നിസഹായതകൾക്കു മുൻപിൽ തളർന്നു പോകുന്ന ഒരു സാധാരണ പോലീസുകാരൻ മാത്രമാണ് എസ് ഐ മണികണ്ഠൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
375 VIEWS

നിസഹായതകൾക്കു മുൻപിൽ തളർന്നു പോകുന്ന ഒരു സാധാരണ പോലീസുകാരൻ മാത്രമാണ് എസ് ഐ മണികണ്ഠൻ

Rageeth R Balan

ഞാൻ കണ്ട മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ആയിരുന്നു ഉണ്ട എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച എസ് ഐ മണികണ്ഠൻ.സ്ഥീരം പോലീസ് കഥാപാത്രങ്ങളെ പോലെ കാതടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറോ തീപ്പാറുന്ന ആക്ഷൻ രംഗങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ ഇല്ലാത്ത ഒരു സാധാരണ പോലീസ് ആണ് മണികണ്ഠൻ.ഒരു പോലീസുകാരന് വേണ്ട ഫിറ്റ്നസ് ഒന്നും അയാളിൽ പ്രകടം അല്ല ഒരിക്കൽ പോലും.. അലസനായി നടക്കുന്ന ഭയം ഉള്ളിൽ ഉള്ള ഒരു സാധ മനുഷ്യൻ ആണ് അയാൾ.

“കാര്യം പോലീസിലൊക്കെ ആണെങ്കിലും ഇന്ന് വരെ ഒരു കള്ളന്റെ പുറകെ ഓടുകയോ..ഒരു കൊലപാതകിയെ പിടിക്കുകയോ അങ്ങനെ ഒന്നും എനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല..ഞാനിപ്പോ എന്ന വേണ്ടേ മാപ്പ് ചോദിക്കണോ..ക്ഷമിച്ചേരെടാ ഉവ്വേ..ഇനി എന്തെങ്കിലും ഉണ്ടായാൽ ഞാൻ ചത്തിട്ടെ നിനക്കൊക്കെ എന്തെങ്കിലും പറ്റു..പോരെ ”

മണികണ്ഠൻ എന്ന മനുഷ്യന് അയാൾ എല്ലാം തികഞ്ഞ ഒരു പോലീസുകരൻ എന്ന ഭാവം ഒന്നുമില്ല.. തന്നിലെ കുറവുകളെ മനസിലാക്കി കൂടെ ജോലി ചെയ്യുന്ന തന്നെക്കാളും സർവീസ് കുറവുള്ള സഹപ്രവർത്തകരോട് മാപ്പ് പറയാൻ വരെ അയാൾക്ക്‌ മടിയില്ല..പോലീസിലൊക്കെ ആണെങ്കിലും ഇന്ന് വരെ ഒരു കള്ളന്റെ പുറകെ ഓടുകയോ..ഒരു കൊലപാതകിയെ പിടിക്കുകയോ ഒന്നും ചെയ്യാത്ത ഒരാൾ ആണ് അയാൾ.. പക്ഷെ ഒരു ഉറപ്പ് അയാൾ കൊടുക്കുന്നുണ്ട് സഹപ്രവർത്തകർക്കു അയാൾ മരിച്ചാൽ മാത്രമേ കൂടെ ഉള്ളവർക്ക് എന്തെങ്കിലും സംഭവിക്കു എന്നുള്ളത്.. അത് കേവലം ഒരു മാസ്സ് ഡയലോഗോ തന്നിൽ അമാനുഷികനായ ഒരു പോലീസുകാരൻ ഉണ്ടെന്നോ തെളിയിക്കാൻ വേണ്ടി അല്ല..

“നാളെ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് ആർക്കും പറയാൻ പറ്റില്ല.. പക്ഷെ എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഒറ്റകെട്ടായി നിന്നാലേ നമുക്ക് കരക്ഷപെടാൻ പറ്റു..അവനവന്റെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവനും കൂടെ രക്ഷപെടുത്തണം എന്നാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കേണ്ടത്..”
ഭയം ഉണ്ട് ആ മനുഷ്യന്റെ ഉള്ളിൽ.. താൻ ഒരു പോലീസുകാരൻ ആണെന്നോ തന്നെ കൊണ്ട് എല്ലാവരെയും അടിച്ചു ശെരിയാക്കാം എന്നുള്ള വിചാരങ്ങൾ അയാളിൽ ഇല്ല..
“എനിക്ക് നിന്റെ ഭാഷ അറിയില്ല.. ഇത് നിന്റെ മണ്ണ് ആണ്.. ഇവിടം വിട്ടു പോകരുത്.. മരിച്ചു കളയരുത്.. ജീവിക്കണം…”

സഹപ്രവർത്തകർക്ക് മുൻപിൽ തല താഴ്ത്തി നിന്ന് പോകുന്ന മനസ്സിൽ ഭയം കൊണ്ട് നടക്കുന്ന നിസഹായതകൾക്കു മുൻപിൽ തളർന്നു പോകുന്ന ഒരു സാധാരണ പോലീസുകാരൻ മാത്രമാണ് എസ് ഐ മണികണ്ഠൻ.ഏറ്റവും ഇഷ്ടപെട്ട ഒരുപാട് ആരാധിക്കുന്ന വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഒരു സിനിമയും പോലീസ് കഥാപാത്രവും ആണ് ഉണ്ടയും മണികണ്ഠൻ സാറും…

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ