രാഗീത് ആർ ബാലൻ

കഴിഞ്ഞ വർഷം ഇറങ്ങിയ ഒരു സിനിമ ആയിരുന്നു നവ്യ നായർ പ്രധാന വേഷത്തിൽ എത്തിയ വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി… ചില സിനിമകളിലെ ചില കഥാപാത്രങ്ങൾ… രംഗങ്ങൾ എല്ലാം ചിലപ്പോഴൊക്കെ നമ്മുടെ എല്ലാം ജീവിതത്തിൽ വന്നു പോയതോ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള അനുഭവങ്ങളോ ആകാറുണ്ട്… അത്തരത്തിൽ ഒരു രംഗം ആണ് എനിക്ക് ഒരുത്തീ എന്ന സിനിമയിലെ നവ്യ നായർ അവതരിപ്പിച്ച രാധാമണി വീട്ടിൽ സ്വർണം വാങ്ങിയപ്പോൾ കിട്ടിയ ബില്ലിനായി തിരയുന്ന രംഗം…

എനിക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാൾക്ക് കാൻസർ രോഗം സ്ഥിതീകരിച്ചു എന്നാൽ അത് ആകരുതേ എന്ന് മനസ്സിൽ ആഗ്രഹിച്ചു 14മണിക്കൂർ ആശുപത്രിയിൽ കയറി ഇറങ്ങിയുള്ള ഓട്ടങ്ങൾക്ക് അവസാനം ഞാനും ഭാര്യയും വീട്ടിൽ വന്നു.. തളർന്നു അവശരാണ്.. നല്ല വിശപ്പുമുണ്ട്.. രാത്രി ഏകദേശം 11മണി കഴിഞ്ഞിട്ടുണ്ടാകും അങ്ങനെ പതുക്കെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ.. അവൾ പറഞ്ഞു…”മാലയുടെ കൊളുത്തു കാണുന്നില്ല.. മാലയുടെ ഒരു ഭാഗം കാണുന്നില്ല “എന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.. എന്ത് ചെയ്യും എവിടെ നോക്കാൻ.. ഞാൻ അങ്ങനെ നിസ്സഹായനായി നിൽക്കുമ്പോൾ… അവൾ വീട് മൊത്തം അരിച്ചു പെറുക്കുവാൻ തുടങ്ങി.. ഞാൻ അത് ആ റൂം വിട്ടു പോയി കാണാൻ വഴിയില്ല.. പതുക്കെ നോക്കാൻ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു… പക്ഷെ അവൾ കേട്ട ഭാവം നടിക്കാതെ അന്വേഷിച്ചു കൊണ്ടേ ഇരുന്നു..

കുറച്ചു അധികം സമയം കഴിഞ്ഞപ്പോൾ അവളുടെ വിഷമത്തോടെ ഉള്ള തിരച്ചിലും കണ്ടപ്പോൾ ഞാനും പതുക്കെ അതിനായി അന്വേഷിച്ചു തുടങ്ങി… സമയം കടന്ന് പോയ്കൊണ്ടേ ഇരുന്നു… പതുക്കെ എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങി അതുപോലെ അവളുടെയും.. പക്ഷെ അവൾ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു… വീട് മൊത്തം അവൾ വലിച്ചു വാരി തിരഞ്ഞു നോക്കി.. എങ്ങും കാണുന്നില്ല സമയം പോകുന്നു.. ഞാനും വീണ്ടും അന്വേഷിക്കുന്നു.. ഞങ്ങൾ രണ്ടു പേർക്കും വിശക്കുന്നുണ്ട്.. ഞങ്ങൾ ഒരുമിച്ചു ഒരുപാട് തവണ അന്വേഷിച്ചു കാണുന്നില്ല… അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു “അത് വിട്ടു കളയാൻ പറ്റില്ല… എന്റെ അച്ഛന്റെയും അമ്മയുടെയും വിയർപ്പാണ് “ഞങ്ങൾ വീണ്ടും നോക്കി എങ്ങും കാണാൻ ഇല്ല.. അങ്ങനെ എപ്പോഴോ ഞങ്ങൾ തളർന്നു ഉറങ്ങി പോയി..

രാവിലെ എണീറ്റത്തും എനിക്ക് വിഷമം ആയി അവൾക്കും വിഷമം ആകുമല്ലോ എന്ന് കരുതി ഇരിക്കുമ്പോൾ.. ഒന്ന് കൂടെ അവസാന വട്ടം എന്ന നിലക്ക് എല്ലാടത്തും ഒന്നുടെ നോക്കി.. ഇല്ല എങ്ങും ഇല്ല… പെട്ടന്ന് അവൾ റൂമിൽ തന്നേ കിടന്ന ഒരു ചെരിപ്പ് എടുത്ത് എന്റെ മുൻപിൽ കാണിച്ചു… ചെരിപ്പിന്റെ ഒരു ഭാഗത്തു അത് കമ്മലിന്റെ കൊളുത്തും ഒരു ഭാഗവും തറഞ്ഞു ഇരിക്കുന്നു…വല്ലാത്ത ഒരു സന്തോഷവും സങ്കടവും.. എന്താ പറയുക അറിയില്ല. സിനിമയിൽ നവ്യയുടെ കഥാപാത്രം ബില്ല് അന്വേഷിക്കുന്ന ആ രംഗം കാണുമ്പോൾ മനസ്സിൽ അറിയാതെ ഓടി വരും ആ ഒരു രാത്രി..”അത് വിട്ടു കളയാൻ പറ്റില്ല… എന്റെ അച്ഛന്റെയും അമ്മയുടെയും വിയർപ്പാണ്”

Leave a Reply
You May Also Like

ബോളിവുഡിന്റെ പ്രിയപ്പെട്ട സൽമാന്റെ പിറന്നാളാണ് ഇന്ന്

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് 57 വയസ് പൂര്‍ത്തിയായിരിക്കുകയാണ്. താരത്തിന്റെ പിറന്നാള്‍ സുഹൃത്തുക്കളും ബന്ധുക്കളും…

അജയ് വാസുദേവും നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ബഹുഭാഷാ ചിത്രം ‘മുറിവ്’

അജയ് വാസുദേവും നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ബഹുഭാഷാ ചിത്രം ‘മുറിവ്’; ടൈറ്റിൽ പോസ്റ്റർ റിലീസായി….…

“റാംജി റാവു സ്പീക്കിങ് വിജയിക്കാൻ കാരണം മൂങ്ങ” യെന്ന് മുകേഷ്

സിനിമയിലും സ്പോർട്സിലും രാഷ്ട്രീയത്തിലും അങ്ങനെ എല്ലാത്തിലും എന്തെങ്കിലുമൊക്കെ അന്ധവിശ്വാസങ്ങൾ പൊതുവെ ഉള്ളതാണ്. ഉദാ: നടൻ ജനാർദ്ദൻ…

കമൽഹാസന്റെ സ്വപ്നചിത്രമായ ‘മരുതനായകം’ ഹോളിവുഡിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു (പ്രധാന സിനിമാ വാർത്തകൾ )

ഹോളിവുഡിൽ സിനിമ ചെയ്താൽ ആഗോള മാർക്കറ്റിംഗ് സാധ്യമാണെന്ന് മനസ്സിലാക്കിയ കമൽഹാസൻ ഈയിടെ ഇന്ത്യയിലെത്തിയ മെക്‌സിക്കൻ സംവിധായകനായ അൽഫോൻസ ക്യൂറനെ തന്റെ ഓഫീസിലെത്തിച്ച് അതുമായി ചർച്ചകൾ നടത്തി എന്നാണു റിപ്പോർട്ട്