രാഗീത് ആർ ബാലൻ

മാറ്റത്തിന്റെ പാതയിലുടെ സഞ്ചരിക്കുന്ന നടൻ❣️

തന്റെ ആദ്യ സിനിമ അനുഭവം മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു
“കണ്ണുകൾ ഇറുക്കെ പൂട്ടി വാ പൊളിച്ചു കൊണ്ടാണ് ഞാനോടി വന്നത്..കാരണം റീഫ്ലക്റ്ററിന്റെ ചൂടും അതിന്റെ പ്രകാശവും കാരണം എനിക്ക് കണ്ണ് തുറക്കാൻ പറ്റുമായിരുന്നില്ല…രണ്ട് റിഹേഴ്സൽ ആയി എന്റെ പ്രകടനം ശെരി ആകുന്നില്ല..ഒരു കാര്യം ചെയ്യൂ നിങ്ങൾ അങ്ങോട്ട് മാറി നിൽക്കു..സംവിധായകൻ സേതു മാധവൻ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ തളർന്നു പോയി ”

 

ഇന്ന് അദ്ദേഹം പറയുന്നത്
“പ്രേക്ഷകന് ഒന്നും മനസിലാകുന്നില്ല എന്ന് ഇനി പറയരുത്..നമ്മളെക്കാൾ ഉയരത്തിൽ ആണ് ഇന്ന് പ്രേക്ഷകർ.. ലോക സിനിമ മുഴുവൻ എക്സ്പോസ്ഡ് ആയതു കൊണ്ട് കാഴ്ചക്കാർ എന്ന നിലയിൽ നമ്മുടെ പ്രേക്ഷകർ വളരെ ഉയർന്നിട്ടുണ്ട്.. അത് നല്ലൊരു കാര്യമാണ്..സിനിമ മേക്കർസ് നെ സംബന്ധിച്ചു ഇടത്തോളം അത് വലിയൊരു challenge ആണ്.. ഓഡിൻസിനെ എഡ്യൂക്കേറ്റ് ചെയ്യേണ്ട ആവശ്യം നമുക്ക് ഇനി ഇല്ല…”
“പ്രേക്ഷകന് ഒന്നും മനസിലാകുന്നില്ല എന്ന് ഇനി പറയരുത്..നമ്മളെക്കാൾ ഉയരത്തിൽ ആണ് ഇന്ന് പ്രേക്ഷകർ”..

 

മമ്മൂട്ടി എന്ന നടന്റെ തിരിച്ചറിവ് ആണ് ആ വാക്കുകൾ.. 2010 ഡിസംബർ 9തീയതി പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടർ എന്ന സിനിമക്ക് ശേഷം 12 വർഷങ്ങൾക്കിടയിൽ മമ്മൂട്ടിയുടേതായി മലയാളത്തിൽ പുറത്തു വന്നത് ഏകദേശം അൻപതി നാലോളം സിനിമകൾ ആണ്.. ഈ പന്ത്രണ്ട് വർഷ കാലയളവുകൾക്കിടയിൽ പകുതിയിലേറെ തീയേറ്ററുകളിൽ പരാജയം നേരിട്ടവ ആയിരുന്നു..കഥാപാത്രത്തിനു വേണ്ടി മാത്രം തിരുകി കയറ്റിയ സംഘട്ടന രംഗങ്ങൾ അനാവശ്യ രംഗങ്ങൾ നല്ലൊരു തിരക്കഥയുടെ അഭാവം.. തന്നിലെ നടനെ പുറത്തു കൊണ്ടുവരാൻ ശ്രേമിച്ച അല്ലെങ്കിൽ അദ്ദേഹത്തെ തേടി എത്തിയത് വിരലിൽ എണ്ണാവുന്ന സിനിമകളും കഥാപാത്രങ്ങളും മാത്രമായിരുന്നു…

 

2022ൽ പുഴുവിൽ എത്തി നിൽകുമ്പോൾ മമ്മൂട്ടി എന്ന നടനിലെ മാറ്റം വളരെ ഏറെ അത്‍ഭുതപ്പെടുത്തുന്നു… നോട്ടം കൊണ്ടും ഭാവം കൊണ്ടും ശബ്ദത്തിലെ ഗംഭീര്യം കൊണ്ടും എല്ലാം തന്റെ സാന്നിധ്യം അറിയിക്കുകയും എന്നാൽ മറ്റു കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ വ്യക്തമായ ഒരു സ്പേസ് നൽകിയും അവരിൽ ഒരാളായി സിനിമയിൽ നില കൊള്ളുന്ന ഒരു മികച്ച നടൻ മാത്രമാണ് മമ്മൂട്ടി..പുഴു എന്ന സിനിമയിൽ എത്തി നിൽക്കുമ്പോൾ അടിയുറച്ചു വിശ്വസിക്കുന്നത് മാറ്റത്തിന്റെ പാതയിലുടെ സഞ്ചരിക്കുന്ന നടൻ ആണ് മമ്മൂട്ടി.. പരാജയങ്ങളിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പ് ആണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും കഥാപാത്രങ്ങളും.തേച്ചു മിനുക്കുകയാണ് അദ്ദേഹത്തിലെ നടനെ ഓരോ സിനിമകൾ കഴിയും തോറും..

Leave a Reply
You May Also Like

‘ഇന്നും എന്നും മലയാളി’, ഗ്ലാമർ വേഷത്തിൽ മാളവിക മേനോന്റെ ഡാൻസ്

പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മേനോന്‍. 1998 മെയ് 3ന് ജനിച്ചു.2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2012ല്‍…

ഒരു പ്രണയത്തിൽ തുടങ്ങുന്ന ഒരു സിനിമ അവസാനം ഒരു ഹൊറർ മൂഡിലേക്ക് രൂപാന്തരപ്പെടുന്നു

Fear (1996)???????????????? Unni Krishnan TR  ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. 16…

കാൽകാശിനു അഭിനയംവരാത്ത നായകൻ കാരണം ഫഹദ് ഫാസിലിന്റെ വില്ലനും, വടിവേലുവിന്റെ ടൈറ്റിൽ കഥാപാത്രത്തിനും പൂണ്ട് വിളയാടാൻ വേണ്ടത്ര സ്പെയ്സും കാൻവാസും കിട്ടി

Vani Jayate ജാതീയത ഒരു വസ്തുതയാണ്. അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് അതിഭീകരമായ ഒരു സ്ഥിതിവിശേഷമാണ്.…

മോഹൻലാൽ ചിത്രം ‘വൃഷഭ’; രണ്ടാം ഷെഡ്യുൾ ആരംഭിച്ചു

മോഹൻലാൽ ചിത്രം ‘വൃഷഭ’; രണ്ടാം ഷെഡ്യുൾ ആരംഭിച്ചു മോഹൻലാൽ, റോഷൻ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്‌റ…