ആ ഒരു കഥാപാത്രത്തിന്റെ പിറവി അവിടെ നിന്നായിരുന്നു..

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
393 VIEWS

An UnExpected Police Story

Rageeth R Balan

ഒരു അഭിമുഖത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുക ഉണ്ടായി, ” ഞാൻ ഒരു ദിവസം രാജുവിനെ വിളിച്ചു ചോദിച്ചു ഒരു ആക്ടർ എന്ന നിലയിൽ പല മാറ്റങ്ങൾക്കു വേണ്ടി ശ്രമിക്കുന്ന ഒരാൾ ആണ് നിങ്ങൾ.. അത്‌ വായിച്ചിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട്.. അപ്പൊ നിങ്ങള് ഒരു മാറ്റത്തിനു ഒരു ആക്ടറുടെ ഷെല്ല് പൊളിച്ചു പുറത്തു വരാൻ തയ്യാറാണോ?I Mean Ready To Do Any Thing…പുള്ളി പറഞ്ഞു ഞാൻ എന്തും ചെയ്യും എനിക്ക് ഒരു inhibitions (തടസ്സങ്ങൾ )ഉം ഇല്ല..കഥാപാത്രം ആവശ്യപ്പെട്ടാൽ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ് “മലയാള സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തിന്റെ പിറവി അവിടെ നിന്നായിരുന്നു..

മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ആയിരുന്നു മുംബൈ പോലീസ് എന്ന സിനിമയിലെ ആന്റണി മോസസ്. നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളുടെ ഒരു പൊളിച്ചെഴുത് തന്നെ ആയിരുന്നു ആന്റണി മോസസ്. മലയാള സിനിമയുടെ നായക സങ്കല്പമാണ് ആന്റണി മോസസ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് തിരുത്തികുറിച്ചത്.

അസിസ്റ്റന്റ് കമ്മീഷണര്‍ ആയ ആന്റണി മോസസ് ഉറ്റ സുഹൃത്തായ സഹപ്രവര്‍ത്തകനെ കൊല ചെയ്യുന്നു. കേസന്വേഷണം ആന്റണിയിൽ തന്നെ ഏല്‍പ്പിക്കപ്പെടുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊലചെയ്തത് താനാണെന്ന കുറ്റസമ്മതം നടത്തിയ ഉടനെ വാഹനാപകടത്തില്‍ ആന്റണിയുടെ ഓര്‍മ്മകള്‍ നഷ്ടമാവുന്നു.അങ്ങനെ ഓര്‍മ്മ നഷ്ടപ്പെട്ട അയാളെക്കൊണ്ട് തന്നെ ആ കുറ്റകൃത്യം എന്തിന് എങ്ങനെ ചെയ്തു എന്ന് പറയിപ്പിച്ച കഥയാണ് മുംബൈ പോലീസിനെ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആക്കുന്നത്.

ഒരു ആന്റണി മോസസ് പ്രതിയായ തന്നെ തന്നെ സംരക്ഷിക്കാൻ അന്വേഷണഘട്ടത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ. ഓര്‍മ്മകള്‍ നഷ്ടമായ മറ്റൊരു ആന്റണി മോസസ് തന്നെ നശിപ്പിക്കുവാൻ ശ്രമിച്ച തെളിവുകളെ കണ്ടെത്തുന്നു.കുറ്റവാളികളോടും സ്ത്രീകളോടും ക്രൂരമായി പെരുമാറുന്ന റാസ്ക്കൽ മോസസ് തന്റെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നില്‍ നിന്നും പരിപൂര്‍ണ്ണമായി ഒളിപ്പിച്ചുവെച്ച് ജീവിക്കുന്ന ഒരു പോലീസ്കാരൻ ആണ്.സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു സിനിമയും കഥാപാത്രവും ആണ് മുംബൈ പോലീസും ആന്റണി മോസസും..ഇനി മലയാള സിനിമയിൽ ആന്റണി മോസസിനെ പോലൊരു നായകൻ ഉണ്ടാകുമോ എന്നുള്ളത് സംശയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.