രാഗീത് ആർ ബാലൻ
ബലരാമൻ കൊണാർക്ക് 🔥ഷമ്മി തിലകൻ
ജോഷി രഞ്ജിപണിക്കർ സിനിമകൾ എല്ലാം തന്നെ കണ്ടിരിക്കാൻ പറ്റുന്ന റിപീറ്റ് വാല്യൂ നൽകുന്ന സിനിമകൾ ആണ്. ശക്തരായ കഥാപാത്രങ്ങൾ ഉള്ള സിനിമകൾ ആയിരിക്കും എല്ലാം തന്നെ.തീപ്പൊരി സംഭാഷണങ്ങളും മികച്ച കഥാപാത്ര സൃഷ്ടിയും ഉള്ള സിനിമകൾ .വാക്കുകളില്‍ തീപ്പൊരി നിറച്ച് അത് കഥാപാത്രങ്ങളുടെ നാവിന്‍തുമ്പിലെത്തിക്കുന്ന സിനിമകൾ.അതുപോലെ തന്നെ അത്തരം സിനിമകൾ എല്ലാം തന്നെ മൂന്നു മണിക്കുറോ അതിൽ കൂടുതലോ ദൈർഘ്യം ഉള്ള സിനിമകൾ ആയിരുന്നു.അത്തരം ഒരു സിനിമ ആയിരുന്നു 2001 ഡിസംബർ 14നു റിലീസ് ആയ പ്രജാ. എന്റെ അഭിപ്രായത്തിൽ നായകനായ മോഹൻലാലിനും ഒരു പടി മുകളിൽ നിന്ന് അസാധ്യ പെർഫോമൻസ് കാഴ്ച വെച്ച പ്രതിനായകന്മാരുടെ സിനിമ.എൻ എഫ് വർഗീസിന്റെ ളാഹയിൽ വക്കച്ചൻ ഷമ്മി തിലകന്റെ ബലരാമൻ വിജയരാഘവന്റെ ദേവ ദേവൻ നമ്പ്യാർ ബാബുരാജിന്റെ ജോസഫ് മടചേരി അതിനൊപ്പം മോഹൻലാലിന്റെ സക്കിർ അലി ഹുസൈനും.
രണ്ടു മണിക്കൂർ അൻപെതിയേട്ടു മിനിറ്റ് ദൈർഘ്യം ഉള്ള സിനിമയിൽ അൻപതിയേട്ടാം മിനിറ്റിൽ ആണ് ഷമ്മി തിലകൻ അവതരിപ്പിച്ച ബലരാമന്റെ ഇൻട്രോ.പിന്നീട് ഏകദേശം ഒൻപതു മിനിറ്റോളം ഉള്ള മോഹൻലാലും ആയുള്ള രംഗത്തിൽ ഗംഭീര്യം നിറഞ്ഞ തന്റെ ശബ്ദവും അതിനൊത്ത വാക്കുകളില്‍ തീപ്പൊരി നിറച്ച ഡയലോഗ് ഡെലിവറി കൊണ്ടും പൂണ്ടു വിളയാടുന്നുണ്ട് ഷമ്മി തിലകൻ 🔥അദ്ദേഹത്തിന്റെ കരീയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു പ്രജയിലെ ബലരാമൻ.
ബലരാമൻ : യെസ് സാക്ഷാൽ സക്കിർ അലി ഹുസൈന്റെ കൊട്ടാരത്തിൽ ഇങ്ങനെ കാലും മേൽ കാല് കയറ്റി വെച്ചൊരു ഇരിപ്പിനു ധൈര്യം വരുമോ എന്നൊന്ന് സ്വയം പരീക്ഷിച്ചു നോക്കിയതാ. സോറി ഓർമ്മയുണ്ടോ ബലരാമൻ കോണാർക്ക്.
സക്കിർ അലി : മം (ഇരിക്കുവാനായി ആംഗ്യം കാണിക്കുന്നു ബലരാമനോട് )
ബലരാമൻ : വേണ്ട സക്കിർ ഭായ് ഇങ്ങനെ നിന്ന് സംസാരിക്കുമ്പോൾ ഇറ്റ്സ് മോർ ഫേസ് ടു ഫേസ് ആൻഡ് കംഫർടബിൾ. The DON From Cochin Strikes Terror.ആഹ്…മ്.. ബുള്ളറ്റുകൾ കൊണ്ട് ചിതറി തെറിച്ച രമൺ നായിക്കിന്റെ ജഡം ഏതോ മെട്രോ റെയിൽ ട്രാക്കിന് സമീപം കാണപ്പെട്ടത്തിലെ ദുരുഹതകൾ ആഘോഷിക്കുകയാണ് ബോംബെ ടാബ്‌ലോകൾ ഇപ്പോഴും കഴിഞ്ഞ ഒരാഴ്ച ആയിട്ടു.ഒപ്പം ഒരു പത്ര കഥക്കും ഒരു പോലീസ് ഇൻവെസ്റ്റിഗഷനും പിടി കൊടുക്കാതെ ഒന്നിനും പിടി കൊടുക്കാതെ യൂ ആർ ബാക്ക് അറ്റ് ഹോം.Calm Collected UnEffected എല്ലാത്തിൽ നിന്നും ഒഴിഞ്ഞു.ങാ..ഒരു പത്ര റിപ്പോർട്ടർക്കും പകർത്തി എഴുതാൻ ആകില്ല സക്കിർ ഭായ് നിങ്ങളുടെ ചങ്കുറപ്പു.ഐ അഡോർ യുവർ നേർവ്.. ഐ സിംപിളി അഡോർ യുവർ നേർവ്
സക്കിർ അലി : ഇപ്പൊ എന്താ വേണ്ടത് mr ബലരാമന്.. വാട്ട് ക്യാൻ ഐ ഡു ഫോർ യു?
ബലരാമൻ : ഐമ് ഓൺ എ ഗുഡ് വിൽ സക്കിർ ഭായ്.കൊല്ലപ്പെട്ട രമൺ നായിക്കിന്റെ അനിയൻ ജീവിച്ചിരിക്കുന്ന അരുൺ നായിക്കിന്റെ ഡി ഡി എന്ന ദേവ ദേവൻ നമ്പ്യാരുടെ പിന്നെ മഹാരാഷ്ട്ര മന്ത്രി മോഹൻ മതേക്കാറുടെ.. ഐമ് റിപ്രെസെന്റിങ് തേം..അല്ലെങ്കിൽ ഐമ് റിപ്രെസെന്റിങ് മൈ സെൽഫ്.രമൺ നായിക്കിന്റെ നെഞ്ചിലേക്ക് നിറ ഒഴിക്കുമ്പോൾ ബോംബയിൽ ഇവിടേയും ആയിട്ടു ഞാൻ അടക്കം ഒരു വലിയൊരു ഗ്രൂപ്പിന്റെ ഒരുപാട് കോടി രൂപ വില പിടിപ്പുള്ള സ്വപ്‌നങ്ങൾ ആണ് സക്കിർ ഭായ് നിങ്ങൾ തകർത്ത് കളഞ്ഞത് അത് മറക്കാം. ബട്ട് ഐ വാണ്ട് എ ഡീൽ.. ഒരു ഒത്തു തീർപ്പു..ഒരു സന്ധി
സക്കിർ അലി : ഗെറ്റ് ലോസ്റ്റ്
ബലരാമൻ : നോ. അവരെയും എന്നെയും മാത്രമല്ല സക്കിർ ഭായ് ഐമ് റിപ്രെസെന്റിങ് യുവർ ഇൻട്രെസ്റ്റ് ടൂ.മരിക്കും മുൻപ് രമൺ നായിക്ക് അടക്കി ഭരിച്ചിരുന്ന സ്ഥലങ്ങൾ അതെല്ലാം ഇനി പൂർണ്ണമായും അരുൺ നായിക്കിന്റെ കൺട്രോളിൽ വരും. യു വിൽ ഹാവ് നോ ഇൻട്രെസ്റ്റ് യു വിൽ നോട്ട് ഇന്റർഫിയർ. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചു പോന്ന സക്കിർ ഭായ്ക്ക് ഒന്നിലും എതിർപ്പ് ഉണ്ടാകില്ല ഉണ്ടാകരുത്.പിന്നെ ബാപ്പു ഹി വിൽ റിട്ടയർ ഫോർ ഗുഡ്.റിട്ടയർമെന്റ് എന്ന് പറഞ്ഞാൽ ഇപ്പോഴും മുസ്തഫ ഹാജിയുടെ ജര ബാധിച്ച കൈകൾ തന്നെ നിയന്ത്രിക്കുന്ന ബാന്ദ്ര കെർവാടി ഡോക്യാട് പിന്നെ ഭീവണ്ടി ഈ പ്രദേശങ്ങൾ എല്ലാം അരുണിന്റെയും ഡി ഡിയുടെയും ആക്ടിവിറ്റീസ്നു തുറന്നു കൊടുക്കും. ആക്ടിവിറ്റീസ് ലൈക് യു നോ ഡ്രഗ്സ് ആയുധ കച്ചവടം മാംസം. പിന്നെ അടുത്ത തിരഞ്ഞെടുപ്പിലും അരുണിനും ഡിഡി ക്കും ബോംബെ കൗൺസിലിൽ ആളുകളെ ചേരി തിരിച്ചു നിർത്തി മത്സരിപിച്ച് ജയിപ്പിച്ചെടുക്കാൻ പാകത്തിൽ അൽപ്പം വർഗീയം കമ്മ്യൂനൽ വയലൻസ്. ഹിന്ദുവും മുസൽമാനും അടക്കം ആർക്കും വേണ്ടാത്ത കുറെ പേരുടെ മരണം.ആശുപത്രി കിടക്ക വിട്ട് സാധു ജന ട്രസ്റ്റിലെ വിശ്രമ മുറിയിലേക്ക് ഇനിയും പോന്നിട്ടില്ലാത്ത വയോ വൃദ്ധൻ ഹാജി മുസ്തഫ ഇതൊക്കെ സമ്മതിക്കണം.. പറഞ്ഞു സമ്മതിപ്പിക്കണം സക്കിർ ഭായ്
പ്ലീസ് ഒന്നും സൗജന്യം ആയിട്ടു വേണമെന്നില്ല സക്കിർ ഭായ്. ഈ കൈ ഒന്ന് എന്റെ കൈലേക്ക് വെച്ചു തന്നാൽ മതി.. ഈ കൊച്ചിയിൽ ഇങ്ങനെ ഇരുന്നു തന്നാൽ മതി.യു വിൽ ഗെറ്റ് യുവർ പ്രൈസ്. അതിങ്ങനെ കോടികൾ ആയി ഒഴുകി വന്നോണ്ടിരിക്കും ടു യുവർ ഓഫീസ്.. മ്
സക്കിർ : ഐ said ഗെറ്റ് ലോസ്റ്റ്. പോ.. പൊയ്ക്കോ
ബലരാമൻ : ഹേയ് സക്കിർ ഭായ്
ഹമീദ് പ്ലാവുല്ല കണ്ടി : സാലെ ബധ് മാശ്.. പറഞ്ഞത് കെട്ടില്ലെടാ?
സക്കിർ : ഹമീദ് ഭായ് ചോട്
ബലരമൻ : ഇറ്റ്സ് ആൾ റൈറ്റ് സക്കിർ ഭായ് ഐ മ് ആൾറൈറ്റ്.പക്ഷെ ഒന്ന് മാത്രം പറയാൻ ഉണ്ട് സക്കിർ ഭായ്
ബലരാമന്.ദാറ്റ് ബാപ്പു ഈസ് നോട്ട് സേഫ്..ഇപ്പോൾ ഒരുതവണ വെടി കൊണ്ടുപോയത് പിഴച്ചു പോയിട്ട് ഇനി ഒരൊറ്റ തവണ കൂടി ഒരു അറ്റെംപറ്റ് ഉണ്ടായാൽ. ഹാജി മുസ്തഫായുടെ വാർദ്ധക്യം അതിനെ അതിജീവിക്കുമെന്നു തോന്നുന്നുണ്ടോ സക്കിർ ഭായ്ക്ക്?
സക്കിർ : ഫ പന്ന നായെ കൊന്നു കളയും നിന്നെ ഞാൻ
ബലരാമൻ : ഹേയ് സക്കിർ ഭായ് വേണമെങ്കിൽ എന്നെ കൊല്ലാം നിങ്ങൾക്കു.. എന്നെ അരുൺ നായിക്കിനെ ദേവ ദേവൻ നമ്പ്യാരെ ആരേ വേണമെങ്കിലും.. AnyBody You Can Kill.. “ഒരു ഒറ്റയാന്റെ determination മതിയാകും കൊന്നു വീഴ്ത്താം ഏതു അധോലോക രാജാവിനെയും”..
Quote സക്കിർ അലി ഹുസൈൻ..ഒരിക്കൽ അങ്ങനെ പറഞ്ഞിട്ടുണ്ട് സക്കിർ ഭായ്..ഒരുപാട് തവണ നിങ്ങൾ അത് തെളിയിച്ചിട്ടുമുണ്ട്.ബട്ട് സ്റ്റിൽ യു ആർ വെരി വീക് സക്കിർ ഭായ്.ഹാജി മുസ്തഫയുടെ ജീവൻ എടുക്കാൻ അരുണും ഡി ഡിയും ഞാനും റെഡ്‌ഡി ബ്രദർസും ചേർന്ന് നെറി കേടിന്റെ ഒരു ലീഗ് ഉണ്ടാക്കിയാൽ പിന്നെ തടുത്തു നിർത്തുവാനുള്ള കൈകരുത്തോന്നും ഉണ്ടാകില്ല സക്കിർ അലി ഹുസൈന്.
എന്നെ പോലുള്ള നീചൻമാരോട് പൊരുതി നിൽക്കാൻ പറ്റില്ല സക്കിർ ഭായ് നിങ്ങള്ക്ക്..എന്താ പറ്റുമോ? കൂട്ടി കൊടുക്കാൻ പറ്റുമോ സക്കിർ ഭായ്ക്ക്?കൂടെ നിൽക്കുന്നവന്റെ കുതി കാല് കുത്താൻ പറ്റുമോ സക്കിർ അലിക്ക്?പറ്റില്ല ഭായ്.. ബട്ട് ഐ ക്യാൻ.. കൂട്ടികൊടുക്കാം കുതി കാൽ വെട്ടാം.. എന്തും ഈ സൂര്യനു ചോട്ടിൽ എന്ത് നെറികേടിനുമാകും ബലരാമന്.
സക്കിർ ഭായ്..പത്തൊൻപതാം വയസ്സിൽ പാർട്ടി ഓഫീസിൽ ഓഫീസ് ബോയ് എന്ന പേരിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോൾ ഇടുപ്പിൽ ഒരു കൊച്ചു പിച്ചാത്തിയുടെ ബലം പോലും ഇല്ലായിരുന്നു ഈ ബലരാമന്. പക്ഷെ ഇരുപത്തി മൂന്നാം വയസ്സിൽ ഹൈ കമാൻഡിനെ പ്രസാദിപ്പിച്ചു ഒരു സീറ്റ് തരമാക്കി എടുത്തു സ്റ്റേറ്റ് assembly ലേക്ക് ജയിച്ചു കയറുമ്പോൾ ഐ വാസ് സ്ട്രോങ്ങ് സക്കിർ ഭായ്. പ്രായം തികയാത്ത ഉടപിറൊന്നോളുടെ ഇടുപ്പിന്റെ ബലം..
സക്കിർ അലി : ഛെ!
ബലരമൻ : യെസ് സക്കിർ ഭായ് ഉത്തരഞ്ചലിൽ നിന്ന് വന്ന പാർലമെന്ററി ബോർഡ് മെമ്പറുടെ ഗസ്റ്റ് ഹൌസ് റൂമിൽ പതിനാറു വയസുള്ള പെങ്ങളെ പൂട്ടിയിട്ട് പുറത്ത് ഇടനാഴിയിൽ രാവ് വെളുക്കുവോളം കാവൽ നില്ക്കുമ്പോഴും.. ദാ.. ഇപ്പൊ മിടിക്കുന്നില്ലേ ഇതിനേക്കാൾ വേഗത്തിൽ ഒറ്റ തവണ പോലും മിടിച്ചിട്ടില്ല ബലരാമന്റെ ഹൃദയം.പിറ്റേന്ന് പുലർച്ചക്ക് ഓപ്പൺ ഹാർട്ട് സർജറിയുടെ തഴ്മ്പ് വീണ നെഞ്ചു തടവി എണീക്കുമ്പോ ഉത്തരഞ്ചൽ പറഞ്ഞതെന്താണെന്ന് അറിയുമോ സക്കിർ ഭായ് ക്ക്? You Have A Strong Heart Youngman..You will lead this Poor Nation Oneday.. so As I Said സക്കിർ ഭായ് വേണമെങ്കിൽ ഒരൊറ്റ വെടിക്ക് എന്നെ കൊല്ലാം or You Can Give Your Hand.. ഈ കയ്യിൽ ഇങ്ങനെ കയ്യ് വെച്ചു തരാം സക്കിർ ഭായ്ക്ക്. Come on