Kl ആന്റണി -ചാച്ചനും (വിൻസെന്റ് ഭാവന -മഹേഷിന്റെ പ്രതികാരം )ലീന ചേച്ചിയും ഞാനും
ഒരിക്കൽ കാസർഗോഡ് യാത്രക്ക് ശേഷം വീട്ടിൽ വന്നു വിശ്രമിക്കുമ്പോൾ ആണ് msg വരുന്നത് ഒളവയ്പ്പ് എന്ന സ്ഥലത്തു അത്യാവശ്യമായി close ചെയ്യണ്ട കുറച്ചു വർക്ക് ഉണ്ടന്ന്.(candidate വെരിഫിക്കേഷൻ
181 total views

**രാഗീത് ആർ ബാലൻ **
Kl ആന്റണി -ചാച്ചനും (വിൻസെന്റ് ഭാവന -മഹേഷിന്റെ പ്രതികാരം )ലീന ചേച്ചിയും ഞാനും ❣️❣️❣️❣️
2017ൽ Hdfc ബാങ്കിൽ നിന്നും ജോലി resign ചെയ്തിട്ട് നേരെ പോയത് ഇഷ്ടമുള്ള ഒരു മേഖലയിലേക്കാണ്. ഫീൽഡ് വർക്ക് അതും വയനാട് ഒഴിച്ച് ബാക്കി എല്ലാ ജില്ലയിലും പോകണം. അങ്ങനെ പോയപ്പോൾ മറക്കാനാവാത്ത ഒത്തിരി അനുഭവങ്ങളും ഓർമകളും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ വ്യത്യസ്തമായ സ്ഥലങ്ങൾ പലതരം മനുഷ്യർ അങ്ങനെ എല്ലാം ഈ യാത്രകളിൽ ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്. അത്തരം ഒരു യാത്രയിൽ ആണ് ഞാൻ Kl ആന്റണി ചേട്ടനെ പരിചയപ്പെടുന്നത്( സിനിമ നാടക നടൻ -മഹേഷിന്റെ പ്രതികാരം, ഗപ്പി, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ).
ഒരിക്കൽ കാസർഗോഡ് യാത്രക്ക് ശേഷം വീട്ടിൽ വന്നു വിശ്രമിക്കുമ്പോൾ ആണ് msg വരുന്നത് ഒളവയ്പ്പ് എന്ന സ്ഥലത്തു അത്യാവശ്യമായി close ചെയ്യണ്ട കുറച്ചു വർക്ക് ഉണ്ടന്ന്.(candidate വെരിഫിക്കേഷൻ ആയിരുന്നു എന്റെ ജോലി). അങ്ങനെയാണ് ഒളവയ്പ്പ് എന്ന സ്ഥലത്ത് ഞാൻ ആദ്യമായി പോകുന്നത്. ഒളവയ്പ്പ് എന്ന സ്ഥലം തൈക്കാട്ടുശേരി പഞ്ചായത്തിലെ ചേർത്തല താലൂക്കിൽ പെട്ട ഒരു സ്ഥലമാണ്. ആമേൻ വരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ സിനിമകൾ ഷൂട്ട് ചെയ്ത വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ഒളവയ്പ്പ്.
ഏകദേശം ഉച്ചയോടെ ഞാൻ ഒളവയ്പ്പ് എത്തി. എനിക്ക് പോകേണ്ട candidates ന്റെ ഫോൺ നമ്പർ ഇല്ല മേൽവിലാസം മാത്രമേ കൈവശമുണ്ടായുള്ളു.അതിനൊപ്പം നല്ല മഴയും.ഇത്തരം സന്ദർഭങ്ങളിൽ ഫോൺ നമ്പർ ഇല്ലാത്തപ്പോ പോസ്റ്റ് ഓഫീസിൽ പോയാൽ അവർ സഹായിക്കും. പക്ഷെ പോസ്റ്റ് ഓഫീസ് നേരത്തെ അടച്ചു. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഒരു ബസ് സ്റ്റോപ്പിൽ കയറി ഇരുന്ന്. മഴ ആണെങ്കിൽ തിമിർത്തു പെയ്യുന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചു ഞാൻ അങ്ങനെ ഇരുന്നു. മാസാവസാനമാണ് ഈ wrk ചെയ്തില്ലെങ്കിൽ ആ കാശു കിട്ടത്തില്ല.ഇത്രയും ദൂരം വരുകയും ചെയ്തു. അങ്ങനെ ഇരിക്കുമ്പോൾ 2പേർ ബസ് സ്റ്റോപ്പിലേക്ക് ഒരു ഓട്ടോയിൽ വന്നു ഇറങ്ങി കുറെ സാധനങ്ങളുമായി. അവർ നേരെ എന്റെ അടുത്ത് വന്നിരുന്നു സാധനങ്ങളുമായി. പെട്ടന്ന് ഞാൻ അവരെ നോക്കിയപ്പോൾ എനിക്ക് എവിടേയോ കണ്ടു നല്ല പരിചയം. പക്ഷെ ചോദിക്കാൻ ഒരു മടി.തലയിൽ ഒരു കെട്ടു ഉണ്ട് പിന്നെ കൂടെയുള്ള ചേച്ചിയെയും കണ്ട് നല്ല പരിചയം. അങ്ങനെ ഇരിക്കുമ്പോൾ ഇങ്ങോട്ടു ഒരു ചോദ്യം ‘മോൻ എവിടുന്നാണ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ‘. ശബ്ദം കേട്ടപ്പോൾ ഞാൻ മുഖത്തു നോക്കി പെട്ടന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു മഹേഷിന്റെ പ്രതികാരത്തിലെ ഫഹദിന്റെ അച്ഛൻ വേഷം ചെയ്ത ചാച്ചൻ അല്ലെ എന്ന്. ഉത്തരം ഉടനെ വന്നു അതെ എന്ന്. കൂടെയുള്ളത് ഭാര്യ ലീനാ ചേച്ചി ആയിരുന്നു(മഹേഷിന്റെ പ്രതികാരത്തിലെ അപർണ ബാല മുരളിയുടെ അമ്മ വേഷം ചെയ്ത ആളാണ് ) എനിക്ക് ഭയങ്കര സന്തോഷമായി ഞങ്ങൾ ഒത്തിരി സംസാരിച്ചു അങ്ങനെ ഞാൻ എന്റെ കൂട്ടുകാരൻ ജിജോയെ വിളിച്ചു ചാച്ചന്റെ കയ്യിൽ കൊടുത്തു അവർ തമ്മിൽ സംസാരിച്ചു. അതിനു ശേഷം ചാച്ചൻ സിനിമ കാര്യങ്ങൾ കുറെ ചർച്ച ചെയ്തു.നാടക സിനിമ അനുഭവങ്ങൾ ഒരുപാട് പറഞ്ഞു.
മഴയാണങ്കിൽ കുറയുന്നുമില്ല. അങ്ങനെ ഇരുന്നപ്പോൾ ഞാൻ എന്റെ അവസ്ഥ ചാച്ചനോട് പറഞ്ഞു. മഴ ഏകദേശം കുറഞ്ഞു ഞങ്ങൾ പിരിയാൻ തുടങ്ങുമ്പോൾ ചാച്ചൻ ഇങ്ങോട്ടു പറഞ്ഞു ‘വീട്ടിലേക്കു വരു ഒരു ചായ കുടിക്കാം പിന്നെ എനിക്ക് പോകേണ്ട ആൾക്കാരുടെ വിവരങ്ങൾ കണ്ടുപിടിച്ചു തരാം’ എന്നും. അങ്ങനെ ഞാൻ അവരുടെ ക്ഷണം സ്വികരിച്ചു വീട്ടിൽ പോയി. അങ്ങനെ ചാച്ചന്റെ വീട്ടിലൊക്കെ പോയി ചായ കുടിച്ചു ഇരിക്കുമ്പോൾ എനിക്ക് പോകേണ്ട ആൾക്കാരുടെ നമ്പർ എല്ലാം ചാച്ചൻ സംഘടിപ്പിച്ചായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം എന്നോട് പറഞ്ഞു ഇനി ഈ വഴിക്കു വരുമ്പോൾ വീട്ടിൽ വരണം എന്ന് .ഒത്തിരി സന്തോഷത്തോടെ ലീന ചേച്ചിയും ചാച്ചനും എന്നെ യാത്രയാക്കി. അങ്ങനെ ഞാൻ അവിടുത്തെ എന്റെ ജോലികൾ എല്ലാം ഭംഗിയായി പൂർത്തിയാക്കി വീട്ടിലേക്കു തിരിച്ചു.
ഒത്തിരി സന്തോഷത്തോടെയാണ് ഞാൻ ഒളവയ്പ്പിന് എന്റെ വീട്ടിലേക്കു പോയത്. ഒരു വലിയ മനുഷ്യനെ പരിചയപ്പെടാൻ സാധിച്ചു. അതിലുപരി നല്ല ഒരു കലാകാരനെ അടുത്തറിയാൻ സാധിച്ചു അതുപോലെ എന്റെ ജോലികൾ പെട്ടന്ന് തീർക്കാനും സാധിച്ചു. എന്നും ഞാൻ ഓർത്തിരിക്കുന്ന ഒന്നാണ് ചാച്ചന്റെ സ്നേഹവും ഒളവയ്പ്പിലേക്കുള്ള യാത്രയും ……
182 total views, 1 views today
