Connect with us

Featured

പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന നായക സങ്കല്പം ആയിരുന്നില്ലെങ്കിലും ശ്രീനിവാസനെ ജനം സ്വീകരിച്ചതിനു കാരണമുണ്ടായിരുന്നു

ഞാൻ ഓർമ്മ വെച്ച കാലം മുതൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും

 23 total views

Published

on

രാഗീത് ആർ ബാലൻ

ശ്രീനിവാസൻ ❣️

ഞാൻ ഓർമ്മ വെച്ച കാലം മുതൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും മാസ്സ് ഇൻട്രോകളുടെ അകമ്പടിയോടെ വരുന്ന നായകന്മാർ.ക്ലൈമാക്സ്‌ രംഗങ്ങൾ ആകുമ്പോൾ നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ. ജയിക്കുന്നതോ നായകൻ മാത്രം. നായകന്മാർ മരിക്കുന്ന സിനിമകൾ കാണാൻ ഏതൊരു പ്രേക്ഷകനും ഒന്ന് മടിക്കന്നവയുമാണ്.

സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക വാച്ച് കൂളിംഗ് ഗ്ലാസ്സ് ചെരുപ്പ് എല്ലാം ഊരി വച്ച ശേഷം മാത്രം വില്ലനെ തല്ലുന്ന നായകൻ .തല്ല് തുടങ്ങുന്നതിനു മുൻപും അതിനു ശേഷവും മാസ്സ് ഡയലോഗുകൾ നിർബന്ധം അതിനു അകമ്പടിയായി തട്ടുപൊളിപ്പൻ ബിജിഎം.ഇതെല്ലാം വളരെ ഏറെ ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ തന്നെയാണ് അന്നും ഇന്നും എന്നും ഞാനും..

മലയാള സിനിമ അടക്കി ഭരിച്ച ഒരുപാട് താരങ്ങളുടെ ഉയർച്ച താഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്.നസീർ,സത്യൻ, ജയൻ, സുകുമാരൻ,ശങ്കർ, റഹ്മാൻ,മോഹൻലാൽ,മമ്മൂട്ടി, സുരേഷ്‌ഗോപി ജയറാം, ദിലീപ്, പ്രിത്വിരാജ്, ഫഹദ് ഫാസിൽ, ടോവിനോ, ആസിഫ് അലി, ജയസൂര്യ അങ്ങനെ ഓരോ വെള്ളിയാഴ്ചകളിൽ എത്ര എത്ര താരങ്ങൾ ആണ് സിനിമ കൊട്ടകയിൽ പ്രേക്ഷകൻ കണ്ടു കൈ പിടിച്ചു ഉയർത്തി കൊണ്ടുവന്നിട്ടുള്ളത്.ഈ കൂട്ടത്തിൽ എന്നെ വിസ്മയിപ്പിക്കുന്ന ഒരു നല്ലൊരു നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ.

നസീർ -സത്യൻ കാലഘട്ടത്തിന് ശേഷം വന്ന മോഹൻലാൽ മമ്മൂട്ടി യുഗത്തിൽ ഒരുപാട് നല്ല നടൻമാർ അവർക്കൊപ്പം ഉയരുകയും താഴ്ന്നു പോകുകയും ചെയ്തിട്ടുണ്ട്.അവർക്കു പിറകെ ഒരുപാട് താരങ്ങൾ പിറന്നു.പ്രേക്ഷകനെ കോരിതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ പ്രേക്ഷകനെ പ്രകമ്പനം കൊള്ളിക്കുന്ന ഇൻട്രോയോ ഒന്നും തന്നെ ഇല്ലാത്ത ഒരു നായക സങ്കല്പം ആയിരുന്നു ശ്രീനിവാസന്റെ. 80-90 കാലഘട്ടത്തിൽ എത്ര മികച്ച സിനിമകൾ ആണ് അദ്ദേഹത്തിന്റെ തൂലികയിലും അദ്ദേഹം നായകനായും പുറത്തിറങ്ങിയത്. ശ്രീനിവാസൻ സിനിമകൾ കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമകൾ ആയിരുന്നു.

ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും ഇന്നും പരിശോധിച്ചാൽ കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച മറ്റൊരു നടനോ തിരക്കഥാകൃത്തോ മലയാള സിനിമയിൽ ഇല്ല എന്ന് അഭിപ്രായം ആണ് എനിക്ക്.. പല സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടു സിനിമകളിലൂടെ പ്രേക്ഷകനു മുൻപിൽ എത്തിച്ച വ്യക്തി.

Advertisement

2000 മുതൽ 2021 വരെ ഉള്ള കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത് 12സിനിമകൾ ആയിരുന്നു.അതിൽ ആറു സിനിമകൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയവയാണ്. ബാക്കി സിനിമകൾ എല്ലാം തന്നെ പരാജയമായിരുന്നു .എന്നാൽ ഈ കാലയളവിൽ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകുകയും ചെയ്തു. കാത്തിരിക്കുന്നു മറ്റൊരു നല്ല കഥയും കഥ പരിസരവും ഒത്തിണങ്ങിയ ശ്രീനിവാസൻ സിനിമക്കായി ❣️

 24 total views,  1 views today

Advertisement
Entertainment20 mins ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment21 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement