Connect with us

ഈ സിനിമക്കു എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒന്നുമില്ല

ഈ സിനിമക്കു എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒന്നുമില്ല. പ്രണയം എന്ന പല കാലങ്ങളിൽ പല രീതിയിൽ പറഞ്ഞിട്ടുള്ള ഒരു വിഷയത്തെ അവതരിപ്പിച്ച

 11 total views

Published

on

രാഗീത് ആർ ബാലൻ

ഈ സിനിമക്കു എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒന്നുമില്ല. പ്രണയം എന്ന പല കാലങ്ങളിൽ പല രീതിയിൽ പറഞ്ഞിട്ടുള്ള ഒരു വിഷയത്തെ അവതരിപ്പിച്ച സിനിമ. വിനോദിന്റെയും ഐഷയുടെയും പ്രണയം ക്ലൈമാക്സിൽ അവർ ഒന്നിക്കുന്നതുമായ ഒരു കഥ.അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ പ്രകമ്പനം കൊള്ളിക്കുന്ന സംഘട്ടനമോ ഒന്നും ഇല്ല.പക്ഷെ നല്ല തിരക്കഥ ഉണ്ട് സംഭാഷണങ്ങൾ ഉണ്ട് നല്ലൊരു സംവിധാനം ഉണ്ട് ഷാൻ റഹ്മാന്റെ സംഗീതമുണ്ട് ജോമോൻ ടി ജോണിന്റെ ഛായഗ്രഹണം ഉണ്ട്..

പിന്നെന്താ…ഈ സിനിമ കാണുമ്പോൾ തലശേരിയിലും പയ്യന്നൂരും പോകാൻ തോന്നും.ഓരോതവണ കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന തരം ഒരു മാജിക്‌ ഉണ്ട് ഈ സിനിമക്ക്.
” ഐഷ എന്നെ കണ്ടു.. ഓളുടെ ആദ്യത്തെ നോട്ടം ” ബാക്ക്ഗ്രൗണ്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ “ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ “എന്ന പാട്ടു…വല്ലാത്തൊരു ഫീൽ ആയിരുന്നു അതും കോരിച്ചൊരിയുന്ന ഒരു മഴകാലത്തു തീയേറ്ററിൽ പോയി കണ്ട സിനിമ ❣️❣️❣️

“മുമ്പ് പലതവണ പ്രണയിച്ചിട്ടുണ്ടെങ്കിലും പെണ്ണ് ഒരു അത്ഭുതമായി തോന്നിയത് ആദ്യയിരുന്നു …ഓള് ആ തട്ടം ഇട്ട് കഴിഞ്ഞാ എന്റെ സാറേ…… പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല…ആ തട്ടത്തിൻ അകത്തുള്ള ഓളുടെ മുഖം മാത്രം ”

“പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ഞാന്‍ ഐഷയോടൊപ്പം നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാക്കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്‍റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന് ആ വരാന്തയില്‍ വച്ച് ഞാന്‍ മനസിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ ഞാൻ വിട്ടുകൊടുക്കൂലാന്ന്.. ഈ ഉമ്മച്ചി കുട്ടി എന്റെ യാന്ന് ”

“കളങ്ങളിൽ അക്ഷരങ്ങൾ ഒളിപ്പിച്ചപ്പോഴും.. ഓഡിറ്റോറിയത്തിൽ വെച്ച് തട്ടമിടാൻ പറഞ്ഞപ്പോഴും.. സംസാരിക്കാനറിയാതെ പകച്ചു നിന്നപ്പോഴും.. ശല്യം ചെയ്തവരെ ശകരിച്ചപ്പോഴും.. മതില് ചാടി വന്നു എന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴും.. അസൂയയും ദേഷ്യവും മറച്ചു വെച്ച് നല്ലവനായി അഭിനയിക്കാതിരുന്നപ്പോഴും.. ആത്മാർഥമായി എന്നെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടു.. അയാളുടെ ജാതി മതം ജീവിതം ചുറ്റുപാടു.. ഒന്നും എനിക്കറിയില്ല.. പക്ഷെ മരിച്ചു പോയ എന്റെ ഉമ്മാക്ക് ശേഷം.. സ്നേഹം കൊണ്ട് സ്വാധിനിച്ച മാറ്റരുമെന്റെ ജീവിതത്തിലുണ്ടയിട്ടില്ല ”

“ഓക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും.. ഓള് ഇഷ്ടപെടുന്ന ആണിന്റെ കൂടെ.. ഒക്കതിനു അവകാശമുണ്ട്..മറ്റേതു പെണ്ണിനെയും പോലെ.. കറുത്ത തുണി കൊണ്ട് മൂടി വയ്ക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണ്… സ്വപ്നങ്ങളല്ല ”

Advertisement

പ്രവചിക്കാവുന്നതും ക്ലീഷെ എന്നു പറയാവുന്നതുമൊക്കെയായ ഒന്ന് തന്നെയാണ് പ്രണയം അത് എന്നും പൈങ്കിളി ആണ്. പക്ഷെ അത് പറയുന്ന രീതിയിൽ ഓരോ കാലത്തും അതിന്റെതായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്.. അങ്ങനെ ഒരു വ്യത്യാസം ഈ സിനിമയിലും വിനീത് ശ്രീനിവാസൻ കൊണ്ട് വന്നിട്ടുണ്ട്. ഈ സിനിമ എനിക്ക് പ്രിയപ്പെട്ട ഒന്നായതു ജീവനുള്ള കുറെ രസകൂട്ടുകൾ ഇതിൽ ചേർത്തതും പറഞ്ഞ പഴകിയ കഥയെ ഒന്നാംതരമൊരു കാഴ്ച അനുഭവം ആക്കി മാറ്റിയതും കൊണ്ടാണ്.ഷാൻ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും ഈ സിനിമ വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്.
വിനീത് ശ്രീനിവാസൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ സിനിമകളിലൂടെയും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയും എന്നെ എല്ലാ കാലത്തും വിസ്മയിപ്പിച്ചിട്ടുള്ളതാണ്.കാണുന്നതും കേൾക്കുന്നതുമായ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഒരു നടൻ പാട്ടുകാരൻ സംവിധായകൻ അതിലുപരി നല്ലയൊരു വ്യക്തിത്വം ഉള്ള ആൾ ❣️❣️❣️

 12 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement