Connect with us

ഇത് സിനിമയുടെ നിരൂപണം അല്ല, ‘ശിക്കാർ ‘ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ്.

ഇത്തവണ ഞാൻ സിനിമയുടെ നിരൂപണം അല്ല എഴുതുന്നത്.’ശിക്കാർ ‘എന്ന സിനിമ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ്. 2010നാണു ശിക്കാർ സിനിമ റിലീസ് ആയത്

 64 total views,  1 views today

Published

on

രാഗീത് ആർ ബാലൻ

അച്ഛനും തീയേറ്ററും ശിക്കാറും ഞാനും

ഇത്തവണ ഞാൻ സിനിമയുടെ നിരൂപണം അല്ല എഴുതുന്നത്.’ശിക്കാർ ‘എന്ന സിനിമ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ്. 2010നാണു ശിക്കാർ സിനിമ റിലീസ് ആയത്. അന്ന് ഞാൻ പ്ലസ് one ആണ് പഠിക്കുന്നത്. സിനിമ ഇറങ്ങിയ സമയം സ്കൂളിൽ exam പറഞ്ഞിട്ടുമുണ്ട്. അതിനാൽ പോയി സിനിമ കാണാൻ അച്ഛൻ അനുവദിച്ചിരുന്നില്ല. എങ്ങനെയും ഈ സിനിമ കാണണം എന്നുണ്ടായിരുന്നു. പല വഴികൾ ആലോചിച്ചു. കൂട്ടുകാർ എല്ലാം കണ്ടു നല്ല പടമാണന്നു പറഞ്ഞപ്പോൾ എനിക്ക് എങ്ങനെയും സിനിമ കാണണമെന്നായി.

അമ്മക്ക് എൻ്റെ സിനിമ പ്രാന്ത് അറിയാവുന്നത് കൊണ്ട് സിനിമ കാണാൻ കാശു തന്നു. പക്ഷേ എങ്ങനെ പോകും അച്ഛൻ വീട്ടിലുണ്ട്. ആലോചിച്ചു. അവസാനം എല്ലാവരും പറയുന്ന ക്ലിഷേ നുണ ഞാനും പറഞ്ഞു combine study ഉണ്ട് കൂട്ടുകാരന്റെ വീട്ടിൽ പോകുവാ എന്ന്. അച്ഛൻ പോകാൻ സമ്മതിച്ചു.അങ്ങനെ അനിയനെ കൂട്ടി ഞാൻ വീട്ടിൽ നിന്നു ഇറങ്ങി നേരെ കൂട്ടുകാരന്റെ വീട്ടിൽ പോയി.

അന്ന് ശിക്കാർ എന്ന സിനിമ വീടിനടുത്തുള്ള സെൻട്രൽ തീയേറ്ററിൽ ഉണ്ടായിരുന്നു. അക്കാലത്തു തിയേറ്റർ b ക്ലാസ്സ്‌ ആയത് കൊണ്ട് first ഷോ ഉച്ചക്ക് 2.30നു ആയിരുന്നു. രാവിലെ മുഴുവൻ കൂട്ടുകാരന്റെ വീട്ടിൽ ഇരുന്നു. ഉച്ച ആയപ്പോൾ ഞാനും അനിയനും കൂട്ടുകാരനും തീയേറ്ററിലേക്കു പുറപ്പെട്ടു. തീയേറ്ററിൽ അത്യാവശ്യം തിരക്കുണ്ട് ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാൻ ഞാൻ ക്യു യിൽ കയറിനിന്നു. ടിക്കറ്റ് എടുക്കാനുള്ള അലാറം മുഴങ്ങി. ക്യു പതുക്കെ നീങ്ങി തുടങ്ങി. പെട്ടന്ന് പുറകിൽ നിന്നും ഒരു ശബ്ദം
“ടിക്കറ്റ് ഞാൻ എടുക്കാം മാറിക്കോ ”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സിനിമ കാണാൻ അച്ഛനും. എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. പക്ഷേ ഭാഗ്യം അച്ഛൻ വഴക്കൊന്നും പറഞ്ഞില്ല. എനിക്കും അനിയനും കുട്ടുകാരനുമുള്ള ടിക്കറ്റ് അച്ഛൻ എടുത്തു.

അങ്ങനെ ഞങ്ങൾ തീയേറ്ററിൽ കയറി സിനിമ ആരംഭിച്ചു. ഇന്റർവെൽ ആയപ്പോൾ അച്ഛൻ പോയി ഞങ്ങൾക്ക് കഴിക്കാൻ പലഹാരങ്ങൾ വാങ്ങി തന്നു.അച്ഛൻ പറഞ്ഞു ‘സിനിമ ഇഷ്ടായോ നിങ്ങൾക്ക് ഇന്റർവെൽ വരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടായി ‘.എനിക്ക് അപ്പോൾ ഭയങ്കര സന്തോഷം അച്ഛന് പ്രശ്നങ്ങൾ ഒന്നുമില്ല. അങ്ങനെ സിനിമ അവസാനിച്ചു. എല്ലാർക്കും സിനിമ ഒത്തിരി ഇഷ്ടായി. പുറത്തു ഇറങ്ങിയപ്പോൾ അച്ഛന് സന്തോഷം. സിനിമ നന്നായി ഇഷ്ടപ്പെട്ടു.

Advertisement

“വീട്ടിലേക്കു വരണം പെട്ടന്ന് വൈകരുത് സന്ധ്യ ആയി” അങ്ങനെ പറഞ്ഞു അച്ഛൻ പോയി. എനിക്ക് ടെൻഷൻ അങ്ങ് മാറി. Combine study എന്ന് പറഞ്ഞായിരുന്നല്ലോ വീട്ടിൽ നിന്നു ഇറങ്ങിയത്. ആ സമയം അമ്മയെ വിളിച്ചു നടന്ന സംഭവങ്ങൾ വിവരിച്ചു. അങ്ങനെ ഞാൻ വീട്ടിൽ വന്നു അനിയനും ആയി. വീട്ടിൽ ചെന്നപ്പോൾ അച്ഛൻ വീടിനു മുൻപിൽ ഇരിക്കുന്നുണ്ടായി.വീട്ടിൽ കയറി വഴി നല്ല ചീത്ത പറഞ്ഞു അച്ഛൻ എന്നെ “തീയേറ്ററിൽ ആണോടാ നിന്റയൊക്കെ combine study”കുറേ നിന്നു കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ക്ലൈമാക്സിൽ അച്ഛൻ നല്ല തല്ലും തന്നു. അനിയൻ രക്ഷപെട്ടു അവൻ അല്ലാലോ combine study എന്ന് പറഞ്ഞത്. ഈ സംഭവത്തിന്‌ ശേഷം എന്ന് തീയേറ്ററിൽ പോയാലും എൻ്റെ വിചാരം അച്ഛൻ അവിടെ ഉണ്ടാകും എന്നാണ്.
ഇന്ന് അച്ഛൻ ഇല്ല.. എന്നാലും ഓരോ തീയേറ്ററിൽ പോകുമ്പോഴും ഞാൻ ആ ദിവസം ഓർക്കും……

 65 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment47 mins ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement