രാഗീത് ആർ ബാലൻ

ഡോക്ടർ റോയ് ഒരു വെളുത്ത Matador ആംബുലൻസ് വാനിൽ ആശുപത്രിയിൽ നിന്നും രക്ഷപ്പെടുന്നു..പല ദിക്കുകളിൽ നിന്നും പോലീസ് അയാളെ പിന്തുടരുന്നു..റോയ് പിടികൊടുക്കാതെ അനായാസം മുൻപോട്ടു പോയ്കൊണ്ടേ ഇരിക്കുന്നു.. അവസാനം അയാൾ ഒരു ചെറിയ പാലത്തിൽ കയറുമ്പോൾ അതിനു താഴെ ആയി കമ്മീഷണർ ജാവേദ് ഖാനും പോലീസ്‌കാരും അയാളെ കാത്തു നിൽക്കുന്നു…തോക്ക്ധാരികളായ പോലീസ്കാർ റോയ്ക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നു…

“ഡോക്ടർ റോയ് ഇനി കീഴടങ്ങുന്നതാണ് നല്ലത്.. ഐ വിൽ കൗണ്ട് ഡൌൺ ടു ഫൈവ്… വൺ….”
അയാളുടെ ആദ്യത്തെ കൗണ്ട് ഡൌണിൽ റോയ് കണ്ണുകൾ ഒന്ന് അടച്ചു തുറക്കുന്നു… ഒരു റീൽ പോലെ അയാളുടെ മനസ്സിൽ ഭാര്യ ആനിയുടെ കൊലപാതകം നടന്ന രാത്രിയും അതിനു കാരണക്കാരനായ ഒറ്റ കയ്യനും മാത്രം…ഓരോ കൗണ്ട് ഡൌണിലും റോയ് യുടെ കണ്ണുകളുടെ ക്ലോസ് അപ്പ്‌ ഷോർട്…പ്രതീകാരം മാത്രമേ ഉള്ളു അയാളുടെ കണ്ണുകളിൽ…ഒറ്റ കയ്യനെ കണ്ടു പിടിക്കണം..
(ഇതിനെല്ലാം അകമ്പടിയായി വരുന്ന ഒരു പശ്ചാത്തല സംഗീതം ഉണ്ട് ????)

“ഫൈവ്….. ഫയർ ”
റോയ് വാൻ മുൻപോട്ടു എടുക്കുന്നു തുടരെ തുടരെ ഉള്ള വെടി ഒച്ചകൾ അയാളെ തളർത്തുന്നില്ല പോലീസ് വാഹനങ്ങൾക്ക് മുകളിലൂടെ അയാൾ വാൻ ജംപ് ചെയ്തു രക്ഷപെടുന്നു….
ഇരുപത്തിയെഴു വർഷങ്ങൾക്കു മുൻപേ ഇറങ്ങിയ ഏറ്റവും മികച്ച ഒരു മലയാള സിനിമ തന്നെ ആയിരുന്നു സംഗീത് ശിവന്റെ നിർണയം..ഇന്നും ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തു കാണുന്ന ഒരു രംഗം ആണ് സിനിമയിലെ വാൻ ജംപ് ചെയ്യുന്ന രംഗങ്ങൾ. ആദ്യമായി ഈ സിനിമ കണ്ട നാൾ മുതൽ ഇന്നും ആദ്യം കണ്ട അതെ ഫീൽ എനിക്ക് നൽകുന്ന ഞാൻ അത്ഭുതത്തോടെയും ആവേശത്തോടെയും കാണുന്ന സിനിമ ആണ് നിർണയം..ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ചു നിന്ന ഒരു സിനിമാനുഭവമാണ് നിർണയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും ആക്‌ഷനും ആർട്ട്‌ ഡയറക്ഷനും എല്ലാം..ഈ സിനിമയിലെ ആക്ഷൻ രംഗങ്ങളും വാൻ ജംപ് ചെയ്യുന്ന രംഗവും എല്ലാം ത്രില്ല് അടിച്ചു കണ്ടവയാണ്.. സിനിമ ചർച്ച ചെയ്ത വിഷയം ആണെങ്കിലും എന്നും പ്രസ്കതമാണ്..

“നിസ്സാര രോഗങ്ങൾക്ക് പോലും ഇസിജിയും സ്കാനിംങും,എം ആർ ഐയും എന്തിന് ഇവിടെ എന്തെല്ലാം യന്ത്രങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ടോ എല്ലാം കൂടെ പ്രവർത്തിപ്പിച്ചു താങ്ങാൻ ആകാത്ത ബില്ല് പാവപെട്ട രോഗികളുടെ തലയിൽ കെട്ടി വെക്കണം അല്ലെ..കൊള്ളാം ആതുര സേവനം… കൊള്ള പലിശക്ക് കടം കൊടുത്തു കാശ് ഉണ്ടാക്കുന്ന ബ്ലൈഡ് കമ്പനി ക്കാർ എത്രയോ ഭേദം ആണ് ഡോക്ടർ ” ഇരുപതി ഏഴു വർഷങ്ങൾക്കു മുൻപേ പറഞ്ഞു പോയ ചില സത്യങ്ങളുടെ ചലച്ചിത്രആവിഷ്കാരം ആണ് നിർണയം.1995കാലത്ത് മലയാള സിനിമക്ക് നൽകാവുന്ന ഏറ്റവും മികച്ച പെർഫെക്ഷൻ നൽകി സംഗീത് ശിവനും ടീമും ഒരുക്കിയ നിർണയം എനിക്ക് ഇന്നും ഒരു വിസ്മയം തന്നെ ആണ്..

Leave a Reply
You May Also Like

ആരാധകരുടെ മനം കീഴടക്കുന്ന ഫോട്ടോഷൂട്ട്മായി പ്രിയാമണി.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. ഒട്ടനവധി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സലാറിനു ശേഷം പ്രശാന്ത് നീൽ ജൂനിയർ എൻ ടി ആറിനൊപ്പം, നായിക പ്രിയങ്ക ചോപ്രയെന്ന വാർത്ത വൈറൽ

ചരിത്രമെഴുതിയ RRR എന്ന ചിത്രത്തിന് ശേഷം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പമാണ് ജൂനിയർ എൻടിആർ സിനിമ…

ഏൾ സ്റ്റാൻലി ഗാർഡ്നർ – ഗ്രെയ്റ്റ് ഡിപ്രഷന്റെ പശ്ചാത്തലത്തിൽ സൃഷ്ടിച്ച ഡിറ്റക്ക്റ്റിവ് കഥാപാത്രമാണ് ‘പെറി മേസൺ’

Vani Jayate ഏൾ സ്റ്റാൻലി ഗാർഡ്നർ – ഗ്രെയ്റ്റ് ഡിപ്രഷന്റെ പശ്ചാത്തലത്തിൽ സൃഷ്ടിച്ച ഡിറ്റക്ക്റ്റിവ് കഥാപാത്രമാണ്…

മലയാളസിനിമയുടെ കരുത്തുറ്റ അഭിനയ ശൈലിയുടെ ഓര്‍മ്മപ്പെടുത്തലായ മുരളി എന്ന നടന്‍റെ ഓര്‍മ്മ ദിവസമാണിന്ന്

താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മ ദിവസമാണിന്ന്. മലയാളസിനിമയുടെ കരുത്തുറ്റ…