Connect with us

ബോഡി ഷെമിങ് സംഭാഷണങ്ങൾ മൂലം പ്രേക്ഷകന് ആരോചകമായി തോന്നിയൊരു സിനിമ

ബോഡി ഷെമിങ് സംഭാഷണങ്ങൾ മൂലം എന്നിലെ പ്രേക്ഷകന് ആരോചകമായി തോന്നിയൊരു സിനിമ

 57 total views

Published

on

രാഗീത് ആർ ബാലൻ

ബോഡി ഷെമിങ് സംഭാഷണങ്ങൾ മൂലം എന്നിലെ പ്രേക്ഷകന് ആരോചകമായി തോന്നിയൊരു സിനിമ ആണ്‌ മാർഗം കളി.പ്രധാനമായിട്ടും ഈ സിനിമയിൽ ബോഡി ഷെമിങ്ങിനു ഇരയായത് ബിനു തൃക്കാക്കര അവതരിപ്പിച്ച കഥാപാത്രത്തിനാണ്. “അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ” എന്ന് ആ കഥാപാത്രത്തെ കൊണ്ട് പലയാവർത്തി സിനിമയിൽ പറയിപ്പിക്കുന്നുമുണ്ട്. സിനിമയിലെ ഊർമിള എന്ന കഥാപാത്രം ബിനുവിനോടു പറയുന്നത്

“കണ്ണുള്ള ഏതെങ്കിലും പെണ്ണ് തന്നെ ഇഷ്ടമാണെന്ന് പറയുമോ. വെറുതെ എന്റെ പിറകെ നടന്നു തന്റെ ജന്മം കളയല്ലേ “.
സിനിമയിലെ ബൈജുവിന്റെ കഥാപാത്രം നായകനായ ബിബിനോട് ബിനുവിനെ ചൂണ്ടി കാണിച്ചു പറയുന്നുണ്ട്
” അവളെങ്ങാനും ഇവനെ കണ്ടു ഞെട്ടി ആത്മഹത്യാ ചെയ്താൽ ആരു സമാധാനം പറയുമെടാ.. ഇവന്റെ മോന്ത കണ്ടിട്ട് എങ്ങനെയാടാ പറയാൻ തോന്നിയത് ”
” നീ ഇവന്റെ മോന്ത കണ്ടോ.. പട്ടി കഞ്ഞി കുടിക്കുമോ ”
“പെണ്പിള്ളേർ കാണുമ്പോ തന്നെ കാർക്കിച്ചു തുപ്പണമെങ്കിൽ ദേ ഇവനെ പോലെ ഊള ലുക്ക് വേണം”
ഇതരത്തിലുള്ള സംഭാഷണങ്ങൾ അടങ്ങിയ സിനിമയിലെ കോമഡിക്ക് വേണ്ടി ഒരുക്കിയ രംഗങ്ങളിൽ എല്ലാം തന്നെ ബിനു തൃക്കാക്കരയുടെ കഥാപാത്രത്തിന്റെ മറുപടി
“അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ” എന്നാണ്.

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ബോഡി ഷെയിമിങ്ങിന് ഇരയാവാത്തവര്‍ ആരുമുണ്ടാവില്ല എന്നാണു എന്റെ അഭിപ്രായം. തടിച്ചത് മെലിഞ്ഞത് പൊക്കം കൂടിയത് പൊക്കം കുറഞ്ഞത് കറുത്തത് വെളുത്തത് പല്ലു പൊങ്ങിയത്പല്ലു താഴ്ന്നത് മുടിയില്ലാത്തത് ഇങ്ങനെയൊക്കെ. ഇത്തരം തരംതാണ തമാശകള്‍ക്ക് ചിലപ്പോള്‍ ഒരാളുടെ ഒരു ദിവസമോ കുറെ ദിവസങ്ങളോ ഇല്ലാതാക്കാന്‍ കഴിയും എന്നുള്ളതാണ് സത്യം.

വെളുത്ത നിറം മാത്രം ആണ് നിറം എന്ന ചിന്താഗതി ഉള്ള ആളുകൾ നമുക്കിടയിൽ ഇപ്പോഴും അപ്പോഴും എപ്പോഴും ഉണ്ട്. ബിനു തൃക്കാക്കരയുടെ കഥാപാത്രം “അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ “എന്ന് പറയുമ്പോൾ ആ രംഗം കാണുന്ന നിറവും രൂപഭാവങ്ങളുമൊക്കെ വ്യത്യസ്തമായിട്ടുള്ള ആളുകൾക്കിടയിൽ അപകര്‍ഷതാ ബോധം കൂടുകയേ ഉള്ളു.അവരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ???ഇങ്ങനെ ഉള്ള രംഗങ്ങൾ കാണുമ്പോൾ അവരുടെ മനസ്സിൽ എന്തായിരിക്കും??അവരും മനുഷ്യർ ആണ്‌. എല്ലാവരും ഒരുപോലെയാണ്..

കറുത്ത പല്ല് പൊങ്ങിയ എന്തെങ്കിലുമൊക്കെ വൈകല്യങ്ങൾ ഉള്ള ആളുകൾ എല്ലാം മറ്റുള്ളവർക്ക് എന്തോ ഒരു പരിഹാസ കഥാപാത്രമായിരിക്കാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ ഉള്ളവരെ ഏറ്റവും കൂടുതൽ മനസിലാക്കുന്നത് അവരുടെ വിഷമങ്ങൾ കേൾക്കുന്നത് അവരുടെയൊക്കെ അച്ഛനും അമ്മയും ഒക്കെ ആയിരിക്കും.. പിന്നെ കുറച്ചു നല്ല സുഹൃത്തുക്കളും. ഞാൻ അല്ലെങ്കിൽ നിങ്ങൾക്കൊക്കെ പ്രശ്ങ്ങൾ ഇല്ല എന്ന് നമ്മൾ സ്വയം വിശ്വസിക്കുമ്പോൾ പോലും ഒന്ന് ഓർക്കുക നമ്മുടെ മനസ്സിൽ ആണ് വൈകല്യം.

നമ്മൾ ബിഗ് സ്ക്രീനിലോ തരം താഴ്‌ന്ന കോമഡി ഷോ കളിലോ മറ്റും കാണുന്ന ബോഡി ഷെമിങ് തമാശകൾ അത് എത്രത്തോളം ആസ്വദിച്ചു കണ്ടാലും അത് എഴുതി അത് പ്രേക്ഷകർക്കു മുൻപിൽ കാണിക്കുന്ന ആരാണെങ്കിലും അവർക്കു ഒരു നേരത്തേക്കുള്ള അല്ലെങ്കിൽ പല കാലത്തേക്കുള്ള ഐഡന്റിറ്റി ആയിരിക്കാം അത്. പക്ഷെ അത് നമുക്കിടയിൽ ഉള്ള ചിലരെ എങ്കിലും ആസ്വസ്ഥരാക്കുന്നുണ്ട്. ഉറപ്പാണ്.
(തമാശകൾ ഇഷ്ടമല്ലാത്ത ഒരാൾ അല്ല ഞാൻ.. തമാശകൾ ആസ്വദിക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. പക്ഷെ അത് തമാശ ആയിരിക്കണം 🙏)

Advertisement

 58 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement