Unreleased master piece❣️

Rageeth R Balan

യൂട്യൂബിൽ മരുതനായകം എന്ന് സെർച്ച്‌ ചെയ്താൽ മൂന്ന് മിനിറ്റ് രണ്ട് സെക്കന്റിന്റെ ഇളയരാജ സംഗീതം നല്കിയ ഒരു ഗാനം കാണാൻ സാധിക്കും മരുത നായകത്തിലെ.ഒരുപാട് രംഗങ്ങൾ ആ മൂന്ന് മിനിറ്റിൽ മാറി മറഞ്ഞു പോകുന്നുണ്ട്..എന്നെ ഏറ്റവും അധികം അത്ഭുതപെടുത്തിയ ഒരുപാട് വിഷ്വൽസ് ആ മൂന്ന് മിനിറ്റിൽ ഉണ്ട്.. ഇന്നും ഞാൻ അത് ഒരു മുഴു നീള സിനിമ ആയി കാണാൻ വളരെ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് 1997 ഒക്ടോബറിൽ ചെന്നൈയിലെ എം ജി ആർ ഫിലിം സിറ്റിയിൽ വെച്ച് ബ്രിട്ടീഷ് രാജ്ഞി ക്യുൻ എലിസബത്തും അന്നത്തെ മുഖ്യ മന്ത്രി കരുണാനിധിയും ചേർന്നാണ് 80കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന മരുതനായകം ലോഞ്ച് ചെയ്തത്.

വലിയൊരു താരനിരയാൽ സമ്പന്നമായ സിനിമ.. പിന്നണിയിൽ പ്രവർത്തിച്ചത് മഹാ പ്രതിഭകൾ.ഇളയ രാജയുടെ സംഗീതം രവി കെ ചന്ദ്രന്റെ ഛായഗ്രഹണം സാബു സിറിലിന്റെ കല സംവിധാനം… അമരക്കാരൻ ആയി കമൽ ഹാസനും.80കോടി എന്നത് അന്ന് വലിയൊരു വെല്ലു വിളി തന്നെ ആയിരുന്നു സിനിമക്ക്.. അത് കൊണ്ട് തന്നെ രാജ് കമൽ സഹ നിർമാതാക്കളെ അന്വേഷിച്ചിരുന്നു..നിർമാണത്തിൽ താല്പര്യം പ്രകടിപ്പിച്ചു ഒരു ബ്രിട്ടീഷ് കമ്പനി വന്നിരുന്നു.എന്നാൽ ആ സമയത്ത് ആണ് ഇന്ത്യ പോക്രനിൽ അണു ബോംബ് പരീക്ഷണം നടത്തുന്നത്..മറ്റ് പല രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.. അണു ബോംബ് പരീക്ഷണത്തെ തുടർന്ന് ബ്രിട്ടീഷ് കമ്പനി നിർമാണത്തിൽ നിന്നും പിന്മാറി.അതിനെ കുറിച്ച് കമൽ ഹസൻ NDTV ക്ക് നല്കിയ അഭിമുഖത്തിൽ പറയുക ഉണ്ടായി

“Thanks to a neuclear bomb.. Exactly stopped because of that.. They have got a fax from america i would say sorry we pull out of the project we were almost pen was poised over the document.Every thing was falling in place every thing was accepted six to four million dollars was the discussion and the pokhran blast and they pulled out”

ഈ സിനിമ സംഭവിച്ചിരുന്നു എങ്കിൽ ഇന്ത്യൻ സിനിമക്ക് ലോകം മുഴുവൻ ഉയർത്തി കാണിക്കാൻ സാധിക്കുന്ന ഇന്ത്യൻ വിസ്മയം എന്ന് പറയാൻ പറ്റുമായിരുന്ന ബ്രഹ്മാണ്ഡ സിനിമ ആയി മാറിയേനെ. മൂന്ന് മിനിറ്റ് മാത്രമുള്ള യൂട്യൂബിലെ ആ രംഗങ്ങൾ ഇന്നും എന്നെ അത്ഭുതപെടുത്തുന്നു.. അതുപോലെ തന്നെ കാത്തിരിക്കുന്നു തീയേറ്ററിൽ കാണുവാൻ ആയി..കമൽഹസൻ തിരക്കഥകള്‍ എല്ലാം തന്നെ ലക്ഷണമൊത്തവയും ഒന്നാന്തരം ക്രാഫ്റ്റുകളും ആണ്. എന്നെ എന്നും വിസ്മയിപ്പിക്കുന്ന ഒരു ഇതിഹാസം.. അതാണ് കമൽ ഹസനും അദേഹത്തിന്റെ സിനിമകളും.കാത്തിരിക്കുന്നു Unreleased master piece നായി..

**

ആരാണ് മരുതനായഗം ?

ആർക്കോട്ട് നവാബിന്റെ സേനാനായകനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തദ്ദേശീയ സേനാനായകനും 1758-ൽ മധുര തിരുനൽവേലി ഗവർണർ എന്നീ പദവികൾ വഹിച്ചിരുന്ന വ്യക്തിയാണ് മരുതനായഗം എന്ന പേരിലറിയപ്പെട്ട മുഹമ്മദ് യൂസുഫ് ഖാൻ (ജീവിതകാലം: 1725 – 1764 ഒക്ടോബർ 15).1725-ൽ ഹിന്ദു വെള്ളാള കുടുംബത്തിൽ ജനിച്ച ഖാന്റെ പേരു മധുരനായഗം പിള്ള എന്നായിരുന്നു. ചെറുപ്പത്തിലെ മാതാപിതാക്കളെ അനുസരിക്കാത്ത ഖാൻ നാടു വിട്ടു പോവുകയും ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് യൂസുഫ് ഖാൻ എന്ന പേരു മാറ്റുകയും ചെയ്തു

ആർക്കോട്ട് നവാബിന്റെ സേനയിൽ സേവനം തുടങ്ങിയ ഖാൻ സുബൈദാർ ആയതിനു ശേഷമാണ് ബ്രിട്ടീഷ് സേനയിൽ പ്രവേശിച്ചത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിനിയുടെ ശിപായി സൈനിക കമ്പനിയിൽ സുബൈദാർ ആയി ഖാൻ നിയമിതനായി.[5] ബ്രിട്ടീഷ് സേനയിലെ തദ്ദേശിയ സേനാനായകനായ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഖാൻ. ബ്രിട്ടീഷ് സൈനിക മെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഭാരതീയനും ഖാൻ തന്നെയാണ്. 1754-ൽ സ്ട്രിൻഗർ ലോറൻസാണ് പുരസ്കാരം സമ്മാനിച്ചത്. 1764 ഒക്ടോബർ 15-ന് ആർക്കോട്ട് നവാബ് മുഹമ്മദ് അലിയുടെ കൽപ്പന പ്രകാരം യൂസഫിനെ ബ്രിട്ടീഷ് പാളയത്തിനു മുൻപിൽ തൂക്കിലേറ്റി കൊന്നു

Leave a Reply
You May Also Like

പൂർണിമ ഇന്ദ്രജിത്ത് ചുവപ്പ് സാരിയിൽ അതിസുന്ദരിയായി വൈറലാകുന്നു ചിത്രങ്ങൾ

മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത്. മേഘമൽഹാർ…

തന്റെ ആരാധകരെ ഒരു സംഘടിത ശക്തിയാക്കി നിർത്താൻ ശ്രദ്ധിച്ചില്ല, തനിക്കനുകൂലമായി എഴുതാൻ ആരെയും പ്രേരിപ്പിച്ചില്ല …

ഓർമ്മപ്പൂക്കൾ ???????????? രതീഷ്  Roy VT 80 – കളിൽ ആക്ഷൻഹീറോ ഇമേജിൽ തിളങ്ങി നിന്ന…

ഡാൻസർമാരല്ലാത്ത നടൻമാർ ഡാൻസ് കളിച്ചു ഹിറ്റ്‌ ആയ ചില പാട്ടുകൾ 

ഡാൻസർമാരല്ലാത്ത നടൻമാർ ഡാൻസ് കളിച്ചു ഹിറ്റ്‌ ആയ ചില പാട്ടുകൾ  Dinshad Ca 1. മുകേഷ്…

കമ്മട്ടിപ്പാടം എന്ന ക്ലാസിക്കിലെ നൊമ്പരമാണ് ഗംഗ

Jithin Joseph ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു ഗംഗ. കമ്മട്ടിപ്പാടത്തു ജനിച്ചുവളർന്ന അവന് ചെറുപ്പം മുതലേ കളിക്കൂട്ടുകാരിയായ…