രാഗീത് ആർ ബാലൻ

ഒറ്റൊരാഴ്ച കൊണ്ട് നേര് സിനിമയുടെ അണിയറ പ്രവർത്തകർ നൽകുന്ന നൽകികൊണ്ടിരിക്കുന്ന പ്രൊമോഷൻ പരിപാടികൾ ഒന്നിനൊന്നു മികച്ചവ ആണ്.. ഇതുവരെ യൂട്യൂബിൽ നേര് സിനിമയും ആയി ബന്ധപ്പെട്ട് പത്തിന് മുകളിൽ അഭിമുഖങ്ങൾ വന്നു കഴിഞ്ഞു.. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പോലും അവരുടെ പ്രോഡക്റ്റിൽ നല്ലൊരു കോൺഫിഡൻസ് ഉള്ളതായി തോന്നുന്നു.. അതുപോലെ മോഹൻലാൽ തുടർച്ചയായി പ്രൊമോഷൻ പരിപാടികളുടെ ഭാഗം ആകുന്നുമുണ്ട്.. ഫാൻസിനു പോലും പ്രതീക്ഷ ഇല്ലാതെ നിന്നൊരു സിനിമ.. യാതൊരു വിധ ഹൈപ്പും ഇല്ലാത്ത ഒരു സിനിമ ഇത്രയും പ്രൊമോഷന്റെ പിൻബലത്തിൽ ആദ്യ ദിവസം തന്നെ പലർക്കും ഈ സിനിമ കാണണം എന്നൊരു തോന്നൽ നൽകി കഴിഞ്ഞിട്ടുണ്ട്.

തിരക്കഥയുടെ ബ്രില്ലൻസ് തന്നെയാണ് നേരിലേക്ക് ആകർഷിച്ച ഘടകം എന്ന് മോഹൻലാൽ പറയുക ഉണ്ടായി . ഒരു സത്യം തെളിയിക്കാൻ ഉള്ള ശ്രമമാണ് സിനിമ. ഒരു ക്രൈം നടന്നിട്ട് അതാരാണെന്ന് അപ്പോൾ തന്നെ എല്ലാവർക്കും അറിയാം പക്ഷെ അയാളാണെന്ന് തെളിയിക്കേണ്ട ജോലി കോടതിക്കാണ്. അത് അത്ര എളുപ്പമല്ല കാരണം ഒരുപാട് നടക്കുന്നൊരു ക്രൈം ആണെങ്കിലും വളരെയധികം പ്രത്യേകതകൾ ഈ ക്രൈമിനുണ്ട്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് പല തവണ ആയി പറഞ്ഞു കഴിഞ്ഞു. അത് തന്നെ ആണ് ഈ സിനിമയുടെ ആകർഷണവും.
10വർഷങ്ങൾക്കു ശേഷം ആണ് മോഹൻലാൽ -ജീത്തു ജോസഫ് കൂട്ട് കെട്ടിന്റെ ഒരു സിനിമ തീയേറ്ററിൽ വരുന്നത് പോലും.ഇവർ ഇതിനു മുൻപ് ഒന്നിച്ച ദൃശ്യം 2, 12th man എന്നി സിനിമകൾ ott പ്ലാറ്റഫോംമിൽ ആണ് ഇറങ്ങിയത്

ഈ സിനിമ വിജയം ആയാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാൾ ആകും ഞാൻ.. കാരണം മറ്റൊന്നുമല്ല നല്ലൊരു മലയാള സിനിമ കാണുവാൻ ഒരുപാട് പ്രേക്ഷകർ തീയേറ്ററുകളിൽ വരും എങ്ങും ഹൗസ് ഫുൾ ബോർഡുകൾ വരും.. അതൊക്കെ കാണുവാൻ തന്നെ ഒരു സന്തോഷം ആണ്..എങ്ങും ടിക്കറ്റ് കിട്ടാൻ ഇല്ലാതെ ആളുകൾ നിൽക്കുന്ന ഒരു കാഴ്ച. വൈകുനേരം ജോലി ചെയ്യുന്ന സ്ഥലത്തു നിന്നു ഇറങ്ങുമ്പോൾ എറണാകുളം കവിതയിലേക്ക് കയറുവാൻ ആയി നീണ്ടു നീവർന്നു കാത്തു കിടക്കുന്ന വണ്ടികൾ.. തൊട്ടു അടുത്ത് ഉള്ള ഷേണായിസ് തീയേറ്ററിലും ഇതുപോലെ ഒക്കെ കാണുവാൻ സാധിക്കുന്നത് തന്നെ ഒരു വൈബ് തന്നെ ആണ്.. അങ്ങനെ സംഭവിക്കട്ടെ…
“വർഷങ്ങളായി ഞാനൊരു ട്രയൽ അറ്റൻഡ് ചെയ്തിട്ട്… I lost the touch ….i am not confident any more….. “

You May Also Like

മോഹൻലാൽ വീണ്ടും ശ്രീകുമാർ മേനോന് ഡേറ്റ് നൽകി

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങിയ ആ അഭിനയ സപര്യ…

ഇന്നും പുതുമ ചോരാതെ ‘ഇന്നലെ’

ഹോ… എന്തൊരു സിനിമയാണിത്… എന്തൊരു മികച്ച എഴുത്താണിത് Adhil Muhammed 30ലേറെ വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ…

‘മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല’, ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ്

‘മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല’ ! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ്, ശ്രദ്ധേയമായി പരസ്യ…

തന്റെ വരാനിരിക്കുന്ന ചിത്രമായ ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പങ്കുവെച്ച് വിഷ്ണു മഞ്ചു, ചിത്രത്തിൽ മോഹൻലാലും പ്രഭാസും

വരാനിരിക്കുന്ന ചിത്രമായ ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ തന്റെ ജന്മദിനത്തിൽ പങ്കുവെച്ച് വിഷ്ണു മഞ്ചു.  അതിശയിപ്പിക്കുന്ന…