രാഗീത് ആർ ബാലൻ

ആന്റണി മോസസ് – റാസ്ക്കൽ മോസസ് – മുംബൈ പോലീസ്

ഞാൻ കണ്ട മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ആയിരുന്നു മുംബൈ പോലീസ് എന്ന സിനിമയിലെ ആന്റണി മോസസ്. നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളുടെ ഒരു പൊളിച്ചെഴുത് ആയിരുന്നു ആന്റണി മോസസ്. മലയാള സിനിമയുടെ നായക സങ്കലപ്പമാണ് ആന്റണി മോസസ് എന്ന കഥാപാത്രത്തിലൂടെ പ്രിത്വിരാജ് തിരുത്തികുറിച്ചത്.

See the source imageകുറ്റവാളികളോടും സ്ത്രീകളോടും ക്രൂരമായി പെരുമാറുന്ന റാസ്ക്കൽ മോസസ് എന്ന പോലീസ്കാരൻ.തന്റെടം ഉള്ളവനും സമർത്ഥനുമായ പോലീസ്കാരൻ റാസ്‌ക്കൽ മോസസ് എന്ന് കാണുന്ന ഓരോ പ്രേക്ഷകനും വിധി എഴുതിയ കഥാപാത്രം.എന്നാൽ ആ കഥാപാത്രത്തിനു മറ്റൊരു ഐഡന്റിറ്റി കൂടി ഉണ്ടായിരുന്നു അയാൾ ഒരു സ്വർഗ്ഗനുരാഗി ആയിരുന്നു.ആന്റണി മോസസ് തന്റെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നില്‍ പരിപൂര്‍ണ്ണമായി ഒളിപ്പിച്ചുവെച്ച് ജീവിക്കുന്ന ഒരു പോലീസ്കാരൻ ആയിരുന്നു. തന്റെ സ്വവര്‍ഗലൈംഗികത ഒളിപ്പിച്ചുവച്ചുകൊണ്ട് ജീവിക്കുന്നത് മന:സംഘര്‍ഷങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു ഉണ്ട് എന്നത് കൊണ്ട് തന്നെയാണ് സ്വന്തം ബലഹിനതയെ മറ്റുള്ളവരിൽ നിന്നും മറച്ചു വെക്കുവാൻ വേണ്ടി സ്വയം അയാൾ ഒരു റാസ്കൽ മോസസ് ആയി മാറുന്നത്.

അസിസ്റ്റന്റ് കമ്മീഷണര്‍ ആയ ആന്റണി മോസസ് ഉറ്റ സുഹൃത്തായ സഹപ്രവര്‍ത്തകനെ കൊല ചെയ്യുന്നു. കേസന്വേഷണം ആന്റണിയിൽ തന്നെ ഏല്‍പ്പിക്കപ്പെടുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊലചെയ്തത് താനാണെന്ന കുറ്റസമ്മതം നടത്തിയ ഉടനെ വാഹനാപകടത്തില്‍ ആന്റണിയുടെ ഓര്‍മ്മകള്‍ നഷ്ടമാവുന്നു.അങ്ങനെ ഓര്‍മ്മ നഷ്ടപ്പെട്ട അയാളെക്കൊണ്ട് തന്നെ ആ കുറ്റകൃത്യം എന്തിന് എങ്ങനെ ചെയ്തു എന്ന് പറയിപ്പിച്ച കഥയാണ് മുംബൈ പോലീസിനെ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആക്കുന്നത്.

ഒരു ആന്റണി മോസസ് പ്രതിയായ തന്നെ തന്നെ സംരക്ഷിക്കാൻ അന്വേഷണഘട്ടത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ. ഓര്‍മ്മകള്‍ നഷ്ടമായ മറ്റൊരു ആന്റണി മോസസ് തന്നെ നശിപ്പിക്കുവാൻ ശ്രമിച്ച തെളിവുകളെ കണ്ടെത്തുന്നു.സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു കഥാപാത്രം അതാണ് ആന്റണി മോസസ്.ഇനി മലയാള സിനിമയിൽ ആന്റണി മോസസിനെ പോലൊരു നായകൻ ജനിക്കുമോ എന്നുള്ളത് സംശയമാണ്.
????”തിരിച്ചു തല്ലാൻ കൂലിക്കു ആളെ വെക്കുന്നോടാ റാസ്‌ക്കൽ…ഇതു ഊരി ആൺപിള്ളേർക്ക് കൊടുത്തിട്ടു വേറെ പണിക്കു പോടാ”????

You May Also Like

കോയ ദി ഗ്രേറ്റ്‌ (കഥ)

”പത്തു കാറുകളില്‍ ഡ്രൈവിംഗ് അറിയാത്ത പത്തു പേര്‍………. അവരെ ഞാന്‍ വേറൊരു കാറില്‍ ഇരുന്നു ഡ്രൈവ് ചെയ്തു കാണിച്ചും, മൊബൈലില്‍ നിര്‍ദേശം നല്‍കിയും പത്തു മിനുട്ടിനുള്ളില്‍ പത്തു പേരെയും ഡ്രൈവിംഗ് പഠിപ്പിക്കുന്നു”

ന്യൂജനറഷന്‍ മിമിക്രി ദരിദ്രരുടെയും,വിരൂപരുടെയും കലയോ?

ഇന്നത്തെ ഏതെങ്കിലും മിമിക്രിയോ, ചാനലുകളിലെ കോമഡി കൊപ്രാട്ടിതരങ്ങള്‍ കാണുന്ന ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു സംശയമാണ് ഇത്. ആധുനീക മിമിക്രി അഥവാ ന്യൂജനറഷന്‍ മിമിക്രി ദരിദ്രന്‍മാരുടെയും, വിരൂപരുടെയും മാത്രം കലയാണോ എന്ന സംശയം.

മോഹൻലാൽ ബറോസിൽ കൈ വച്ചില്ലായിരുന്നെങ്കിൽ ഇത്ര രാജകീയമായി നവോദയ തിരിച്ചുവരില്ലായിരുന്നു

1978 ൽ ഇന്ത്യയിലെ ആദ്യത്തെ സിനിമസ്കോപ്പ് ചിത്രം തച്ചോളി അമ്പു വുംമായിയായിരുന്നു നവോദയയുടെ തുടക്കം, തുടർന്ന് ഇന്ത്യയിലെ ആദ്യത്തെ 70mm

‘പാവപ്പെട്ട ഒരുപെൺകുട്ടിക്ക് ‘ ജീവിതം കൊടുക്കാൻ നടക്കുന്നവന്മാർ അഥവാ പ്രഹസന വീരന്മാർ

ഈയിടെയായി പാവപ്പെട്ട പെൺകുട്ടികളെ തേടി നടന്ന് ഒരുജീവിതം കൊടുക്കാൻ വെമ്പിനടക്കുന്ന ഒരുപാടുപേരെ കാണുന്നു.ഒരു ഡിമാന്റും ഇല്ല