രാഗീത് ആർ ബാലൻ

കയ്യിലെ കത്തി മടക്കി പോക്കറ്റിൽ വെച്ച് ഗോവിന്ദൻ സ്റ്റേഷനിൽ കാത്തു നിൽക്കുക ആണ്.. പെരിയവർക്ക് പോകുവാനുള്ള ട്രെയിൻ കൂകി വിളിച്ചു സ്റ്റേഷനിൽ എത്തുന്നു.കുടയും ചൂടി പെരിയവർ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ അദ്ദേഹത്തെ കാത്ത് പെരിയവരുടെ ചിന്ന (ഗോവിന്ദൻകുട്ടി) ഉണ്ടായിരുന്നു. പെരിയവർ ചിന്നയുടെ കണ്ണുകളിലേക്കു നോക്കി തന്നെ ഒന്ന് നിൽക്കുന്നു.. അവർ രണ്ട് പേരും നേർക്കു നേർ വന്നു നിൽക്കുന്നു..അവരുടെ കണ്ണുകൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് ..ചിന്ന പെരിയവരുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി അദ്ദേഹത്തിന് പോകുവാനുള്ള ട്രെയിനിൽ വെക്കുന്നു

പെരിയവർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ കഴിയുന്നില്ല.. എങ്ങനെ ആണ് അത് ചിന്നയോട് പറയുക.. അവൻ എങ്ങനെ ആകും പ്രതികരിക്കുക അറിയില്ല… അതുപോലെ ഗോവിന്ദനും പറയുവാൻ ഉണ്ട് (ചിന്ന ).. വാക്കുകൾ മുറിഞ്ഞു മൗനം മൂടി നിൽക്കുന്നു.ട്രെയിൻ പുറപ്പെടുവാൻ ഉള്ള സൈറൺ മുഴങ്ങി.. ഗോവിന്ദൻ പെരിയവരോട് ട്രെയിനിൽ കയറാൻ പറയുന്നു.അയാൾ കയറാൻ പോകുമ്പോൾ ഗോവിന്ദൻ പറയുന്നുണ്ട്
“പെരിയവരെ ഞാനിതു ഒരിക്കലും മറക്കുക ഇല്ല ”
ഇതു കേട്ടു പെരിയവർ ട്രെയിനിൽ കയറാതെ അവിടെ നിന്നു കൊണ്ട് ഗോവിന്ദനോട് പറയും
“ചിന്ന നീ ഉങ്ക അപ്പാവേ പാക്കണമാ… നാൻ താ…അന്ത പാവി..എന്നെ അടിക്കിരിന്ത അടിച്ചിട് ഇല്ലാ കോല വേണ്ടലും പണ്ണിട്.. നാൻ സിന്തര രക്തത്തിലാവാതു പ്രായശ്ചിതം കടയ്‌ക്കട്ടും..”

എന്നാൽ ചിന്ന ഒരു ചെറു പുഞ്ചിരി നൽകി പെരിയവരോട് പറയുന്നുണ്ട് എന്നെ ഇത്ര ഇഷ്ടം ഉണ്ടെന്നു എനിക്കിപ്പോഴാണ് മനസിലായത് എന്ന്.. പെരിയവർക്ക് അറിയാം പെരിയവർ ആണ് അയാളുടെ അച്ഛനെന്നു പറഞ്ഞാൽ ഗോവിന്ദന്റെ മനസ്സ് തളർന്നു പോകുമെന്ന് അയാളുടെ മനസ്സിലെ പക ഉറഞ്ഞു പോകുമെന്ന് അതിനു വേണ്ടി ഉണ്ടാക്കിയ കള്ള കഥ അല്ലെ എന്നും ഗോവിന്ദൻ ചോദിക്കുന്നുണ്ട്.പെരിയവർ ഗോവിന്ദനെ convinece ചെയ്യാൻ ശ്രമിക്കുണ്ട്

” ഉന്നെ…നാൻ എന്ന സൊന്ന നീ നമ്പ്‌വേ ഉന്നെ എപ്പടി നാമ്പ വെക്കറത്”
എന്നാൽ ഗോവിന്ദൻ എന്ത് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല .. അതിനു ഗോവിന്ദൻ പറയുന്നത് പെരിയവരെ പോലുള്ള ഒരാളുടെ മകൻ ആകാനുള്ള ഭാഗ്യം അയാൾക്ക് ഇല്ല എന്നാണ്..അതുപോലെ അയാളുടെ മനസ്സിൽ ഉള്ള വൃത്തികെട്ടവനായ അച്ഛനാകാൻ പെരിയവർക്കും ഒരിക്കലും കഴിയുകയില്ല.
(ട്രെയിൻ പുറപ്പെടുവാനുള്ള സൈറൻ മുഴങ്ങുന്നു )
ഗോവിന്ദൻ ചെറു പുഞ്ചിരിയോടെ പറയുന്നുണ്ട്
“പെരിയവർ പൊയ്ക്കോ..പെരിയവർ പോ പെരിയവർ പോ…”

ട്രെയിനിൽ കയറിയിട്ടും ട്രെയിൻ നിങ്ങി തുടങ്ങിയിട്ടും വാതിലിനു അരികിൽ നിന്ന് തന്നെ പെരിയവർ ചിന്നയോട് പറയുന്നു
“യിവളോ നാൾ നീ യാരെ കൊല സെയ്യണംന്ന്‌ യെതിർ പാതിട്ടിരിന്തിയോ … അന്ത പാവി നാൻ താൻ ടാ..നാൻ താൻടാ ഉങ്കളുടെ അപ്പ..എന്നെ നമ്പ്…. ചിന്ന….”

ഒരു കൊച്ചു കുഞ്ഞിനെ പോലെ അലറി കരഞ്ഞു കൊണ്ട് പെരിയവർ പറയുമ്പോഴും ചിന്ന നോക്കി നിന്നെ ഉള്ളു… ട്രെയിൻ പതുക്കെ പതുക്കെ വിദുരതയിലേക്ക് മറയുമ്പോഴും പെരിയവർ അലറി കരയുക ആയിരുന്നു. ട്രെയിൻ കണ്ണിൽ നിന്ന് മറയുന്ന വരെ നോക്കി നിന്ന ചിന്ന കയ്യിൽ വർഷങ്ങളായി കരുതിയിരുന്ന കത്തി കൈയ്കളിൽ എടുക്കുന്നു എന്നിട്ടു അപ്പു മാമനോട് പറയുന്നുണ്ട്
“ആ പോയതാണ് എന്റെ അച്ഛൻ അല്ലെ അപ്പു മാമാ”

ഗോവിന്ദൻ സംശയിച്ചിരുന്നു ആവരുതേ എന്ന് ആശിച്ചിരുന്നു.. ആണെന്ന് അറിഞ്ഞാൽ വെറുത്തുപോയാലോ എന്ന് ഭയന്ന്.. പെരിയവർ വലിയ മനുഷ്യനാണ് ഇപ്പോൾ അയാളുടെ അച്ഛനും ആണ് ..കൈയിൽ ഇരുന്ന കത്തി ചിന്ന റയിൽവേ ട്രാക്കിലേക്ക് എറിയുന്നു…അവിടെ അയാൾ വർഷങ്ങളായി കൊണ്ട് നടന്ന പ്രതീകാരം ആണ് എറിഞ്ഞു കളയുന്നത്…അയാൾ നടന്നു നീങ്ങുന്നു..എറിഞ്ഞു കളയുന്ന കത്തി മണ്ണിൽ കുത്തി ഉറച്ചു നിൽക്കുന്നു..നീങ്ങുന്ന ട്രെയിനിനൊപ്പം റെയിൽവേ പാളം കാണിച്ചു കൊണ്ട് പശ്ചാത്തലത്തിൽ

🎶കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ..
ഹേയ്…ഹേയ്…ഹേയ്…ഹേയ്…
കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ
കന്നിമാനം ചോന്നിട്ടാറേ…
കുന്നാരക്കുന്നുമ്മേൽ കൂവ്വക്കോഴിക്കൂടുമ്മേൽ
ചൂര്യഗോളം പൊങ്ങിട്ടാറേ…
അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ
വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ…
അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ
തെക്കന്നം തെയ്യന്നം പായുന്നേ…🎶

മുന്നോട്ട് പോകുന്ന ട്രെയിനൊപ്പമോ പിറകോട്ട് പായുന്ന കാഴ്ചകൾക്കൊപ്പമോ പെരിയവർ ഓർമ്മകളെയും ചിന്തകളെയും തുറന്നു വിട്ടു പൊട്ടി കരയുന്നുണ്ടാകാം ആ യാത്രയിൽ… ഉറപ്പാണ്.മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തിൽ ഒന്ന് എന്ന് ഞാൻ വിശ്വസിക്കുന്ന ഒരു സിനിമ ആണ് ഒരു യാത്രാമൊഴി .പ്രിയദര്‍ശന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ജോണ്‍ പോള്‍ ആയിരുന്നു. സിനിമ സംവിധാനം ചെയ്തത് പ്രതാപ് പോത്തനും.1997 ലാണ് ഒരു യാത്രാമൊഴി തീയറ്ററുകളിലെത്തുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഇളയരാജ ഈണം നൽകിയ പാട്ടുകൾ. പഴകും തോറും വീര്യം കൂടുന്ന കഥാപാത്രങ്ങൾ ആണ് ചിന്നനും പെരിയവരും അതുപോലെ തന്നെ ഒരു യാത്ര മൊഴിയും സിനിമയുടെ ക്ലൈമാക്സും.

You May Also Like

കാശ്മീർ ഫയൽസിനും കേരള സ്റ്റോറിക്കും ശേഷം അടുത്ത വിവാദ ചിത്രം വരുന്നു ‘റസാക്കർ’, ടീസർ പുറത്തിറങ്ങി

1948ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ പോളോ.…

പുതിയ തമിഴ് സിനിമയായ വിറ്റ്നസിന്റെ പ്രമേയത്തിൽ പറയുന്ന ജോലി ഇപ്പോഴും ഇന്ത്യയിൽ നിലവിൽ ഉണ്ടോ ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി പുതിയ തമിഴ് സിനിമയായ വിറ്റ്നസ് (Witness ) എന്ന…

പൊന്നിയിൻ സെൽവന്റെ പ്രസ് മീറ്റിൽ വച്ച് മലയാളിമാധ്യമപ്രവർത്തക വിക്രത്തോട് ചോദിയ്ക്കാൻ പാടില്ലാത്തത് ചോദിച്ചു

R Sumesh (മാധ്യമപ്രവർത്തകൻ) സംവിധായകന്റെയോ നടന്റയോ നടിയുടെയോ ഒക്കെ ഫാൻ ഗേളോ ഫാൻ ബോയിയോ ഒക്കെ…

രശ്മിക യോട് ഋഷഭ് ഷെട്ടിക്ക് കലിപ്പ് തന്നെ …

രശ്മിക മന്ദാനയെ എതിർത്ത ഋഷഭ് ഷെട്ടി വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ വെളിപ്പെടുത്തി കാന്താര എന്ന ചിത്രത്തിലൂടെയാണ് ഋഷഭ്…