രാഗീത് ആർ ബാലൻ
വീണ : അപ്പൊ താൻ ഇനി എങ്ങോട്ടാ പോകുന്നത്
ഗോപാല കൃഷ്ണൻ : ഒന്നും തീരുമാനിച്ചിട്ടില്ല… എവിടുന്നെങ്കിലും കുറച്ചു കാശ് ഉണ്ടാക്കണം.. ഇവിടെ നിന്നാൽ പ്രാന്തായി പോകും..എല്ലാരേയും പിണക്കി പറഞ്ഞു വിട്ടിട്ടു ഇന്ദുനെ കെട്ടിച്ചു വിടാം എന്ന് വാക്കു കൊടുത്തതല്ലേ.. അത് നടന്നില്ലെങ്കിൽ അച്ഛനും ഓപ്പോളും എന്നെ സ്നേഹിക്കുന്ന എല്ലാവരും എന്നെ ശപിക്കും.. ആ ശാപം കിട്ടി കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഞാൻ ഗുണം പിടിക്കത്തില്ല
വീണ : പിന്നെ എന്തിനാ ഒക്കെ കയറി ഏറ്റത്?
ഗോപാല കൃഷ്ണൻ : മുന്നിൽ ഒരു വെട്ടം കണ്ടിരുന്നു.. പക്ഷെ ഇപ്പൊ…..
(അയാൾ അവിടുന്ന് മാറി നിന്ന് ആരും കാണാതെ പൊട്ടി കരയുന്നു )
മനസ്സിനെ വല്ലാതെ വേദനപ്പിക്കുന്ന ഒരു രംഗമാണ് അതുപോലെ വളരെ ഏറെ ഇഷ്ടമുള്ള ഒരു രംഗം ആണ് വെട്ടം സിനിമയിലെ റെയിൽവേ സ്റ്റേഷനിൽ ഗോപാല കൃഷ്ണൻ പൊട്ടി കരയുന്ന രംഗം.. വല്ലാത്ത ഒരു വോയ്സ് മോഡ്ലേഷന്റെ അകമ്പടിയോടെ ഇമോഷണൽ രംഗത്തെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ദിലീപ്..കാണുന്ന പ്രേക്ഷകന്റെ നെഞ്ചിൽ ഇമോഷണലി ഒരുപാട് കണക്ട് ചെയ്യപ്പെടുന്ന ഒരു രംഗം.. നിമിഷം നേരം കൊണ്ട് മറ്റുള്ളവരുടെ മുൻപിൽ തനിക്കു ഒന്നുമില്ല എന്ന് പറയാനും അതുപോലെ പെരുമാറാനും സാധിക്കുന്ന ഒരുപാട് ഗോപാല കൃഷ്ണന്മാരുടെ പ്രധിനിധി ആണ് ദിലീപ് ഈ സിനിമയിൽ..
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ദിലീപ് എന്ന നടന് കോമഡി വേഷങ്ങളെക്കാൾ ഇമോഷണൽ രംഗങ്ങൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് അനുയോജ്യം ആണെന്ന് പലപ്പോഴും തോന്നി പോയിട്ടുണ്ട്.. വെട്ടവും കഥവാശേഷനും അരികെയും എല്ലാം കണ്ടപ്പോൾ.. ഒരുപാട് ചിരിപ്പിക്കുന്ന സിനിമ ആണ് വെട്ടം അതുപോലെ മനുഷ്യനിലെ ഇമോഷൻസിനെ സുന്ദരമായി അവതരിപ്പിച്ച സിനിമ.
മുൻപിൽ ഒരു വെട്ടം കണ്ടാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്.. ആ വെട്ടത്തിന് നമ്മുടെയൊക്കെ ജീവിതത്തിൽ പ്രകാശിക്കാൻ സാധിക്കാതെ വരുമ്പോൾ ഒന്നും തീരുമാനിക്കാൻ സാധിക്കാതെ വരുന്നു … കുറച്ചു കാശ് ഉണ്ടാക്കണം.. ഇവിടെ നിന്നാൽ പ്രാന്തായി പോകും… എന്ന് ഗോപാല കൃഷ്ണൻ പറയുമ്പോൾ.. ചില സമയങ്ങളിൽ തോന്നി പോയിട്ടുണ്ട് മനസ്സിനെ കൊത്തി വലിക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു ഗോപാല കൃഷ്ണൻ എന്നുള്ളത്…