രാഗീത് ആർ ബാലൻ

നവംബർ 25 2021 എന്നത് ഞാൻ എന്ന പ്രേക്ഷകൻ ഒരുപാട് നാളായി കാത്തിരുന്ന പ്രതീക്ഷ ഉള്ള ദിവസം ആയിരുന്നു.. ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ ‘കാവൽ ‘ റിലീസ് ആയ ദിവസം.പാലക്കാട്‌ ഉള്ള ഒരു ഗ്രാമത്തിൽ ഒരു വീടിന്റെ മുൻപിൽ ഇരുന്നു തന്റെ കൈകളിൽ ഇരിക്കുന്ന ഒരു കോഴി കുഞ്ഞിനെ തലോടി..സുരക്ഷിതമായി അതിന്റെ കാലിലെ മുറിവിൽ ഒരു തുണി ചുറ്റി അതിന്റെ അമ്മയുടെ അരികിലേക്ക് വിട്ടു അയച്ചു ആകാശത്തു വട്ടം ഇട്ടു പറക്കുന്ന പരുന്തിനെ നോക്കി തമ്പാൻ മീശ ഒന്ന് പിരിക്കും.അതിനൊപ്പം കാതടിപ്പിക്കുന്ന തരത്തിൽ രഞ്ജിൻ രാജിന്റെ പശ്ചാത്തല സംഗീതവും.

അയാളിൽ ജരാ നരകൾ ബാധിച്ചിട്ടുണ്ട്.. മുറിവുണങ്ങാത്ത ഓർമകളുടെ വലിയൊരു ഭാരം അയാളെ വേട്ടയാടുന്നുണ്ട്. പക്ഷെ ആ ഒരൊറ്റ രംഗം മതി തമ്പാന്റെ റേഞ്ച് മനസിലാക്കാൻ.അരയിൽ തിര നിറച്ചൊരു റിവോൾവറുമായി പഴയ ഓർമകളുടെ അകമ്പടിയിൽ ഒരു പെട്ടിയുമായി ഹൈറേഞ്ചിലെക്കു പോകുന്നവനാണ് തമ്പാൻ.ആരോരുമില്ലാത്ത രണ്ടുപേർക്കു കാവലായി. കാവൽ ഒരു മുഴുനീള ആക്ഷൻ സിനിമയല്ല എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നല്ലൊരു ഇമോഷണൽ ഡ്രാമ ആണ്. എന്നാൽ സിനിമക്ക് അനുയോജ്യം ആകും വിധം സുരേഷ് ഗോപി എന്ന ഫയർ ബ്രാൻഡ്നെ പരമാവധി എനെർജിറ്റിക് ആക്കിയിട്ടുമുണ്ട്.”റമ്മി കളി എനിക്കിഷ്ടമാ അത് നിന്നെ സെമിത്തേരിയിലൊടുക്കി അതിന്റെ സ്ലാബിന് മുകളിലിരുന്ന് കളിക്കാൻ”ഞാൻ എന്ന പ്രേക്ഷകനു പൂർണ്ണ സംതൃപ്തി നൽകിയ സിനിമ അനുഭവം.

ഇരുപതാം നൂറ്റാണ്ടിലെ ശേഖരൻ കുട്ടി ആയി മനു അങ്കിൾലെ മിന്നൽ പ്രതാപൻ ആയി നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ലെ ക്രിസ്റ്റോഫർ ലുക്ക് ആയി ഇന്നലെയിലെ ഡോക്ടർ നരേന്ദ്രൻ ആയി തലസ്ഥാനത്തിലെ ഹരി കൃഷ്ണനായി ധ്രുവത്തിലെ ജോസ് നരിമൻ ആയി ഏകലവ്യനിലെ മാധവനായി മാഫിയ ലെ രവി ശങ്കർ ആയി മണിച്ചിത്രതാഴിലെ നകുലനായി കാശ്മീരത്തിലെ ശ്യം ആയി കളിയാട്ടത്തിലെ കണ്ണൻ പേരുമലയൻ കമ്മിഷണറിലെ ഭരത് ചന്ദ്രനായി യുവതുർക്കിയിലെ സിദ്ധാർത്താനായി മഹാത്മായിലെ ദേവദേവൻ ആയി ലേലത്തിലെ ചാക്കോച്ചി ആയി സമ്മർ ഇൻ ബെതിലഹമിലെ ഡെന്നിസ് ആയി പത്രത്തിലെ നന്ദഗോപാലായി വഴുന്നോറിലെ കുട്ടപ്പായി ആയി ക്രൈം ഫയൽ ലെ ഇശോ പണിക്കർ ആയി എഫ് ഐ ർ ലെ മുഹമ്മദ്‌ സർക്കാറായി തേങ്കാശിപട്ടണത്തിലെ കണ്ണൻ ആയി സത്യമേവ ജയതയിലെ ചന്ദ്ര ചൂടനായി രണ്ടാം ഭാവത്തിലെ നവനീത്-അനന്ത കൃഷ്ണൻ ആയി നരിമനിലെ അശോക് നാരിമൻ ആയി ചിന്തമണി കൊലകേസിലെ ലാൽ കൃഷ്ണ വിരടിയാർ ആയി ടൈഗറിലെ ചന്ദ്രശേഖരൻ ആയി നോട്ട് ബുക്കിലെ ബ്രിഗെഡിയർ അലക്സാണ്ടർ ആയി ട്വന്റി ട്വന്റി ലെ ആന്റണി പുന്നകാടൻ ആയി ഐ ജി യിലെ ദുർഗ പ്രസാദ് ആയി ക്രിസ്ത്യൻ ബ്രദർസിലെ ജോസഫ് വടക്കൻ ആയി മേൽവിലാസത്തിലെ ക്യാപ്റ്റൻ വികാസ് ആയി അപ്പോത്തിക്കിരിയിലെ ഡോക്ടർ വിജയ് നമ്പ്യാർ ആയി ഡോഫിൻസ് ലെ പനയമുട്ടം സുര ആയി വരനെ ആവശ്യമുണ്ട് സിനിമയിലെ മേജർ ഉണ്ണികൃഷ്ണനായി കാവലിലെ തമ്പാൻ ആയി പാപ്പനിലെ പപ്പനും ആയി എല്ലാം ഈ കാലം അത്രയും എന്നെ വിസ്മയിപ്പിച്ച പ്രകമ്പനം കൊള്ളിച്ച കരയിച്ച സുരേഷ് ഗോപി എന്ന നടന്റെ ഓരോ സിനിമകളും ഞാൻ പ്രതീക്ഷയോടെ ഇനിയും കാത്തിരിക്കും..
.

Leave a Reply
You May Also Like

സണ്ണി ലിയോൺ, അപ്പാനി ശരത്, മാളവിക എന്നിവർ അഭിനയിക്കുന്ന മലയാളം വെബ് സീരീസ് ‘പാൻ ഇന്ത്യൻ സുന്ദരി’

‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരീസിന് ചുക്കാൻ പിടിച്ച് സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക്.…

ചലച്ചിത്രകലയെ ജീവശ്വാസം പോലെ സ്നേഹിക്കുന്ന ഒരു സിനിമാപ്രേമിയുടെ സൃഷ്ടിയാണ് ഫാളൻ ലീവ്സ്

ലാളിത്യത്തിൻ്റെയും നിശ്ചലതയുടെയും മൗനത്തിൻ്റെയും ധ്വന്യാത്മകമായ സാധ്യത എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞ ഒരു ചലച്ചിത്ര സ്നേഹിയുടെ സിനിമ

‘ചട്ടമ്പി’ നാളെ റിലീസ് ആകാനിരിക്കെ ശ്രീനാഥ്‌ ഭാസിക്കെതിരെ യുവതി പോലീസിൽ പരാതിനൽകി

ശ്രീനാഥ്‌ ഭാസിയുടെ ആദ്യത്തെ സോളോ ഹീറോ ചിത്രം ചട്ടമ്പി നാളെ റിലീസ് ആകാനിരിക്കെ താരത്തിനെതിരെ പോലീസ്…

ഇന്നത്തെ സാഹചര്യത്തിലായിരുന്നെങ്കിൽ നാഷ്ണൽ അവാർഡ് ലഭിക്കാൻ സാധിക്കുമെന്ന് കരുതുന്ന ചില മോഹൻലാൽ ചിത്രങ്ങൾ, കുറിപ്പ്

Anirudh Narayanan നാഷ്ണൽ അവാർഡ് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെല്ലാം പഴയകാല സിനിമകളെപ്പറ്റിയോർക്കും.അർഹമായ എത്രയോ സിനിമകളാണ് അവഗണിക്കപ്പെട്ടിട്ടുള്ളത്.സോഷ്യൽ മീഡിയയോ,കൃത്യമായ…