രാഗീത് ആർ ബാലൻ

കമൽ ഹാസൻ എന്ന ലെജന്റിനെ അറിയാത്ത, പുച്ഛിക്കുന്ന കുറേ പിള്ളേർ ഉണ്ട്.. അദ്ദേഹത്തിന്റെ സിനിമകൾ ഒന്നും കാണാതെ വിമർശിക്കുന്ന ഒരു വിഭാഗം.യൂട്യൂബിൽ മരുതനായകം എന്ന് സെർച്ച്‌ ചെയ്താൽ മൂന്ന് മിനിറ്റ് രണ്ട് സെക്കന്റിന്റെ ഇളയരാജ സംഗീതം നല്കിയ ഒരു ഗാനം കാണാൻ സാധിക്കും മരുത നായകത്തിലെ. ഒരുപാട് രംഗങ്ങൾ ആ മൂന്ന് മിനിറ്റിൽ മാറി മറഞ്ഞു പോകുന്നുണ്ട്..എന്നെ ഏറ്റവും അധികം അത്ഭുതപെടുത്തിയ ഒരുപാട് വിഷ്വൽസ് ആ മൂന്ന് മിനിറ്റിൽ ഉണ്ട്.. ഇന്നും ഞാൻ അത് ഒരു മുഴു നീള സിനിമ ആയി കാണാൻ വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട്.ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് 1997 ഒക്ടോബറിൽ ചെന്നൈയിലെ എം ജി ആർ ഫിലിം സിറ്റിയിൽ വെച്ച് ബ്രിട്ടീഷ് രാജ്ഞി ക്യുൻ എലിസബത്തും അന്നത്തെ മുഖ്യ മന്ത്രി കരുണാനിധിയും ചേർന്നാണ് 80കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന മരുതനായകം ലോഞ്ച് ചെയ്തത്.

വലിയൊരു താരനിരയാൽ സമ്പന്നമായ സിനിമ. പിന്നണിയിൽ പ്രവർത്തിച്ചത് മഹാപ്രതിഭകൾ.ഇളയ രാജയുടെ സംഗീതം രവി കെ ചന്ദ്രന്റെ ഛായഗ്രഹണം സാബു സിറിലിന്റെ കല സംവിധാനം… അമരക്കാരൻ ആയി കമൽ ഹാസനും.80കോടി എന്നത് അന്ന് വലിയൊരു വെല്ലു വിളി തന്നെ ആയിരുന്നു സിനിമക്ക്.. അത് കൊണ്ട് തന്നെ രാജ് കമൽ സഹ നിർമാതാക്കളെ അന്വേഷിച്ചിരുന്നു.. നിർമാണത്തിൽ താല്പര്യം പ്രകടിപ്പിച്ചു ഒരു ബ്രിട്ടീഷ് കമ്പനി വന്നിരുന്നു.എന്നാൽ ആ സമയത്ത് ആണ് ഇന്ത്യ പോക്രനിൽ അണു ബോംബ് പരീക്ഷണം നടത്തുന്നത്..മറ്റ് പല രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.. അണു ബോംബ് പരീക്ഷണത്തെ തുടർന്ന് ബ്രിട്ടീഷ് കമ്പനി നിർമാണത്തിൽ നിന്നും പിന്മാറി. അതിനെ കുറിച്ച് കമൽ ഹസൻ NDTV ക്ക് നല്കിയ അഭിമുഖത്തിൽ പറയുകയുണ്ടായി

“Thanks to a neuclear bomb.. Exactly stopped because of that.. They have got a fax from america i would say sorry we pull out of the project we were almost pen was poised over the document. Every thing was falling in place every thing was accepted six to four million dollars was the discussion and the pokhran blast and they pulled out”

ഈ സിനിമ സംഭവിച്ചിരുന്നു എങ്കിൽ ഇന്ത്യൻ സിനിമക്ക് ലോകം മുഴുവൻ ഉയർത്തി കാണിക്കാൻ സാധിക്കുന്ന ഇന്ത്യൻ വിസ്മയം എന്ന് പറയാൻ പറ്റുമായിരുന്ന ബ്രഹ്മാണ്ഡ സിനിമ ആയി മാറിയേനെ.
മൂന്ന് മിനിറ്റ് മാത്രമുള്ള യൂട്യൂബിലെ ആ രംഗങ്ങൾ ഇന്നും എന്നെ അത്ഭുതപെടുത്തുന്നു..

അതുപോലെ തന്നെ കാത്തിരിക്കുന്നു തീയേറ്ററിൽ കാണുവാൻ ആയി..കമൽഹസൻ തിരക്കഥകള്‍ എല്ലാം തന്നെ ലക്ഷണമൊത്തവയും ഒന്നാന്തരം ക്രാഫ്റ്റുകളും ആണ്. എന്നെ എന്നും വിസ്മയിപ്പിക്കുന്ന ഒരു ഇതിഹാസം.. അതാണ് കമൽ ഹസനും അദേഹത്തിന്റെ സിനിമകളും.

You May Also Like

വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ മറ്റൊരു മനോഹരമായ സൃഷ്ടി

Jaseem Jazi Sun Children (2020) വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ മറ്റൊരു മനോഹരമായ…

പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക്

ഷാഹിദ് കപൂർ ചിത്രം ‘അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്’ ! നിർമ്മാണം പൂജാ എൻ്റർടെയ്ൻമെൻ്റ് പുരാതന…

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ പ്രതിഭയെ സാൾട്ട്…

ഹെൽമെറ്റിനുള്ളിൽ ബോംബ് ഉണ്ടെന്ന് അറിഞ്ഞു കൊണ്ടുള്ള മരണപാച്ചിൽ

Korean Action /Comedy Direction : Jo Beom-goo, Jo Beom-gu Shameer KN ഹൈ…