പുതുമയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ മലയാളികൾ വിജയിപ്പിക്കാൻ ശ്രമിക്കാറില്ല എന്നത് മുരളി ഗോപി തിരക്കഥകളിൽ വ്യക്തമാണ്

0
300

രാഗീത് ആർ ബാലൻ

ഏറ്റവും മികച്ചത് ഏതെന്നു പറയാൻ സാധിക്കാത്തവിധം കഥാപാത്രസൃഷ്ടി നടത്തി എഴുതിയ എല്ലാ സിനിമകളും ഗംഭീരമാക്കിയ തിരക്കഥകൃത്ത് മികച്ച നടൻ ഗായകൻ -മുരളി ഗോപി…ഞാൻ മുരളി ഗോപിയുടെ സിനിമകളുടെ ഒരു ആരാധകനാണ്.

ലൂസിഫർ എന്ന ഒറ്റ സിനിമയിലു ടെയാണ് മുരളി ഗോപി എന്ന എഴുത്തുകാരനെ എല്ലാവരും അറിഞ്ഞു തുടങ്ങിയത്.എത്ര പേർ അദ്ദേഹത്തിന്റെ കമ്മാരസംഭവം, ടിയാൻ, ഈ അടുത്ത കാലത്തു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നി സിനിമകൾ കണ്ടിട്ടുണ്ട്? ഈ സിനിമകൾ എല്ലാം എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട നല്ലൊരു വിജയം ആകേണ്ട സിനിമകൾ ആയിരുന്നു.എന്നിട്ടും എന്ത് കൊണ്ട് ഇവയെല്ലാം പരാജയങ്ങൾ ആയി മാറി ?

മലയാള സിനിമയുടെ സ്ഥീരം കാഴ്ചകളെ മാറ്റി ചിന്തിപ്പിച്ച സിനിമകൾ ആണ് ഈ സിനിമകൾ എല്ലാം.എന്നാൽ ഇവയിൽ സാമ്പത്തികമായി വിജയിച്ചത് ലുസിഫർ മാത്രമാണ്. പുതുമയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ മലയാളികൾ വിജയിപ്പിക്കാൻ ശ്രമിക്കാറില്ല എന്നത് മുരളി ഗോപി തിരക്കഥകളിൽ വ്യക്തമാണ്.

ആദ്യമെല്ലാം ഈ സിനിമകൾ തീയേറ്ററുകളിൽ വന്നിട്ടും സ്വികരിക്കപ്പെടാതെ പോയവയാണ്. അതിനു ശേഷം മാത്രം ഈ സിനിമകളുടെ ഡിവിഡി ടോറന്റ് പ്രിന്റുകൾ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാവരും വാനോളം പുകഴ്ത്തുവാൻ തുടങ്ങി.അതുപോലെയാണ് അദ്ദേഹത്തിലെ അഭിനേതാവ്.ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ അജയ് കുര്യൻ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ചെഗുവേര റോയ് കാഞ്ചി എന്ന സിനിമയിലെ പെരിങ്ങോടാൻ 1 by Two എന്ന സിനിമയിലെ ഡോക്ടർ ഹരിനാരായണൻ രവി നാരായണൻ ലുക്കാ ചുപ്പിയിലെ സിദ്ധാർഥ് റാം പാവയിലെ ദേവാസി പാപ്പൻ ടിയാനിലെ രമകാന്ത് കാറ്റിലെ ചെല്ലപ്പൻ കമ്മാര സംഭവത്തിലെ കേളു നമ്പിയർ താക്കോൽ എന്ന സിനിമയിലെ മാങ്കുന്നത് പൈലി എന്ന പള്ളിയിൽ അച്ഛൻ കഥാപാത്രം. ഈ സിനിമകളിലെ എല്ലാം കഥാപാത്രങ്ങളിൽ ഞാൻ എന്ന പ്രേക്ഷകൻ വ്യത്യസ്ത നിറഞ്ഞ ഒരു മികച്ച അഭിനയതാവിനെ മുരളി ഗോപിയിലൂടെ കണ്ടതാണ്.

മുരളിഗോപിയുടെ തിരക്കഥകൾ മികച്ച രീതിയിൽ ചിത്രീകരിക്കാൻ പറ്റുന്ന സംവിധായകർ വന്നാൽ നല്ല സിനിമകൾ ഇനിയും ഉണ്ടാകും എന്ന് കാണിച്ചു തന്ന സംവിധായാകർ ആണ് രതീഷ് അമ്പാട്ടും അരുൺ കുമാർ അരവിന്ദും ജിയാൻ കൃഷ്ണകുമാറും പ്രിത്വിരാജും. എല്ലാം.