രാഗീത് ആർ ബാലൻ

അമൃത ടീവിയുടെ ലാൽ സലാം എന്ന ഷോയുടെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ പിൻഗാമി എന്ന സിനിമയെ കുറിച്ച് മോഹൻലാൽ സംസാരിക്കുകയാണ്.ആ എപ്പിസോഡിൽ അതിഥി ആയി എത്തിയിട്ടുള്ളത് സംവിധായകൻ സത്യൻ അന്തിക്കാടും.
“ആ സിനിമയ്ക്ക് വളരെ പ്രസിദ്ധമായ ഒരു ടാഗ് ലൈൻ ഉണ്ടായിരുന്നു. അന്നത്തെ പത്രങ്ങളിലും മറ്റും അത് ഹിറ്റ് ആയിരുന്നു .

ശത്രു ആരായാലും അവർക്കെതിരെ നിങ്ങൾക്ക് എതിരെ ഒരു പിൻഗാമി ഉണ്ട്…എന്നായിരുന്നു ആ ടാഗ് ലൈൻ. അന്നുവരെ ചെയ്ത സിനിമകളിൽ നിന്നും മാറി ഒരു കുറ്റാന്വേഷണ സിനിമ ആയിരുന്നു പിൻഗാമി. ആ സിനിമയിൽ ഒപ്പമുണ്ടായിരുന്ന സുകുവേട്ടൻ, തിലകൻ ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, മീന ചേച്ചി അങ്ങിനെ നമ്മുടെ സിനിമയിൽ ഉണ്ടായിരുന്ന പല അത്ഭുതങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്ങിനെയാണ് പിൻഗാമി പോലെ ഒരു സിനിമയിലേക്ക് സത്യേട്ടൻ എത്തിയത്” എന്ന് മോഹൻലാൽ സത്യൻ അന്തിക്കാടിനോട് ചോദിക്കുന്നുണ്ട്.അതിനു അദ്ദേഹം നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു

“ഒരു ദിവസം രഘുനാഥ്‌ പാലേരി എന്ന എന്റെ സുഹൃത്ത് എന്നോട് ഒരു ചെറുകഥ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞു. എന്താണ് കഥ എന്ന് ചോദിച്ചപ്പോൾ കുമാരേട്ടൻ പറയാത്ത കഥ എന്നാണ് കഥയുടെ പേര് എന്ന് പറഞ്ഞു. എന്റെ വീട്ടിലിരുന്നാണ് എന്നോട് ഈ കഥ പറഞ്ഞത്. അത് കേട്ടപ്പോൾ ഇന്നുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായി പ്രത്യേകിച്ചും മോഹൻലാൽ എന്ന നടൻ ചെയ്‌താൽ മനോഹരമാവും എന്ന് തോന്നിയത് കൊണ്ടും ആണ്.ഇതിലെ പ്രധാന സാക്ഷി മരിച്ചുപോകുകയും അയാളുടെ കണ്ടെത്തലുകളിലേക്ക് കഥ വന്ന് എത്തുകയും ചെയ്യുന്നു എന്നുള്ളത് ആയിരുന്നു സിനിമയുടെ പ്രത്യേകത. ഒരു പ്രതികാരത്തിന്റെ കഥ ആയിരുന്നു. ഒരു ആക്ഷൻ ഫിലിം അല്ല..ഒരു ജീവിത ഗന്ധിയായ കഥ ആയിരുന്നു പിൻഗാമി. ആ സിനിമ നിർമ്മിച്ചത് എന്റെ സുഹൃത്തായ മോഹൻലാൽ തന്നെ ആയിരുന്നു. ലാലിന് ഓർമ്മയുണ്ടോ എന്നറിയില്ല സുജാത തീയറ്ററിൽ വച്ചായിരുന്നു അതിന്റെ ഡബ്ബിങ് നടന്നത്.അതിന്റെ തന്നെ അപ്പുറത്ത് മുകളിലെ തീയറ്ററിൽ ആയിരുന്നു അന്ന് തേന്മാവിൻ കൊമ്പത്തിന്റെ ഡബ്ബിങ് നടന്നത്. ഒരുമിച്ച് ഈ രണ്ടു സിനിമകളും റിലീസിന് തയ്യാറായി. പ്രിയനും ഞാനും കൂടി ആലോചിച്ചു. ഇത് ഒരുമിച്ച് റിലീസ് ചെയ്യണോ എന്ന്. പ്രിയൻ പറഞ്ഞത് ഒന്നുകിൽ തനിക്ക് അടി പറ്റും അല്ലെങ്കിൽ എനിക്ക് പറ്റും എന്നായിരുന്നു. ഞാൻ പറഞ്ഞു നല്ല സിനിമകൾ ആളുകൾ ഉറപ്പായും ഉൾക്കൊള്ളും എന്ന്. അങ്ങിനെ ആണ് രണ്ടു സിനിമകളും ഒന്നിച്ച് റിലീസ് ചെയ്തത്.തേന്മാവിൻ കൊമ്പത്തിന്റെ സരസമായ ആവിഷ്ക്കാരം കൊണ്ട് ആളുകളുടെ ശ്രദ്ധ കൂടുതൽ അങ്ങോട്ട് പോയെങ്കിലും പിൻഗാമി ഇന്നും ഒരു മൈൽസ്റ്റോൺ ആയി നിലനിൽക്കുന്നുണ്ട്. രണ്ടും രണ്ടു തരത്തിൽ ശ്രദ്ധിക്കപ്പെട്ടു. ”

ക്യാപ്റ്റൻ വിജയ് മേനോനും കുമാരേട്ടനും പൂച്ച കണ്ണുള്ള വില്ലനും അയ്യങ്കാരും കുട്ടി ഹസ്സനും കോശി വർഗീസും ജോർജ് മാത്യുവും അടങ്ങുന്ന പിൻഗാമി.വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന സിനിമ
“ശത്രുആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്”
ഞാൻ കണ്ട മലയാള സിനിമകളിൽ വെച്ച് ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ഒരു ടാഗ് ലൈനായിരുന്നു പിൻഗാമി എന്ന സിനിമയുടേത്.ലാലേട്ടന്റെ വോയിസ്‌ മോഡുലേഷനും മാനറിസങ്ങളും എല്ലാം തന്നെ ഒരു പുതുമ നിറഞ്ഞവ ആയിരുന്നു . അതേ വോയ്‌സിൽ തന്നെ പലപ്പോഴായുള്ള പൂച്ചക്കണ്ണൻ എന്നുള്ള പ്രയോഗം വില്ലന്റെ ബിൽഡപ്പ് കൂട്ടാൻ നല്ലൊരു ഇമ്പാക്റ്റ് നൽകിയിട്ടുണ്ട്.

ഒരു പ്രതികാര കഥ ആയിരുന്നിട്ട് കൂടി മാസ്സ് ഡയലോഗുകൾ കൊണ്ട് പ്രകമ്പനം കൊള്ളിക്കുന്ന ഒന്നും തന്നെ ഈ സിനിമയിൽ രഘുനാഥ് പാലേരി നായകന് നൽകിയിട്ടില്ല..ക്ലൈമാക്സിൽ നായകനും വില്ലനും നേർക്കു നേർ കാണുമ്പോൾ തന്നെ സംഘട്ടന രംഗങ്ങളിലേക്ക് കടക്കാതെ തന്നെ അവർ തമ്മിൽ ഉള്ള സംഭാഷണങ്ങൾ അതിഗംഭീരം ആണ്.
എഡ്വിൻ തോമസ്: നീ ആരാണ്?
ക്യാപ്റ്റൻ വിജയ് മേനോൻ :
“Iam An Agent.An Agent From The Heaven
ഈ കണ്ണിനകത്ത്…ഈ നെഞ്ചിനകത്ത് ഒരു ആത്മാവ് നിന്നെ കാണുന്നുണ്ട്.നിന്നെ കൊത്തിക്കീറുന്നത് വരെ ആ ആത്മാവിനെ ഞാൻ പിടിച്ചു നിർത്തും അതിന് ശേഷം തുറന്ന് വിടും.നിനക്ക് പേടിയൊന്നും തോന്നുന്നില്ലല്ലോ മിസ്റ്റർ എഡ്വിൻ തോമസ്.നീ തന്തക്ക് ജനിച്ച വില്ലനാണ്..ഒരു തന്തക്ക് പിറന്ന മകനേ നിന്നെ നശിപ്പിക്കാനാകൂ..ഞാൻ നിന്നെ നശിപ്പിക്കാൻ വന്നതാണ്..വളരെ ഭംഗിയായി ഞാൻ നിന്നെ നശിപ്പിക്കും.”
എഡ്വിൻ തോമസ്: “നീ എന്തിനാണ് വന്നത്.പറ.സത്യം പറ..നമുക്ക് വഴിയുണ്ടാക്കാം..ഞാൻ എന്ത് വേണമെങ്കിലും തരാം”
ക്യാപ്റ്റൻ വിജയ് മേനോൻ : “Yes Give Me..എനിക്ക് ഒരു ചന്ദനമുട്ടി വേണം.നിന്റെ തല അതിൽ വച്ച് കത്തിക്കാൻ.അതിന് ശേഷം സ്വല്പം പെട്രോൾ,നിന്റെ ദേഹത്തൊഴിക്കാൻ..ഒരു സിഗാർ ലൈറ്റ്..ഒരു സിഗരറ്റ്..ചന്ദനമുട്ടി തലയിൽ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് ലൈറ്റർ കൊണ്ട് സിഗററ്റ് കത്തിച്ച് ആ സിഗററ്റ് ഞാൻ നിന്റെ ദേഹത്തിടും…പിന്നെ നിന്നെ ഞാൻ കാണില്ല..നീ പോലും കാണില്ല..നോക്ക് ഈ കണ്ണിലേക്ക് നോക്ക്..പതിനെട്ട് വർഷം മുൻപ് നീ സ്വർഗ്ഗത്തിലേക്കയച്ച ഒരു സാധുമനുഷ്യന്റെ കണ്ണുനീര് നിനക്കതിൽ കാണാം..നിന്നെ ജീവനോടെ മുക്കി കൊല്ലാൻ എനിക്കതിലൊരു തുള്ളി മതി..He Was My Great Father And Iam The Great Great Great Son..എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി”

വളരെ കുറച്ചു മാത്രം സ്‌ക്രീൻ പ്രസൻസുള്ള കഥാപാത്രമായിട്ടും എന്നെ വളരെ അത്ഭുതപെടുത്തിയ ഒരു കഥാപാത്രം ആണ് തിലകൻ ചേട്ടന്റെ കുമാരേട്ടൻ.സിനിമയുടെ കഥ ഗതിയിൽ അദൃശ്യനായി നിന്ന് വല്ലാത്ത ഒരു തരം ആരാധന തോന്നിച്ച ഒരു കഥാപാത്രം..
സത്യൻ അന്തിക്കാടിനൊടൊപ്പം തന്നെ ഈ സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരാളാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി.ഭാഷാപരമായുള്ള പ്രയോഗങ്ങൾ അടങ്ങുന്ന മികച്ച സംഭാഷണങ്ങൾ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം.ഒരു പ്രതികാര കഥ ആയിരുന്നിട്ട് കൂടി മാസ്സ് ഡയലോഗുകൾ കൊണ്ട് പ്രകമ്പനം കൊള്ളിക്കുന്ന ഒന്നും തന്നെ ഈ സിനിമയിൽ രഘുനാഥ് പാലേരി നായകന് നൽകിയിട്ടില്ല.
“Iam An Agent.An Agent From The Heaven”
കാണും തോറും വീര്യം കൂടുന്ന സിനിമ അനുഭവം ആണ് പിൻഗാമി 🔥

You May Also Like

സിനിമയെന്നും പറഞ്ഞു കല്യാണം കഴിക്കാതെയും മറ്റു ജോലികൾക്കൊന്നും പോവാതെയും നടക്കുന്നവർ വായിച്ചിരിക്കാൻ

Ann Palee ചെയ്യുന്ന ജോലി ക്രീയേറ്റീവ് റൈറ്റർസ്നൊപ്പം ധാരാളം സമയം ചെലവഴിക്കേണ്ട ഒന്നാണ്. അവർക്കൊപ്പമുള്ള നിമിഷങ്ങൾ…

അമേരിക്കയിലും വിഷുവിന് കുറവൊന്നും വരുത്താതെ തകർത്ത് ആഘോഷിച്ച് സംവൃതാസുനിൽ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംവൃതസുനിൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്.

തെന്നിന്ത്യയുടെ ഹൃദയസ്പന്ദനമായിരുന്ന നടി റോജ ഇപ്പോൾ മന്ത്രി റോജയാണ്

ഒരുകാലത്തു തെന്നിന്ത്യയുടെ ഹൃദയസ്പന്ദനമായിരുന്നു നടി റോജ. ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ തീപ്പൊരി നേതാവായി മാറിയ…

ഇങ്ങനെയൊരു പടം ചെയ്യാൻ തനിക്കു നാണമില്ലേ എന്ന് ചോദിച്ചവരുണ്ട്

നല്ല സിനിമകളുടെ സംവിധായകൻ ആണ് റോഷൻ ആൻഡ്രുസ് ഉദയനാണ് താരം മുതൽ സല്യൂട്ട് വരെയുള്ള പതിനൊന്നു…