രാഗീത് ആർ ബാലൻ

മിഷ്കിൻ

വിചിത്രമായ ആക്ഷൻ രംഗങ്ങൾ, ശബ്ദം വെളിച്ചം,നിഴൽ ടെക്‌നിക്കുകൾ, അസ്വസ്ഥത മാക്കുന്ന പശ്ചാത്തല സംഗീതം, ഗാന നൃത്തത്തിന്റെ പരിമിതമായ ഉപയോഗം ഇതൊക്കെയാണ് മിഷ്കിൻ തന്റെ ഓരോ സിനിമകളിലൂടെയും പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. നായക നടന്മാരെ മാത്രം കണ്ടുകൊണ്ടു തുടർച്ചയായി ഒരേതരം സിനിമകൾ സൃഷ്ടിക്കാതെ വ്യത്യസ്ത രീതികളിലുടെ സഞ്ചരിക്കുന്ന സംവിധായകൻ.അതുപോലെ മികച്ച ഒരു നടൻ..അദ്ദേഹത്തിന്റെ സിനിമകൾ ഒരു തവണ കണ്ടാൽ മതി മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകുന്നവയാണ്.2006 – ചിത്തിരം പേശുതടി, 2008 – അഞ്ചാതെ, 2010- നന്ദ ലാല, 2011- യുദ്ധം സെയ്, 2012- മുഖം മൂടി, 2013- ഓനായും ആട്ടിൻകുട്ടിയും, 2014 -പിസാസ്, 2017- തുപ്പരി വാലൻ, 2020- സൈക്കോ, 2022- പിസാസ് 2.  പതിനാറു വർഷങ്ങൾക്കു ഇടയിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പത്തു സിനിമകൾ ആണ് റിലീസ് ആയിട്ടുള്ളത്. മിഷ്‌കിനും യുവനായകരില്‍ ശ്രദ്ധേയനായ വിശ്വും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു തുപ്പറിവാളന്‍. ഡിറ്റക്ടീവ് ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിലാണ് മിഷ്‌കിന്‍ തുപ്പറിവാളന്‍ ഒരുക്കിയിരിക്കുന്നത്. വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രസന്ന, വിനയ്, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍, സിമ്രാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2018ല്‍ സവരക്കത്തി എന്ന ചിത്രം നിര്‍മ്മിക്കുകയും ചിത്രത്തില്‍  അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മിഷ്‌കിന്‍. . പത്തു സിനിമകൾ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം നൽകുന്ന ഒരു കിക്ക് ഉണ്ട്.. പലപ്പോഴും അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട് പലപ്പോഴും കാത്തിരുന്നിട്ടുണ്ട് ഇദ്ദേഹത്തിന്റെ ഒരു സിനിമ വരുവാനായി.

Leave a Reply
You May Also Like

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പൊന്നിയിന്‍ സെല്‍വന് മാത്രമായി ഒരിടം എല്ലാക്കാലത്തും ഉണ്ടാവും

പൊന്നിയിൽ സെൽവൻ – 2 പ്രണയം, പക, പ്രതികാരം എഴുതിയത് : Akshay Lal കടപ്പാട്…

ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ ഒരു ക്രൈം ത്രില്ലെർ ആണ് കില്ലർ സൂപ്, ചുരുളി വേർഷൻ 2.0 തെറികൾ ഒക്കെ ഉള്ളതുകൊണ്ട് ശ്രദ്ധിച്ചു കാണുക

Jins Jose  ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ ഒരു ക്രൈം ത്രില്ലെർ ആണ് കില്ലർ സൂപ്.. പണ്ട്…

ധനുഷ് – ശേഖർ കമ്മൂല ചിത്രം D51 അനൗൺസ് ചെയ്തു

ധനുഷ് – ശേഖർ കമ്മൂല ചിത്രം D51 അനൗൺസ് ചെയ്തു ആരാധകർ കാത്തിരുന്ന ധനുഷിന്റെ 51ആം…

ഊരാക്കുടുക്ക്, കുഞ്ഞിമാളു സാധാരണ ജീവിതങ്ങളുടെ നേർപതിപ്പ്

ഊരാക്കുടുക്ക് വൈശാഖ് സാഞ്ചസ് രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് ഊരാക്കുടുക്ക്. പ്രത്യക്ഷത്തിൽ ഒരു…