Connect with us

Movie Reviews

വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല

സിനിമകളിൽ കാല കാലങ്ങളായി വേലക്കാരികളെ ചിത്രീകരിച്ചിരുന്നത് അവിഹിത മനോഭാവത്തോടെ ആയിരുന്നു. വലിയ തറവാടുകളിൽ പണിക്കു വരുന്ന സ്ത്രീകൾ അവിടെയുള്ള പയ്യന്മാരുടെയും

 52 total views

Published

on

രാഗീത് ആർ ബാലൻ

ഈസ് ലവ് ഇനഫ്, സർ(Is Love Enough Sir)വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല

സിനിമകളിൽ കാല കാലങ്ങളായി വേലക്കാരികളെ ചിത്രീകരിച്ചിരുന്നത് അവിഹിത മനോഭാവത്തോടെ ആയിരുന്നു. വലിയ തറവാടുകളിൽ പണിക്കു വരുന്ന സ്ത്രീകൾ അവിടെയുള്ള പയ്യന്മാരുടെയും അല്ലെങ്കിൽ മുതലാളിമാരുടെയും ചതിയിൽ പെട്ടു അവിഹിത ബന്ധങ്ങളിൽ എത്തുകയും അവസാനം അവളെ പിഴച്ചവൾ എന്നും തറവാടിന്റെ മാനം നശിപ്പിച്ചവൾ എന്നും മുദ്ര കുത്തി പടിയിറക്കി വിടുന്നു. പിന്നീട് അവൾ പ്രസവിക്കുന്ന മകൻ പകരം വിട്ടനായോ അച്ഛനെ കാണാൻ ആയോ തിരികെ വരുന്നു.മകൻ അച്ഛനെ കണ്ടുമുട്ടി കഴിയുമ്പോൾ പിഴച്ചവൾ എന്ന് മുദ്ര കുത്തിയ വേലക്കാരി മരണപെട്ടിട്ടുണ്ടാകും.

Is Love Enough? Sir | NetflixIs Love Enough-Sir എന്ന ഹിന്ദി സിനിമ വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല.വീട്ടുജോലിക്കായി നഗരങ്ങളിൽ എത്തുന്ന സ്ത്രീകളുടെ പച്ച ആയ ജീവിതവും മെട്രോ സിറ്റിയിലുള്ള ഒരു ഫ്ലാറ്റിന്റെ പശ്ചാത്തലത്തിൽ പറയുന്ന വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള പ്രണയവും ആണ്.

ഗ്രാമത്തിൽ ജനിച്ചു വളർന്ന രത്‌ന വളരെ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞു മാസങ്ങൾക്കകം വിധവ ആയ സ്ത്രീ ആണ്.രത്‌ന മെട്രോ സിറ്റിയിൽ ഉള്ള ഒരു സമ്പന്ന കുടുംബത്തിന്റെ ഫ്ലാറ്റിൽ വീട്ടു ജോലിക്കാരി ആയി എത്തുന്നു.തന്റെ ജീവിതത്തിൽ സംഭവിച്ചത് പോലെ സ്വന്തം അനിയത്തിക്ക് ഉണ്ടാകരുത് എന്ന ഒരു വാശി രത്‌നക്കു ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ സാമ്പാദിക്കുന്നതിൽ നിന്നും ഒരു തുക നൽകി അനുജത്തിയെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഒരു വിധവക്കു ജീവിക്കണം എങ്കിൽ സമൂഹം ചിലതു കല്പിച്ചു നൽകിയിട്ടുണ്ട് എന്ന് സിനിമ അടിവരയിട്ട് പറയുന്നുണ്ട്.കല്യാണങ്ങളിൽ പങ്കെടുക്കരുത് ആഭരണങ്ങൾ ഉപയോഗിക്കരുത് തന്റെ ആഗ്രഹങ്ങൾ എല്ലാം കുഴിച്ചു മൂടിയുള്ള ജീവിതം. ഗ്രാമത്തിൽ നിന്നും മെട്രോ നഗരത്തിലേക്കുള്ള യാത്രകളിൽ കൈ വളകൾ ഇടാൻ സമൂഹം അനുവദിക്കാത്ത വിധവ ആയ രത്‌ന കൈ വളകൾ അണിയുകയും. തിരിച്ചു ഗ്രാമത്തിലേക്കുള്ള വരവിൽ കൈ വളകൾ അഴിച്ചു മാറ്റുകയും ചെയ്യുന്നുണ്ട്.സമൂഹം വിധവകൾക്കു എത്രത്തോളം വിലക്കുകൾ ആണ് കല്പിച്ചു നൽകുന്നതെന്നു ഈ സീനുകളിൽ നിന്നും നമുക്ക് വ്യക്തമാകും.രത്ന എന്ന കഥാപാത്രത്തിന്റെ ചിന്തകൾ മാനസികാവസ്ഥകൾ ആഗ്രഹങ്ങൾ എല്ലാം കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നീങ്ങുന്നത്.

Is Love Enough? SIR movie review: straightforward questions, open-ended  answersപരസ്പരമുള്ള ബഹുമാനത്തിലൂടെയാണ് രത്‌നയെയും അവളുടെ വീട്ടുടമ ആയ അശ്വിനെയും സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്.താങ്ക് യു എന്നു വീട്ടുവേലക്കാരിയോട് പറയാൻ മടിയില്ലാത്ത അശ്വിൻ. രത്നയും അശ്വിനോട് ഏറ്റവും കൂടുതൽ പറയുന്നത് താങ്ക് യു സർ എന്നാണ്.
വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ ഉള്ള രത്‌നയും അശ്വിനും തമ്മിലുള്ള പരസ്പര ബഹുമാനവും ഒരാൾക്ക്‌ മറ്റൊരാളുടെ മേലുള്ള കരുതലും വളരെ മനോഹരമായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒടുവിൽ ഒരുനാൾ ഉള്ളിൽ പറയാതെ പറഞ്ഞു കൊണ്ടിരുന്ന പ്രണയം അശ്വിൻ തന്റെ വേലക്കാരി ആയ രത്‌നയോട് ഒരു ചുംബനം ആയി പ്രകടിപ്പിക്കുമ്പോൾ വാക്കുകൾക്ക് അതീതമാണ് ആ രംഗം.

അശ്വിന് രത്‌നയോടുള്ള പ്രണയം ആ ഒരു രംഗത്തിലൂടെ അവൾ തിരിച്ചറിയുന്നുണ്ട് എങ്കിലും അതിനെ അംഗീകരിക്കാൻ അവൾ തയാറാകുന്നില്ല.സർ എന്ന വിളി ഒഴിവാക്കി തന്നെ അശ്വിൻ എന്ന പേര് വിളിക്കാൻ പറയുമ്പോൾ പോലും അവൾക്ക് അത് സാധ്യമാകുന്നില്ല. പ്രണയത്തെ ഉപേക്ഷിച്ചു രത്ന ഫ്ലാറ്റിൽ നിന്ന് പടിയിറങ്ങുമ്പോൾ പ്രണയം നഷ്ടപ്പെട്ട ഒരാളെ പോലെ കാണുന്ന പ്രേക്ഷകനും നൊമ്പരം ഉണ്ടാകും.രത്നയെ കുറ്റപ്പെടുത്താൻ സിനിമ കാണുന്ന പ്രേക്ഷകന് കഴിയില്ല.കാരണം നമ്മുടെ സമൂഹം വേലക്കാരി വീട്ടുടമസ്ഥൻ അത്തരത്തിൽ ഒരു പ്രണയത്തെ നോക്കി കാണുക മറ്റൊരു കണ്ണിലൂടെ മാത്രമാണ്.നമ്മൾ ആരെ കല്യാണം കഴിക്കണം ആരെ പ്രണയിക്കണം നമ്മൾ എന്ത് ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് നമ്മുടെ സമൂഹം തന്നെ ആണ്.

അതി തീവ്ര പ്രണയ രംഗങ്ങളോ കാല കാലങ്ങളായി കണ്ടു വരുന്ന വേലക്കാരി വീട്ടുടമ അവിഹിത അടുക്കള ബന്ധമോ പാട്ടുകളോ സംഘട്ടന രംഗങ്ങളോ ഒന്നും തന്നെ ഇല്ലാതെ സിനിമ അവസാനിക്കുമ്പോൾ കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ ഒരു നൊമ്പരമായി ഉണ്ടാകും രത്‌നയുടെയും അശ്വിന്റെയും ഈസ് ലവ് ഇനഫ് സർ(Is Love Enough Sir)

Advertisement

 53 total views,  1 views today

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement