Connect with us

മലയാള സിനിമയിൽ ഇങ്ങനെയൊരു നായകസങ്കല്‍പം അപൂർവമാണ്

‘തിരികെ’ എന്ന സിനിമയുടെ ട്രെയിലർ കണ്ടപ്പോഴും പാട്ടുകൾ കണ്ടപ്പോഴും മനസ്സിൽ തോന്നി നല്ലൊരു കൊച്ചു സിനിമ ആയിരിക്കും എന്ന്.സിനിമ കണ്ടു കഴിഞ്ഞപ്പോൾ

 8 total views

Published

on

** രാഗീത് ആർ ബാലൻ**

തിരികെ ❣️❣ ഗോപികൃഷ്ണന്റെ സിനിമയാണ്

‘തിരികെ’ എന്ന സിനിമയുടെ ട്രെയിലർ കണ്ടപ്പോഴും പാട്ടുകൾ കണ്ടപ്പോഴും മനസ്സിൽ തോന്നി നല്ലൊരു കൊച്ചു സിനിമ ആയിരിക്കും എന്ന്.സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഗോപി കൃഷ്ണനെ കുറിച്ച് കൂടുതൽ പറയാനാണ് എനിക്കിഷ്ടം.കൂടെ അഭിനയിച്ച ആരും മോശമാക്കിയിട്ടില്ല ജോർജ് കോരയും ഗോപന്‍ മങ്ങാട്ടും ശാന്തി കൃഷ്ണയും എല്ലാം അവരവരുടെ കഥാപാത്രങ്ങൾ ഭംഗി ആക്കിയിട്ടുണ്ട്.

Malayalam film 'Thirike' to release on OTT | The News Minuteമലയാളസിനിമയിൽ ഇങ്ങനെയൊരു നായകസങ്കല്‍പം അപൂർവമാണ്.ഡൗൺ സിൻ‍ഡ്രോമുള്ള ഇസ്മു(അച്ചാച്ചൻ )എന്ന ആളാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം .ഡൗൺ സിൻഡ്രോം അവസ്ഥയിലുടെ ജീവിതം മുന്നോട്ടു നയിക്കുന്ന ഗോപി കൃഷ്ണനാണ് ഇസ്മുവായി വേഷമിട്ടിരിക്കുന്നത്.സിനിമയിലെ അഭിനയം കൊണ്ട് എന്റെ മനസ്സില്‍ പതിഞ്ഞത് ഗോപീ കൃഷ്ണന്റെ കഥാപാത്രമാണ് .ഒരു പുതുമുഖ നടന്റെ പതര്‍ച്ചകളില്ലാതെയാണ് ഗോപീകൃഷ്ണന്‍ കഥാപാത്രമായി മാറിയിരിക്കുന്നത്. സ്‌നേഹവും സങ്കടവും ഇഷ്ടവും കരുതലും നേരിടേണ്ടി വരുന്ന അധിക്ഷേപവും സഹതാപവും റൊമാന്‍സും നല്ല കയ്യടക്കത്തോടെ തന്നെ കൈകാര്യം ചെയ്യാന്‍ ഗോപി കൃഷ്ണനായിട്ടുണ്ട്.

സിനിമയിൽ ഇസ്മുവിന് കാർ ഓടിക്കണം എന്നുള്ള ആഗ്രഹം സാധ്യമാകുന്ന ഒരു രംഗമുണ്ട്.ആ ഒരൊറ്റ സീനിൽ നമുക്ക് കാണാൻ സാധിക്കും ഡൗണ്‍ സിന്‍ഡ്രോം പോലുള്ള പലവിധ രോഗങ്ങളിൽ കഷ്ടപ്പെടുന്ന ആളുകൾക്കു ഉള്ളിലും ഉണ്ട് സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്നത്.അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുമ്പോൾ അവർക്കു ഉണ്ടാകുന്ന സന്തോഷം അത്ര മനോഹരം ആയിട്ടാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്

ഇത്തരം ഒരു സിനിമയിലൂടെ ഗോപികൃഷ്ണൻ എന്ന വ്യക്തിയെ നായകൻ ആക്കാൻ ആയി കാണിച്ച ചങ്കുറ്റത്തിന് സംവിധായാകാരായ ജോർജ് കോരക്കും സാം സേവ്യറിനും കൂടെ പ്രവർത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്കും മനോഹരമായ പാട്ടുകളും പശ്ചാത്തലസംഗീതവും നിർവഹിച്ച അങ്കിത് മേനോനും ഹൃദയത്തിൽ തൊട്ടു നന്ദി പറയുന്നു.

ഈ സിനിമ കാണുന്നവർ മോശം സിനിമ പ്രതീക്ഷിച്ച അത്രയും ഇല്ല വലിയ രസമൊന്നുന്നില്ല,ബോർ സിനിമ എന്നൊക്കെ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത്തവണത്തേക്ക് അങ്ങനെ പറയാതിരിക്കാൻ ശ്രമിക്കുക.നമ്മൾ എല്ലാവരും അങ്ങനെയെല്ലാം പറയുന്നതാണ് പല വിധ സിനിമകൾ ഇറങ്ങുമ്പോഴും.ഇതുപോലെ ഉള്ള സിനിമകൾ ഇനിയും വരണം ഗോപികൃഷ്ണനെ പോലുള്ള നടന്മാർ ഇനിയും ഉണ്ടാകണം. സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ് ഗോപികൃഷ്ണനെ പോലുള്ളവർ.

 9 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Uncategorized12 mins ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement