രാഗീത് ആർ ബാലൻ
ഷാർപ് ഷൂട്ടർ : ഇവിടെ നിന്ന് തന്നെ ആണോ ഫയർ ചെയ്തത്?
ആന്റണി മോസസ് : അതെ
ഷാർപ് ഷൂട്ടർ : Strange
ആന്റണി മോസസ് : അതെന്താ?
ഷാർപ് ഷൂട്ടർ : ഇതൊരു നല്ല ചോയ്സ് അല്ല.. ഒന്നാമത്തെ … ഇറ്റ് ഈസ് വെരി ഓപ്പൺ.. ആൾക്കാർ പെട്ടന്ന് നോട്ടീസ് ചെയ്യും.. പിന്നെ ഡയസിനു പിന്നിൽ നിൽക്കുന്ന ഒരാളെ ടാർഗറ്റ് ചെയ്യുമ്പോൾ ഈ ഒരു പോർഷനെ ഉള്ളോ?..പക്ഷെ ഇതോട്ടും ഫേവറിബിൾ അല്ല..ക്രോസ്സ് വെന്റിലേഷൻ ഉള്ള ബിൽഡിംഗ് ആണ്..സ്ഥീരമായി കാറ്റു ഉണ്ടാകും.. ഇത്ര ദൂരത്തു നിന്നുള്ള ഗൺ ഷോട്ട് ആകുമ്പോൾ ഉന്നം തെറ്റാനുള്ള സാധ്യത കൂടുതൽ ആകും
ആന്റണി മോസസ് : എങ്ങനെയാ നിങ്ങടെ Modus Operandi
ഷാർപ് ഷൂട്ടർ : ഫയർ ചെയ്യാൻ ഏറ്റവും സ്വകാര്യം ഉള്ള പോസിഷൻ തിരഞ്ഞെടുക്കും..ഇതാണ് ബിൽഡിംഗ് എങ്കിൽ ദിസ് വിൽ ബി ദി പോസിഷൻ..കഴിവതും ഇവന്റിന്റെ തലേന്ന് തന്നെ ഇവിടെ എത്തും.ടാർഗറ്റ് എത്തി കഴിഞ്ഞാൽ വീ വെയിറ്റ് ഫോർ ദി റൈറ്റ് മൊമെന്റ്
ആന്റണി മോസസ് : ഏതാണ് റൈറ്റ് മൊമെന്റ് ?
ഷാർപ് ഷൂട്ടർ : ആദ്യം കിട്ടുന്ന അവസരം ദി ഫസ്റ്റ് ഗിവൺ ഒപ്പോർച്യുണിറ്റി ഏറ്റവും സൗകര്യ പ്രദമായി ടാർഗറ്റിനെ ഗൺ പോയിന്റിൽ കിട്ടുന്നുവോ Thats ദി മൊമെന്റ്
(മുൻപിലുള്ള ലാപ് ടോപ്പിലെ രംഗങ്ങൾ പരിശോധിച്ചതിന് ശേഷം )യസ് ഇതാണ് ഫസ്റ്റ് ഗിവൺ ഒപ്പോർച്യുണിറ്റി.. നാല്പാത്തി അഞ്ചു സെക്കന്റ് Completely UnProtected മുൻപിൽ ഒരു തടസ്സവും ഇല്ലാതെ.. ഏതൊരു പ്രൊഫഷണൽ ഷൂട്ടറും ഈ പോയിന്റിൽ ഫയർ ചെയ്തിരിക്കും.. ഇതുപോലത്തെ ഒരു അവസരം ഞങ്ങൾ വിട്ടുകളയില്ല.. അതുമല്ലെങ്കിൽ ആൾറെഡി അവിടെ….Sir You Said It Was A Perfect Crime?
ആന്റണി മോസസ് : അതെ
ഷാർപ് ഷൂട്ടർ : ഒരു സാധ്യത ഉണ്ട് സർ.. ഒരു പെർഫെക്ട് ക്രൈമിൽ ഏറ്റവും വലിയ പെർഫെക്ഷൻ ഏറ്റവും വലിയ ബുദ്ധി കൊല നടക്കുന്ന സമയത്ത് കൊലയാളി അവിടെ ഉണ്ടായിരുന്നില്ല….
മുംബൈ പോലീസ് എന്ന സിനിമയിൽ റിയാസ് ഖാൻ അവതരിപ്പിച്ച ഷാർപ് ഷൂട്ടർ കഥാപാത്രം സിനിമയുടെ ഒരു മണിക്കൂർ അൻപതി ഒന്നാം മിനിറ്റിൽ ആണ് സ്ക്രീനിൽ വരുന്നത്.. ഏകദേശം 5മിനിറ്റ് മാത്രം ഉള്ള ഒരു cameo റോൾ.. സിനിമയുടെ കഥഗതിയിൽ വലിയൊരു ട്വിസ്റ്റും സ്റ്റോറി നാറേഷനിൽ വലിയൊരു ഷിഫ്റ്റും നടത്തുന്ന കഥാപാത്രം.. സാധാരണ കണ്ടു വരുന്ന ക്രൈം ത്രില്ലർ സിനിമകളിൽ എല്ലാം തന്നെ നായകൻ തന്നെ ആണ് ചുരുൾ അഴിയാത്ത കേസുകൾ തെളിയിക്കുന്നത്..എന്നാൽ അവയിൽ നിന്നുമെല്ലാം വ്യത്യസ്തമാകുന്ന ഒന്നാണ് ഈ സിനിമയിലെ രംഗം.. ഇവിടെ കേസിന്റെ വഴിതിരിവ് ആകുന്ന ഒരു കണ്ടുപിടുത്തം സംഭവിക്കുന്നത് നായകനിലൂടെ അല്ല മറിച്ചു 5മിനിറ്റ് മാത്രം ഉള്ള ഒരു cameo റോളിലൂടെ ആണ്..
റിയാസ് ഖാൻ ചെയ്ത ഷാർപ് ഷൂട്ടർ കഥാപാത്രം സിനിമ കാണുമ്പോൾ തരുന്ന ഒരു അമ്പരപ്പും കിക്കും ഉണ്ട് “ഒരു സാധ്യത ഉണ്ട് സർ.. ഒരു പെർഫെക്ട് ക്രൈമിൽ ഏറ്റവും വലിയ പെർഫെക്ഷൻ ഏറ്റവും വലിയ ബുദ്ധി കൊല നടക്കുന്ന സമയത്ത് കൊലയാളി അവിടെ ഉണ്ടായിരുന്നില്ല….” എന്ന് പറയുന്ന ഡയലോഗിൽ..നോട്ടം കൊണ്ടും ചലനങ്ങൾ കൊണ്ട് ഡയലോഗ് ഡെലിവറി കൊണ്ട് പോലും കാണുന്ന പ്രേക്ഷകനെ താൻ ഒരു ഷാർപ് ഷൂട്ടർ എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു അദേഹത്തിന്റെ അഭിനയം..
1994-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സുഖം സുഖകരം’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് ഖാൻ കഴിഞ്ഞ ഇരുപതി എട്ടു വർഷങ്ങൾക്കിടയിൽ മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലായി ഇരുന്നൂറിനു അടുത്ത് സിനിമകൾ ചെയ്തിട്ടുണ്ട്.. എന്നാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്നെ ഏറ്റവും അധികം ത്രില്ല് അടിപ്പിച്ച ഒരു Cameo റോൾ തന്നെ ആയിരുന്നു മുംബൈ പോലീസിലെ ഷാർപ് ഷൂട്ടർ കഥാപാത്രം.