രാഗീത് ആർ ബാലൻ
ചിന്നു ❣️
“നിങ്ങടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുലേ തടി ഉള്ള ആൾക്കാർ.എന്റെ തടിയിൽ എനിക്കില്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാ ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല ഞാൻ occupay ചെയ്യുന്ന ഈ space അത് എങ്ങനെ ആണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.. എന്റെ സുഹൃത്തുമൊത്തു ഉള്ള ഒരു വൈകുനേരം ഒരുപാട് വർത്തമാനം പറഞ്ഞു ചിരിച്ചു അതിനിടയിൽ എടുത്ത ഒരു ഫോട്ടോ ഞങ്ങളുടെ സന്തോഷത്തിന്റെ ഒരു സെക്കന്റ് മാത്രം ആയിരുന്നു അത്.. അത് എങ്ങനെ ആണ് നിങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല… നാരങ്ങ നീര് തേനിൽ ചാലിച്ചും കുമ്പളങ്ങ ചതച്ചു അരച്ചും കഴിക്കാൻ ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നവർ പോലും എന്റെ അടുത്ത് പറഞ്ഞു തന്നിട്ടുണ്ട്..പക്ഷെ എനിക്ക് കുമ്പളങ്ങ അല്ല ഫലൂടാ ആണ് ഇഷ്ടം.. Exercise ചെയ്താൽ വണ്ണം കുറയുമെന്ന് എല്ലാവർക്കും അറിയാം.. ഞാൻ ഹാപ്പി ആണ് എന്റെ ലൈഫിൽ എന്റെ തടിയിൽ എനിക്കൊരു ബുദ്ധിമുട്ടില്ല അത് കൊണ്ട് എനിക്കൊരു വിഷമവും ഇല്ല ”
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കഴിഞ്ഞ 5വർഷത്തിനിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഏറ്റവും ശക്തവും വ്യക്തമായ ഒരു ഐഡന്റിറ്റിയും നൽകാൻ കഴിഞ്ഞ ഒരു കഥാപാത്രം ആണ് തമാശ എന്ന സിനിമയിലെ ചിന്നു.അത്രക്കും മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ ചിന്നു ചാന്ദിനി എന്ന നടി അവതരിപ്പിച്ചിട്ടുള്ളത്. കാല കാലങ്ങളായി മലയാള സിനിമകളിൽ കണ്ടു വന്നിരുന്ന നായിക സങ്കല്പങ്ങളെ പൊളിച്ചു എഴുതിയ കഥാപാത്രം.നായകന് മുൻപിൽ ഒതുങ്ങി പോകുന്ന ഒരു കഥാപാത്രം അല്ല ചിന്നു. സിനിമ ആയാൽ ഒരു നായിക നിർബന്ധം എന്ന് കരുതി തിരുകി കയറ്റിയ ഒരു കഥാപാത്രം അല്ല ചിന്നു.ഒരുപാട് ചിന്നുമാർ പറയാൻ കൊതിച്ച വാക്കുകൾ ആണ് ഈ സിനിമയിലൂടെ ചിന്നു ചാന്ദിനി എന്ന നടി പറഞ്ഞതും പ്രവർത്തിച്ചതും.
ഫേസ്ബുക്കിൽ അതുമല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോംമുകളിൽ ഞാൻ അല്ലെങ്കിൽ നിങ്ങൾ ഇഷ്ടമുള്ള ഒരു വസ്ത്രം ധരിച്ചു നല്ലൊരു സ്ഥലമെന്നു നമുക്ക് മനസിൽ തോന്നുന്നിടത്തു വെച്ചു ഒരു ഫോട്ടോ എടുക്കുന്നു അല്ലെങ്കിൽ നമുക്ക് പ്രിയപെട്ടവർക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്നു അതുമല്ലെങ്കിൽ നമുക്ക് അറിയാവുന്ന ഒരു വ്യക്തി അല്ലെങ്കിൽ നമ്മൾ ഇതുവരെ നമ്മൾ കാണാത്ത ഒരാൾ ഒരു ഫോട്ടോ ഇടുമ്പോൾ.ഞാൻ അല്ലെങ്കിൽ നിങ്ങൾ ആ പോസ്റ്റിനു താഴെ ഇടുന്ന ഹഹ റിയാക്ഷൻ കളിയാക്കി കൊണ്ടുള്ള കമെന്റുകൾ പോലും ഒരുതരത്തിൽ ബോഡിഷെയിമിങ് തന്നെയാണ്.അങ്ങനെ ഒരു ഹഹ റിയാക്ഷൻ നാം ഇടുമ്പോൾ അല്ലെങ്കിൽ കളിയാക്കുന്ന തരത്തിൽ ഉള്ള കമെന്റുകൾ ഇടുമ്പോൾ ഒരിക്കൽ പോലും ഓർക്കുന്നില്ല അത് എത്രത്തോളം ഒരു വ്യക്തിക്കു വിഷമം ഉണ്ടാക്കുന്നു എന്നുള്ളത്.
പേര് ലളിതമാണെങ്കിലും പ്രമേയത്തിന്റെ മൂല്യം കൊണ്ടും അവതരണത്തിലെ കയ്യൊതുക്കം കൊണ്ടും മനോഹരമായ സൃഷ്ടിയാണ് തമാശ എന്ന സിനിമ. ചീകിയൊതുക്കാൻ മുടിയില്ലാത്ത കഷണ്ടിയായ നായകനും തടിയുള്ള നായികയും.മലയാള സിനിമയുടെ പതിവ് ശൈലികൾ പൊളിച്ച മാറ്റിയ സിനിമ.