രാഗീത് ആർ ബാലൻ

പതിനാലു വർഷങ്ങൾ ❣️വാരണം ആയിരം ❣️1️⃣4️⃣1️⃣1️⃣2️⃣0️⃣0️⃣8️⃣〰️1️⃣4️⃣1️⃣1️⃣2️⃣0️⃣2️⃣2️⃣

പിന്നെയും വായിക്കുവാൻ തോന്നുന്നൊരു പുസ്തകം പോലെ മനോഹരമായൊരു ഗൗതം മേനോൻ സിനിമ.അച്ഛനായും മകനായും സൂര്യ ഇരട്ട വേഷത്തിലെത്തിയ സിനിമ. മകന്റെ കഥാപാത്രത്തിൻ്റെ കൗമാരത്തിലെ പഠനകാലവും അതിനു ശേഷം വന്ന പ്രണയവും പിന്നീടവൾ മരണത്തോടൊപ്പം പോയപ്പോഴുള്ള സങ്കടവും ലഹരിക്കൊപ്പമുള്ള ജീവിതവും പിന്നീടുള്ള തിരിച്ചുവരവുമെല്ലാം പറഞ്ഞൊരു സിനിമ.ഒരു മനുഷ്യന്റെ പല കാലഘട്ടങ്ങൾ കാണിച്ചു തന്ന സിനിമ

ബാല്യം-കൗമാരം-യൗവ്വനം-സൗഹൃദം- പ്രണയം-സംഗീതം-സന്തോഷം-സങ്കടം- ലഹരി-വിഷാദം-യാത്ര-വിവാഹം- കുടുംബ ജീവിതം -വാർധക്യം-മരണം. മണി രത്‌നം കഴിഞ്ഞാൽ തമിഴ് സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട ഒരു സംവിധായകൻ ആണ് ഗൗതം വാസുദേവ് മേനോൻ.അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ നല്ല രസമാണ് കണ്ടിരിക്കാൻ. ഗൗതം മേനോൻ സിനിമകൾക്ക് സ്ഥിരമായി ഒരു ശൈലി ഉണ്ട്. നല്ല ഹൈ ക്ലാസ്സ്‌ പ്രണയ രംഗങ്ങൾ അതിനിടയിൽ സ്റ്റൈലിഷ് ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ ഒരുപാട് വോയിസ്‌ ഓവർകൾ കൂടെ മികച്ച ഗാനങ്ങളും.എല്ലാം കൂടെ ചേർത്ത ഒരു ഗൗതം മേനോൻ ക്ലാസ്സിക്‌ ടച്ച്‌. അതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും.

GVM സിനിമകളിൽ എല്ലാം തന്നെ നായകൻ അയാളുടെ കഥ പറയുന്ന ഒരു രീതിയാണ്.ഈ ഒരു സ്റ്റൈൽ ഉള്ളത് കൊണ്ട് തന്നെ ഒരുപാട് വോയിസ് ഓവറുകൾ അദ്ദേഹത്തിന്റെ സിനിമകളിൽ കാണാൻ കഴിയും.

മണിരത്‌നം കഴിഞ്ഞാൽ തമിഴിൽ ഏറ്റവും നന്നായി പാട്ടുകൾ ഉണ്ടാകുന്നതും ദൃശ്യവത്കരിക്കുന്നതും GVM സിനിമകളിൽ ആണ്.അദ്ദേഹത്തിന്റെ ഒരു വിധ പെട്ട ഇന്റർവ്യൂകളും കാണാൻ ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള ഒരു ഇന്റർവ്യൂയിൽ അദ്ദേഹം പറയുന്നുണ്ട് എഴുതുന്ന തിരക്കഥയിൽ എല്ലാം തന്നെ പാട്ടുകൾ ഉണ്ടാകും എന്നത്. തിരക്കഥയിൽ ഒരു രണ്ടു പേജോളം ആ പാട്ടിനെക്കുറിച്ചു വിവരണം ഉണ്ടാവും. അതിന്റെ മൂഡ് എന്താണ് സാഹചര്യം എന്താണ് വരികൾ എങ്ങനെ വേണം എന്നൊക്കെ പരാമർശിക്കുന്ന വിശദമായ കുറിപ്പ് അദ്ദേഹം നൽകാറുണ്ട്. അങ്ങനെയാണ് GVM സിനിമകളിൽ മികച്ച ഗാനങ്ങൾ ഉണ്ടാകുന്നത്.

GVM സിനിമകൾ കണ്ടിറങ്ങുന്ന പ്രേക്ഷകന് കൂടെ കൊണ്ടുപോകാൻ ഓരോ സിനിമകളും എന്തെങ്കിലും ഒക്കെ നൽക്കാറുണ്ട്. അതിപ്പോൾ അതൊരു നല്ലൊരു സിനിമ അല്ലെങ്കിൽ പോലും അതിലെ പാട്ടുകൾ തന്നെ മതിയാകും. One of the Best story teller through voice Overs..വാരണം ആയിരം എന്ന സിനിമ ഒരുപാട് പ്രേക്ഷകരുടെ മനസ്സുകളിൽ ഇന്നും ജീവിക്കുന്നു… അതിനു മരണം ഇല്ല.. സിനിമ ഉള്ളയിടത്തോളം കാലം മറക്കാൻ പറ്റാത്ത ഒരു സിനിമ അനുഭവമായി അത്‌ നില നിൽക്കും.

Leave a Reply
You May Also Like

നടി കനിഷ്ക സോണി ​സോളോ​ഗാ​മി​യി​ലൂ​ടെ സ്വയം വിവാഹിതയായി

നടി കനിഷ്ക സോണി ​സോളോ​ഗാ​മി​യി​ലൂ​ടെ സ്വയം വിവാഹിതയായി.ഹി​റ്റ് ​സീ​രി​യ​ലാ​യ​ ​ദി​യാ​ ​ഓ​ർ​ ​ബാ​ത്തി​ ​ഹ​മ്മി​ലെ​ ​അ​ഭി​നേ​താ​വാ​യ​…

ഷൈൻ ടോം ചാക്കോയുടെ ഇതുവരെ കണ്ടതിൽ ഒട്ടും ഇഷ്ടപെടാത്ത പ്രകടനമാണ് കുമാരിയിൽ ഫീൽ ചെയ്തത്

Lalu Clement അത്യാവശ്യം നല്ല ഒരു മൂഡ് ക്രിയേറ്റ് ചെയ്യാൻ “കുമാരി’ ക്കു സാധിച്ചിട്ടുണ്ട് എന്ന്…

പ്രിയന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത സുരേഷ്

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നല്ലോ. ജീവിതത്തിലെ…

യെസ്‌മ താരം അഞ്ജനയുടേത് പക്വമായ സംസാരമാണ്, അവർ ചെയ്യുന്ന ജോലിയിൽ അവർ അഭിമാനിക്കുന്നു

A.K.K യെസ്മ എന്ന വെബ് സീരിസിൽ അഭിനയിച്ച ഒരു പെൺകുട്ടി യുടെ ഇന്റർവ്യൂ ഞാൻ കാണാൻ…