വിവാദങ്ങള്ക്കിടയില് റിലീസ് ചെയ്തെങ്കിലും മികച്ച വിജയമാണ് രാമലീല സ്വന്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു രാമ ലീലയിലെ നായകനെതിരെ പൊതുവികാരം ശക്തമായിരുന്നു. എങ്കിലും തിയേറ്ററുകളെ ഇളക്കി മറിക്കുന്ന പ്രകടനമാണ് രാമലീല കാഴ്ചവച്ചത്.. ഇപ്പോഴിതാ ചിത്രത്തിലെ വിജയരാഘവന്റെ കഥാപാത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രാഗീത് ആർ ബാലന്റെ കുറിപ്പ്
രാഗീത് ആർ ബാലൻ
“ചില സിനിമകൾ കാണുമ്പോൾ നായകനെക്കാൾ ഞെട്ടിക്കുന്നതും ഇഷ്ടപെടുന്നതും മറ്റു നടന്മാരുടെ പ്രകടനങ്ങൾ ആണ് . അത്ഭുതത്തോടെ നോക്കി ഇരുന്നിട്ടുണ്ട് അത്തരം പ്രകടനങ്ങൾ..അത്തരത്തിൽ ഒന്നാണ് രാമലീല എന്ന സിനിമയിലെ വിജയരാഘവൻ അവതരിപ്പിച്ച അമ്പാടി മോഹനൻ.”
“എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു അദ്ദേഹത്തിന്റെ ആ സിനിമയിൽ..പക്ക സ്ക്രീൻ പ്രെസെൻസ്.. സ്ക്രീനിൽ വരുമ്പോൾ തന്നെ രോമാഞ്ചം തോന്നിയ കഥാപാത്രം..”
“ഒത്തിരി ചോര കളി കളിച്ചും കളിപ്പിച്ചും തന്നെയാ ഞാൻ ഇവിടെ വരെ എത്തിയത്..മീശ മുളച്ചതിനു ശേഷം അല്ല.. നിക്കറിട്ട കാലത്തെ തുടങ്ങിയ അധ്വാനം.. ആ എന്നെ വടിച്ചു കളയും എന്ന് തീരുമാനിച്ചു നിന്റെ അച്ഛൻ..അന്ന് രാത്രി തന്നെ തീർന്നു.. തീർത്തു..”
“പാർട്ടിയിൽ ഇപ്പൊ റേഷനാ ഒരു വീട്ടിന്നു ഒരു രക്ത സാക്ഷി മതി”
“എന്തെങ്കിലും ചെയ്യണം എന്ന് പറയുമ്പോൾ അനുസരിക്കുന്നത് പോലെ.. ചെയ്യണ്ട എന്ന് പറയുമ്പോഴും അനുസരിക്കണം അതാണ് അണി”
അമ്പാടി മോഹനൻ എന്ന കഥാപാത്രത്തിലൂടെ വിജയ രാഘവൻ തന്റെതായ മാനറിസങ്ങളും അഭിനയവും കൊണ്ട് വില്ലാത്തരത്തിന്റെ ഏറ്റവും ശക്തമായ പ്രകടനം ആണ് കാഴ്ച വെച്ചത്.. എന്റെ അഭിപ്രായത്തിൽ നായകനും ഒരു പടി മുകളിൽ നിൽക്കുന്ന ഗംഭീര പ്രകടനം ഉള്ള കഥാപാത്രം അതാണ് അമ്പാടി മോഹനൻ..
“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ ”
***