മുംബൈ പോലീസിന്റെ 9 വർഷങ്ങൾ 0️⃣3️⃣0️⃣5️⃣2️⃣0️⃣1️⃣3️⃣-0️⃣3️⃣0️⃣5️⃣2️⃣0️⃣2️⃣2️⃣
An UnExpected Police Story ????

രാഗീത് ആർ ബാലൻ

ഒരു അഭിമുഖത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുക ഉണ്ടായി
” ഞാൻ ഒരു ദിവസം രാജുവിനെ വിളിച്ചു ചോദിച്ചു ഒരു ആക്ടർ എന്ന നിലയിൽ പല മാറ്റങ്ങൾക്കു വേണ്ടി ശ്രേമിക്കുന്ന ഒരാൾ ആണ് നിങ്ങൾ.. അത്‌ വായിച്ചിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട്.. അപ്പൊ നിങ്ങള് ഒരു മാറ്റത്തിനു ഒരു ആക്ടറുടെ ഷെല്ല് പൊളിച്ചു പുറത്തു വരാൻ തയ്യാറാണോ?I Mean Ready To Do Any Thing…പുള്ളി പറഞ്ഞു ഞാൻ എന്തും ചെയ്യും എനിക്ക് ഒരു inhibitions (തടസ്സങ്ങൾ )ഉം ഇല്ല..കഥാപാത്രം ആവശ്യപ്പെട്ടാൽ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ് ”

മലയാള സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തിന്റെ പിറവി അവിടെ നിന്നായിരുന്നു.
ഞാൻ കണ്ട മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ആയിരുന്നു മുംബൈ പോലീസ് എന്ന സിനിമയിലെ ആന്റണി മോസസ്.നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളുടെ ഒരു പൊളിച്ചെഴുത് തന്നെ ആയിരുന്നു ആന്റണി മോസസ്.മലയാള സിനിമയുടെ നായക സങ്കലപ്പമാണ് ആന്റണി മോസസ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് തിരുത്തികുറിച്ചത്.
അസിസ്റ്റന്റ് കമ്മീഷണര്‍ ആയ ആന്റണി മോസസ് ഉറ്റ സുഹൃത്തായ സഹപ്രവര്‍ത്തകനെ കൊല ചെയ്യുന്നു. കേസന്വേഷണം ആന്റണിയിൽ തന്നെ ഏല്‍പ്പിക്കപ്പെടുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊലചെയ്തത് താനാണെന്ന കുറ്റസമ്മതം നടത്തിയ ഉടനെ വാഹനാപകടത്തില്‍ ആന്റണിയുടെ ഓര്‍മ്മകള്‍ നഷ്ടമാവുന്നു.

അങ്ങനെ ഓര്‍മ്മ നഷ്ടപ്പെട്ട അയാളെക്കൊണ്ട് തന്നെ ആ കുറ്റകൃത്യം എന്തിന് എങ്ങനെ ചെയ്തു എന്ന് പറയിപ്പിച്ച കഥയാണ് മുംബൈ പോലീസിനെ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആക്കുന്നത്.ഒരു ആന്റണി മോസസ് പ്രതിയായ തന്നെ തന്നെ സംരക്ഷിക്കാൻ അന്വേഷണഘട്ടത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ. ഓര്‍മ്മകള്‍ നഷ്ടമായ മറ്റൊരു ആന്റണി മോസസ് തന്നെ നശിപ്പിക്കുവാൻ ശ്രമിച്ച തെളിവുകളെ കണ്ടെത്തുന്നു.

കുറ്റവാളികളോടും സ്ത്രീകളോടും ക്രൂരമായി പെരുമാറുന്ന റാസ്ക്കൽ മോസസ് എന്ന പോലീസ്കാരൻ.എന്നാൽ ആ കഥാപാത്രത്തിനു മറ്റൊരു ഐഡന്റിറ്റി കൂടി ഉണ്ടായിരുന്നു അയാൾ ഒരു സ്വവർഗ്ഗനുരാഗി ആയിരുന്നു.തന്റെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നില്‍ നിന്നും പരിപൂര്‍ണ്ണമായി ഒളിപ്പിച്ചുവെച്ച് ജീവിക്കുന്ന ഒരു പോലീസ്കാരൻ.

സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു സിനിമയും കഥാപാത്രവും ആണ് മുംബൈ പോലീസും ആന്റണി മോസസും..ഇനി മലയാള സിനിമയിൽ ആന്റണി മോസസിനെ പോലൊരു നായകൻ ഉണ്ടാകുമോ എന്നുള്ളത് സംശയമാണ്.
An UnExpected Police Story????

Leave a Reply
You May Also Like

“അടിവസ്ത്രത്തിൽ നടക്കാൻ പറയും മാറിടത്തിന് അളവെടുക്കും.. ” റായ് ലക്ഷ്മി വെളിപ്പെടുത്തുന്നു

മലയാള-തമിഴ് ചലച്ചിത്രരംഗത്ത് സജീവമായ താരമാണ് റായ് ലക്ഷ്മി (നേരത്തെ ലക്ഷ്മി റായ്) .കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള…

ഇനി തെലുങ്ക് താരങ്ങളുടെ സമയം, ബോളിവുഡ് താരങ്ങളെ പാടെ തള്ളി ഇന്ത്യൻ മുഴുവൻ തെലുങ്ക് താരങ്ങൾ പൊരിക്കും !

Anil Kumar ഇനി തെലുങ്ക് താരങ്ങളുടെ സമയം, ഇന്ത്യൻ മുഴുവൻ തെലുങ്ക് താരങ്ങൾ പൊരിക്കും !…

‘കാതൽ ദി കോറി’ലെ ‘നീയാണെൻ ആകാശം’ എന്ന വീഡിയോ സോങ് റിലീസ് ചെയ്തു

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ…

മാലിദ്വീപിൽ നിന്നും ഡോക്ടർ ഷിനു ശ്യാമളന്റെ ഗ്ലാമർ ഫോട്ടോ

ആതുരസേവനവും അഭിനയവുമെല്ലാം ഒന്നിച്ചുകൊണ്ടുപോകുന്ന വ്യക്തിയാണ് ഡോക്ടർ ഷിനു ശ്യാമളൻ. താരം സോഷ്യ മീഡിയയിൽ സമകാലിക പ്രശ്നങ്ങളെ…