രാഗീത് ആർ ബാലൻ

ഒരു വിസ്മയമാണ് നരൻ എന്ന സിനിമയും …മുള്ളൻകൊല്ലി വേലായുധനും…

സ്വന്തം അച്ഛനെ പോലെ സ്നേഹിച്ച വല്യ നമ്പ്യാർ മരിച്ചു കിടക്കുമ്പോൾ വേലായുധൻ കാണാൻ ചെല്ലുന്നു..മരിച്ചു കിടക്കുന്ന വല്യ നമ്പ്യാരെ ഒറ്റ നോട്ടമാണ് വേലായുധൻ നോക്കുന്നുള്ളു..അയാളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നത്തിലും അപ്പുറം ആണ് ആ വിയോഗം. പതുക്കെ തളർന്നു വേലായുധൻ ഇരിക്കുന്നു.വേലായുധന്റെ തളർന്നുള്ള ഇരിപ്പു കണ്ടു ചെറിയ നമ്പ്യാർ വേലായുധന്റെ അടുത്ത് ചെന്ന് പറയും
ചെറിയ നമ്പ്യാർ: മതി മതി അധികം സെന്റിമെന്റസ് ഒന്നും വേണ്ട എഴുന്നേറ്റു പോടാ..

വല്യ നമ്പ്യാരുടെ വീട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോ വേലായുധന്റെ മുന്നിലേക്ക് വെല്ലു വിളിയും ആയി ചെറിയ നമ്പ്യാരുടെ വാടക ഗുണ്ട വരുന്നു. അയാൾ വേലായുധന്റെ കയ്യിൽ കൈത്താങ്ങ് ആയി ഉപയോഗിച്ച വടി കാലു കൊണ്ട് തട്ടി മാറ്റിയിട്ടു
“നേരെ നിക്കാറാകുമ്പോൾ പറയണം നമുക്ക് ഒന്നൂടെ ഒന്നു മുട്ടണ്ടേ” എന്ന് പറയുന്നു

വേലായുധൻ അവന്റെ മുഖത്തേക്ക് നോക്കിയിട്ട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്
” വേലായുധനേ നേരെ നിന്ന് അടിക്കുവാനുള്ള ചങ്കുറപ്പ് നിനക്ക് ആയിട്ടുണ്ടെൽ ഇപ്പൊ അടിക്കെടാ” എന്നിട്ടു കയ്യിൽ ഇരുന്ന വടി എടുത്ത് മണ്ണിൽ കുത്തിയിട്ട്
“വാ.. ഒറ്റ തന്തക്ക് ഉണ്ടായവൻ ആണേൽ വാടാ” എന്നും പറഞ്ഞുള്ള നോട്ടം… എപ്പോൾ കണ്ടാലും രോമാഞ്ചം നൽകുന്ന രംഗം..

മാസ്സ് രംഗങ്ങൾക്ക് വേണ്ടി തയാറാക്കിയ ഒരു സിനിമ അല്ല നരൻ. കഥ ആവശ്യപ്പെടുന്നിടത്തു വളരെ മികച്ച രീതിയിൽ ക്ലാസും മാസ്സും നല്ല ഗാനങ്ങളും ചേർത്ത് തയാറാക്കിയ നല്ല ഒന്നാന്തരം സിനിമ.മുള്ളൻകൊല്ലി വേലായുധൻ അമാനുഷികനല്ലാത്ത സൂപ്പർ ഹീറോയാണ്.അതിലുപരി നിഷ്കളങ്കൻ ആണ്. ഒരുപാട് നല്ല മുഹൂർത്തങ്ങൾ അടങ്ങിയ ഒത്തിരി നല്ല സംഭാഷണങ്ങൾ അടങ്ങിയ നല്ല കുറെ രംഗങ്ങൾ കൊണ്ട് എന്നിലെ പ്രേക്ഷകനെ സ്വാധിനിച്ച സിനിമ..

അമ്പല പറമ്പിൽ വെച്ച് നടക്കുന്ന തല്ലിനെ തുടർന്ന് വേലായുധനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുകയും അവിടെ വെച്ച് മോഹൻലാലിന്റെ കഥാപാത്രം സ്ഥലം എസ് ഐ യോട് പറയുന്ന ഡയലോഗ് ഉണ്ട്.
“കർക്കടക മാസത്തിലെ മഴക്ക് സർ മുള്ളൻകൊല്ലി പുഴ കണ്ടിട്ടില്ലല്ലോ.. കുത്തൊലിപ്പിന് ഇന്നതൊക്കെയാ വരുന്നതെന്നു എന്നൊന്നുമില്ല..അങ്ങനെ ഒരു മല വെള്ള പാച്ചിലിൽ ഒഴുകി വന്നതാണ് എന്റെ അമ്മ.. അമ്മയുടെ വയറ്റില് ഒരു കുഞ്ഞു വാവയായിട്ടു ഞാനും ഉണ്ടായിരുന്നു.. എന്നെ കരയിൽ പ്രസവിച്ചിട്ടിട്ടു അമ്മ പിന്നെയും എങ്ങോട്ടോ ഒഴുകി പോയി..പിന്നെ മുള്ളൻകൊല്ലിയിലുള്ള എല്ലാ അമ്മമാരും ചേർന്നാണ് എന്നെ നോക്കിയതും വളർത്തിയതും. വളർന്നു തണ്ടും തടിയുമുള്ള ആണൊരുത്തൻ ആകുമ്പോൾ അവരുടെ കാര്യങ്ങൾ നോക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം എനിക്കില്ലേ സാറേ… നാട്ടിലുള്ള ഒരു പ്രശ്നം ഉണ്ടായാൽ നമ്മൾ ആണുങ്ങൾ അത് ഇടപെട്ടു തീർക്കാൻ ശ്രെമിക്കും ” ഇതും പറഞ്ഞിട്ട് സ്റ്റേഷന്റെ തറയിൽ പോയി കയ്യും കെട്ടി ഇരിക്കുന്ന ഒരു രംഗം ഉണ്ട്. അപ്പോൾ ഒരു നിഷ്കളങ്കമായ ഒരു ചിരി ഉണ്ട്…

അതുപോലെ മധുവിന്റെ വല്യ നമ്പ്യാർ കഥാപാത്രം കുന്നുമ്മൽ ശാന്തയുടെ വീട്ടിലെ കിടപ്പ് മതിയാക്കാൻ വേലായുധനോട് ആവശ്യപെടുമ്പോൾ അവിടെ നിന്നും ഇറങ്ങി വരുന്ന സമയത്ത് വേലായുധൻ കുന്നുമ്മൽ ശാന്തയോട് പറയുന്ന ഒരു ഡയലോഗ് ആണ്

“വഴിപിഴച്ചു പോയ ഒരു പെണ്ണിനെ സംരക്ഷിക്കുക….. അവളെ നേർവഴിക്ക് നടത്തുക അതൊക്കെ നാട്ടുകാരുടെ കണ്ണിൽ വലിയ തെറ്റാ ശാന്തേ….. വേലായുധൻ പൊട്ടൻ അതൊന്നും അന്നേരം അറിയില്ലായിരുന്നു ”

അതുപോലെ ക്ലൈമാക്സിൽ വേലായുധൻ പറയുന്ന ഡയലോഗ്
“കണ്ടില്ലേ സർ എന്നെ യാത്രയാക്കാൻ മുള്ളൻകൊല്ലി മുഴുവൻ എത്തിയിട്ടുണ്ട്..ഇതിൽ പരം സന്തോഷമൊന്നും വേലായുധൻ ആഗ്രഹിച്ചിട്ടില്ല. അപ്പോൾ ഇനി ആരോടും യാത്ര ഇല്ല..വാ സാറേ പോകാം ഇനി നിന്നാൽ വേലായുധൻ കരയുന്നത് എല്ലാവരും കാണും.. അത് മോശമാ.. ഈ പുഴയാണ് സാറേ എന്റെ അമ്മ.. വിശന്നപ്പോൾ ഊട്ടിയും കരഞ്ഞപ്പോൾ ആരും കാണാതെ ആ കണ്ണിരൊക്കെ കൊണ്ട് പോയി ”

ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ചു നിന്ന ഒരു സിനിമാനുഭവമാണ് നരൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും ആക്‌ഷനും ആർട്ട്‌ ഡയറക്ഷനും എല്ലാം..
ഒരു വിസ്മയമാണ് നരൻ എന്ന സിനിമയും …മുള്ളൻകൊല്ലി വേലായുധനും..

Leave a Reply
You May Also Like

ക്ഷേമനിധി പദ്ധതിയില്‍ ചേരാന്‍ പ്രവാസികളെ കിട്ടാനില്ല..!!!

ലോകത്ത് കേരളം കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ മലയാളികള്‍ ഉള്ള സ്ഥലമാണ് ഗള്‍ഫ്‌..!!!

പ്രവാസികളുടെ ചില സ്ഥിരം പല്ലവികള്‍.!

ഇതൊക്കെ മനസ്സിലാക്കി പോകുന്നവര്‍ക്കെ, പ്രവാസം ഒരു ദു:സ്വപ്നമായി മാറാതിരിക്കൂ ….

വാട്ട്സ്ആപ്പ് ദുരുപയോഗം ; ശിക്ഷ തടവും നാടുകടത്തലും

വാട്‌സ് ആപ് ദുരുപയോഗം ചെയ്ത യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു

ആത്മഹത്യ (ലേഖനം)

എന്നാല്‍ അതിശയിപ്പിയ്ക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യുന്നൊരു കാര്യമാണ് പാക്കിസ്ഥാനിലെ ആത്മഹത്യാനിരക്ക്; അതു 1.1 മാത്രമാണ്. പാക്കിസ്ഥാനെപ്പറ്റി എനിയ്ക്കു വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കണക്കു കണ്ടതോടെ പാക്കിസ്ഥാനെ ഒരു പുതിയ വെളിച്ചത്തില്‍ കാണാന്‍ കഴിയുന്നു. തണുത്തുറഞ്ഞ ഹിമാലയസാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ ആത്മഹത്യകള്‍ ഉണ്ടാവാറില്ലത്രേ. എന്നാല്‍, തൊട്ടടുത്തുള്ള ഭൂട്ടാനിലാകട്ടെ, ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 16.2. വൈരുദ്ധ്യം തന്നെ. ഏറ്റവുമുയര്‍ന്ന ആഭ്യന്തര ഉത്പാദനമുള്ള രണ്ടാമത്തെ രാഷ്ട്രമായിട്ടു പോലും, ചൈനയിലെ ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 22.2. വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ അവിടെയുള്ള കടിഞ്ഞാണുകളായിരിയ്ക്കുമോ ഹേതു? വ്യക്തിസ്വാതന്ത്ര്യം വളരെക്കുറവുള്ള സൌദി അറേബ്യയിലെ കണക്കുകള്‍ ലഭ്യമല്ല.