രാഗീത് ആർ ബാലൻ
എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്തു 1998 ൽ റിലീസ് ആയ മമ്മൂട്ടി,തിലകൻ, ബാലചന്ദ്ര മേനോൻ, മുരളി, വാണി വിശ്വനാഥ് തുടങ്ങി ഒട്ടനവധി താരങ്ങൾ അണി നിരന്ന സിനിമ ആയിരുന്നു ദി ട്രൂത്.. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച Investigation Thriller.. സിനിമ കണ്ട നാൾ മുതൽ എന്നെ ഞെട്ടിച്ച ഒരു കഥാപാത്രം ഉണ്ട് ദി ട്രൂതിൽ..
സിനിമയുടെ പത്തൊൻപതാം മിനിറ്റിൽ വെളുത്ത മാരുതി കാറിൽ വന്നിറങ്ങുന്ന ഒരു ലേഡി കില്ലർ..സിനിമയുടെ കഥ ഗതിയിലും സ്റ്റോറി നരേഷനിലും വലിയൊരു ഷിഫ്റ്റ് തന്നെ നടത്തുന്ന ഒരു കഥാപാത്രം.. അവർ വന്നിറങ്ങുമ്പോൾ.. അവരെ സ്ക്രീനിൽ കാണിക്കുന്ന രംഗങ്ങളിൽ എല്ലാം തന്നെ പ്രേക്ഷകനെ ഭയപെടുത്തുന്ന തരത്തിൽ ഉള്ള ഒരു പശ്ചാത്തല സംഗീതം ഉണ്ട്..
സിനിമയുടെ ഏറ്റവും വലിയ ആകർഷണവും ഈ കഥാപാത്രം തന്നെ ആണ്..ആ കഥാപാത്രത്തിന്റെ Suspense മമ്മൂട്ടിയുടെ ഭരത് എന്ന കഥാപാത്രം ബ്രേക്ക് ചെയ്യുന്ന ഒരു രംഗമുണ്ട്…”വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ.. കില്ലർ ഒരു സ്ത്രീ ആണെന്ന് അറിഞ്ഞപ്പോഴും ഈ ഫോട്ടോ ഗ്രാഫ്സ് കണ്ടപ്പോഴും എന്തൊക്കെയോ വിട്ടു മാറാത്ത സംശയങ്ങൾ എന്നെ അലട്ടുന്നുണ്ടായിരുന്നു..
ഒരു സ്ത്രീ പ്രൊഫഷണൽ കില്ലർ ആകുക മുന്നറിയിപ്പ് ചെയ്തതിനു ശേഷം കുറ്റ കൃത്യം നടത്തുക അങ്ങനെ പലതും…എന്റെ സംശയങ്ങൾ എന്നെ നേർവഴിക്കു നയിച്ചാൽ ഞാൻ ഒരു സർപ്രൈസ് പ്രോമിസ് ചെയ്തിരുന്നു.. ദിസ് ഈസ് ദ സർപ്രൈസ്”…ആ ഒരു വമ്പൻ ട്വിസ്റ്റിനു ശേഷം ലേഡി കില്ലറിന്റെ യഥാർത്ഥ മുഖം കാണിക്കുന്ന രംഗമുണ്ട് സിനിമയുടെ ഒരു മണിക്കൂർ ഇരുപത്തിയെട്ടാം മിനിറ്റിൽ …അയാള് ഒരു കണ്ണാടിയില് നോക്കുന്ന രംഗം..ശെരിക്കും കാണുന്ന പ്രേക്ഷകനു അത് വലിയൊരു സർപ്രൈസ് തന്നെ ആണ്.മലയാള സിനിമയിലെ ഏറ്റവും മികച്ച Male to Female character getup…നോട്ടം കൊണ്ടും ചലനങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും അക്ഷരർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച കില്ലർ കഥാപാത്രം..
**