ഇതൊരു രഞ്ജിത്ത് സിനിമയാണ് അതിലുപരി മോഹൻലാൽ എന്ന നടനിലെ വിസ്മയകരമായ അഭിനയം പുറത്തു വന്ന ഒരു സിനിമയാണ്..ഒരു മദ്യപാനിയുടെ കൈ വിറക്കുന്നത് ഒരു മുഴുകുടിയനായ ഒരാളുടെ സംസാരം ചിരിക്കുന്നത് നടക്കുന്നത് നോക്കുന്നത് എല്ലാം എങ്ങനെ എന്ന് അറിയുവാൻ ഈ സിനിമയിലെ മോഹൻലാലിനെ കണ്ടാൽ മതി..അദ്ദേഹം ആ കഥാപത്രമായി ജീവിക്കുകയാണ് ചെയ്തിട്ടുള്ളത് സിനിമയിൽ ഉടനീളം
വിദേശ ബാങ്കിലെ ഉദ്യോഗസ്ഥൻ പത്ര പ്രവർത്തകൻ ഡോക്യൂമെന്ററി സംവിധായാകാൻ അങ്ങനെ പലതും ആയിരുന്നു രഘു നന്ദൻ.മദ്യപിച്ചു കൊണ്ടേ അയാൾക്ക് എഴുതാൻ പറ്റുകയുള്ളു..മദ്യപിച്ചു കൊണ്ട് മാത്രമേ അയാൾക്ക് എന്തും സ്നേഹപൂർവ്വം ചെയ്യാൻ ആകുകയുള്ളു.. മദ്യപിച്ചു കൊണ്ട് മാത്രമേ അയാൾക്ക് ജീവിക്കാൻ പറ്റുകയുള്ളു.. അയാൾ സ്നേഹിക്കുന്നത് അയാളെ തന്നെയാണ്..A Miserable Narcissist
അതിരാവിലെ ചൂട് കാപ്പിയിൽ മദ്യം മിക്സ് ചെയ്തു കുടിച്ചു ഒരു ദിവസം തന്നെ നീളുന്ന മദ്യ സേവക്കു തുടക്കമിടുന്ന. താൻ ആൾക്ക ഹോളിക് ആണെന്ന് മറ്റുള്ളവരിൽ നിന്നും കേൾക്കാൻ ഇഷ്ടപെടാത്ത രഘു തന്നെ തന്റെ ഉറ്റ സുഹൃത്തു മദ്യപാനം മൂലം ചോര തുപ്പി മരിക്കുന്നത് കാണാൻ ഇട ആകുന്നു.. സുഹൃത്തിന്റെ മരണം സൃഷ്‌ടിച്ച ഷോക്കിൽ അയാൾ മദ്യപാനത്തിൽ നിന്ന് സ്വയം വിട്ടു നിൽക്കുന്നു..
സുഹൃത്തുക്കൾ മദ്യപിക്കാൻ പ്രേരിപ്പിക്കുമ്പോൾ ” പോയ കാലമാണ് രവിയേട്ട ഓരോ കുപ്പിക്കുള്ളിലും ഒഴിഞ്ഞ കൽപക തുണ്ടുകൾ ” എന്ന് പറയുന്നിടത് വല്ലാത്ത ഒരു ട്രാൻസ്‌ഫോർമേഷൻ രഘു നന്ദൻ എന്നാ കഥാപാത്രത്തിനു സംഭവിക്കുന്നത്..അതിരാവിലെ എണിറ്റു പ്രഭാത സൂര്യനെ കൺ നിറയെ കണ്ടു മനുഷ്യരുടെ ചിരിക്കുന്ന മുഖങ്ങൾ കണ്ടു രഘു നടക്കുന്ന ഒരു രംഗമുണ്ട് സിനിമയിൽ.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമുണ്ട് ആ രംഗത്തിന്. തിരിച്ചറിവുകളുടെ സന്തോഷം രഘു നന്ദനിൽ പ്രകടമാണ്..
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ മോഹൻലാൽ എന്ന നടനിൽ നിന്നും ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച പെർഫോമൻസ് ആണ് രഘു നന്ദൻ.മനസ്സിൽ കുടിക്കണം കുടിക്കണം എന്ന് പറയുമ്പോഴും തന്റെ ശരീരം അതിനു വഴങ്ങുന്നില്ല എന്ന് തിരിച്ചറിയുന്ന നിമിഷം മദ്യത്തിന്റെ മണവും രുചിയും ആരോചകമായി മാറുമ്പോഴും എല്ലാം ഒരു മുഴു കുടിയന്റെ വ്യത്യസ്ത സ്റ്റേജുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആണ് അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചിട്ടുള്ളത് എന്ന് പറയേണ്ടി വരും.
“നമ്മളൊക്കെ സാഹചര്യങ്ങൾക്കു കീഴ് പെട്ടു പോകുന്ന മനുഷ്യർ ആണ്”
വിലയുടെ കാര്യം വിട് വില കൊടുത്താലും കിട്ടാൻ പാടുള്ള ലിവർ അല്ലെ ജോൺസാ നമ്മൾ അടിച്ചു തകർക്കുന്നത് ”
” എവിടെ കിടന്നു മരിക്കണം എന്ന് നമ്മളോട് ആരും പറഞ്ഞിട്ടുമില്ല.. നമ്മൾ ആർക്കും വാക്കും കൊടുത്തിട്ടില്ല ”
“പ്രണയം വിവാഹം വേർപിരിയൽ ഇതൊക്കെ അനുഭവിക്കാൻ ഒരു ജീവിതം അല്ലെ ഉള്ളു.. ഓർമകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക ”
സ്പിരിറ്റ് ഒരു സിനിമ മാത്രമല്ല ചില ഓർമപ്പെടുത്തലുകളും തിരിച്ചറിവുകളും ആണ് സമ്മാനിക്കുന്നത്….