൾ നിർമാതാക്കൾ വില കുറച്ചു കാണുകയാണ്. നല്ല സിനിമകൾ ഇറങ്ങാത്തത് കൊണ്ടാണ് അവർ മിമിക്രി കണ്ടു കയ്യടിക്കുന്നത്.അത് കണ്ടു നിങ്ങൾ തീരുമാനിക്കുന്നു നിലവാരം കുറഞ്ഞതേ അവർക്കു വേണ്ടു എന്ന്.അതല്ല സത്യം.. അവർക്കു നല്ല സിനിമകൾ കൊടുത്ത സംവിധായകരും അവർ പ്രതീക്ഷ അർപ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകൾ എടുത്തു.അത് കൊണ്ടാണ് അവർ മിമിക്രിക്ക് കയ്യടിക്കുന്നത്. മനസ്സിലായോ?നല്ല ചിത്രങ്ങളിലേക്ക് അവർ തീർച്ചയായും മടങ്ങി വരും.”

മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള ഓരോ വാർത്തകളും പോസ്റ്ററുകളും എല്ലാം തന്നെ പ്രതീക്ഷകളുടെ അമിത ഭാരം നൽകുന്നുണ്ട് അതുപോലെ തന്നെ ഒരു പേടിയും നൽകുന്നുണ്ട്..മറ്റൊരു കാണ്ഡഹാറും കാസിനോവയും ആകാതെ ഇരിക്കട്ടെ.

You May Also Like

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന…

രാജേഷറിയാതെ മറ്റേയാളുടെ കോഴിക്കട ഏറ്റെടുക്കുകയും അവനിട്ട് എട്ടിന്റെ പണി കൊടുക്കുകയും ചെയ്യുന്ന ജയയിൽ സിനിമ അവസാനിച്ചിരുന്നെങ്കിൽ…

Sanuj Suseelan “കെട്ടിക്കൊണ്ടു” വരുന്ന പെണ്ണിനെ വരച്ച വരയിൽ നിർത്തിയും തർക്കുത്തരം പറഞ്ഞാൽ ചെവിടത്തൊന്നു പൊട്ടിച്ചും…

മലയാള സിനിമയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ട സംവിധായകൻ

മലയാള സിനിമയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ട സംവിധായകൻ പി.എൻ. മേനോന്റെ 14-ാം ചരമവാർഷികം സ്‌റ്റുഡിയോകളിലെ അകത്തളങ്ങളില്‍…

അരുൾനിധി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ഡിമോണ്ടെ കോളനി 2 ട്രെയിലർ

അരുൾനിതി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം Demonte Colony 2 ട്രെയിലർ റിലീസ് ചെയ്തു.…