Rageeth R Balan
ചില സിനിമകൾ തീയേറ്ററിൽ കാണുമ്പോൾ ചില പശ്ചാത്തല സംഗീതങ്ങൾ എന്നെ വല്ലാതെ അഡിക്റ്റ് ആക്കാറുണ്ട് അതുപോലെ അത്ഭുത പെടുത്താറുണ്ട് .. അത്തരത്തിൽ രണ്ട് വർക്കുകൾ ആയിരുന്നു തമിഴ് സിനിമകൾ ആയ വിക്രം വേദയിലെയും കൈതിയിലെയും പശ്ചാത്തല സംഗീതങ്ങൾ.. ഈ രണ്ട് സിനിമകളിലെ പ്രധാന ആകർഷങ്ങളിൽ ഒന്ന് അവയുടെ പശ്ചാത്തല സംഗീതങ്ങൾ ആയിരുന്നു.. തീയേറ്ററുകളെ ഇളക്കി മറിക്കുവാൻ സാധിക്കുന്ന ഐറ്റംങ്ങൾ..ഇതെല്ലാം ചെയ്തത് സാം സി എസ് എന്ന സംഗീത സംവിധായകൻ ആണ്. സിനിമ ഫീൽഡിൽ ചിലരുണ്ട് മികച്ച ഔട്ട് പുട്ട് നൽകിയിട്ടും അറിയപ്പെടാതെ പോകുന്നവർ . അത്തരത്തിൽ ഒരാൾ ആണ് സാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അദ്ദേഹത്തിന്റെ പല ഇന്റർവ്യൂ സിലും അദ്ദേഹം അത് പങ്കു വെച്ചിട്ടുണ്ട്..സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂൽ അദ്ദേഹം പറയുന്നുണ്ട്..
“എന്നെ ആർക്കും അറിയില്ല.. അതാണ് സത്യം.. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരിക്കൽ ഞാൻ കോയംപെട്ടിൽ നിന്നും ഫ്ലൈറ്റ് ലേറ്റ് ആയിട്ടു ഇലക്ട്രിക് ട്രെയിനിൽ പോകുക ആയിരുന്നു..അപ്പോൾ എന്റെ സ്യുട്ട് കേസ് കയ്യിൽ നിന്നും വഴുതി മറ്റൊരാളുടെ ദേഹത്ത് ഇടിച്ചു. അയാൾ എന്നെ വഴക്ക് പറഞ്ഞു.. അയാൾ എന്നോട് മോശമായി സംസാരിച്ചു.. ഞാൻ സോറി പറഞ്ഞു രണ്ട് സെക്കന്റിന് ശേഷം എന്നെ വഴക്ക് പറഞ്ഞ ആളുടെ ഫോൺ റിങ് ചെയ്തു.. ഫോണിന്റെ റിങ് ടോൺ വിക്രം വേദയിലെ “തനനനന”എന്ന എന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ ആയിരുന്നു.. അയാൾ ആ ഫോൺ കാൾ എടുത്ത് സംസാരിച്ചു.. ഞാനാണ് ആ റിങ് ടോൺ ചെയ്തത് എന്ന് അയാൾക്ക് അറിയില്ല അറിഞ്ഞിരുന്നെങ്കിൽ എന്നെ വഴക്കു പറയില്ലായിരുന്നു.. ഞാനപ്പോൾ ആലോചിച്ചത് ഇതു കണ്ടു സന്തോഷപെടാണോ അതോ എന്നെ തിരിച്ചറിയാതെ പോയതിനു സങ്കട പെടണോ എന്നാണ് ”
ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്തു ഒന്നിൽ കൂടുതൽ മേഖലകളിൽ പ്രവർത്തിച്ചിട്ടും പത്തു വർഷങ്ങൾ ആയി ഫീൽഡിൽ ഉണ്ടായിട്ടും മികച്ച വർക്കുകൾ നൽകിയിട്ടും വളരെ അണ്ടർറേറ്റഡ് ആയി പോയ മനുഷ്യൻ.വിക്രം വേദ,കൈദി പോലുള്ള സിനിമകൾക്ക് അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം ആ സിനിമകളെ മറ്റൊരു തലത്തിലെത്തിച്ച എക്സ്പീരിയൻസുകൾ ആയിരുന്നു . മിക്ക സിനിമകളിലും സംഗീതത്തിന് പുറമേ വഴികളെഴുതുകയും ആലപിക്കുകയും ചെയ്ത വ്യക്തി.മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു
“ചായക്കടയിൽ പോയാലും മാളിൽ പോയാലും ആർക്കും എന്നെ മനസിലാവില്ല. 100 പേരിൽ ഒരാൾ തിരിച്ചറിഞ്ഞേക്കാം. ഇതാണ് സാം എന്ന്. ഒരു കണക്കിന് അത് നല്ലതാണ്. എന്റെ മകൻ പറഞ്ഞു അപ്പ എന്താണ് അനിരുദ്ധിനെ പോലെ ചെയ്യാത്തത്, അപ്പോൾ കൂടുതൽ പേർ അറിയുമല്ലോ എന്ന്. ഞാൻ എന്തിന് അനിരുദ്ധിനെപ്പോലെ ചെയ്യണമെന്ന് ഞാൻ ആലോചിച്ചു. ഞങ്ങൾ രണ്ട് തരം സംഗീതജ്ഞർ ആണെന്ന കാര്യം അവന് അറിയില്ലല്ലോ? അവന് അനിരുദ്ധ് ആണ് മുഖ്യം ” – വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അത്.. എത്ര എത്ര സംഗീത സംവിധായകർ ആയിരിക്കാം ഇങ്ങനെ നല്ല വർക്കുകൾ സിനിമകൾക്ക് നൽകിയിട്ടും വേണ്ടത്ര ശ്രദ്ധിക്കപെടാതെ പോയിട്ടുണ്ടാകുക.. ചിലപ്പോൾ എങ്ങും എത്താതെ ചില വെള്ളിയാഴ്ചകളിൽ അറിയപ്പെടാതെ പോയിട്ടുണ്ടാകുക..