രാഗീത് ആർ ബാലൻ

നാലു വർഷങ്ങൾക്കു മുൻപ് എം എ നിഷാദ് എന്ന സംവിധായകൻ കൗമുദി ടീവി ക്കു വേണ്ടി നൽകിയൊരു അഭിമുഖത്തെ കുറിച്ചാണ് ഞാൻ എഴുതുന്നത്. ഈ ഒരു വീഡിയോ ഒരു പക്ഷെ നിങ്ങളിൽ ഭൂരിഭാഗം ആളുകളും കണ്ടതാകാം.

2010ൽ എം എ നിഷാദ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ആസിഫ് അലി റീമ കല്ലിങ്കൽ കൈലാഷ് അർച്ചന കവി ഉർവശി പ്രഭു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമ ആയിരുന്നു ‘ബെസ്റ്റ് ഓഫ് ലക്ക് ‘. ശ്രീ മമ്മൂട്ടി ഗസ്റ്റ് റോളിലും വന്ന ഒരു സിനിമ ആയിരുന്നു.
ബെസ്റ്റ് ഓഫ് ലക്ക്’ എന്ന സിനിമ തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നുവെന്ന് സംവിധായകന്‍ എം.എ. നിഷാദ് പറയുന്നത് . ആ സിനിമ പരാജയപ്പെടാനുണ്ടായ കാരണം അതിൽ അഭിനയിച്ച താരങ്ങൾ മൂലമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട് ഈ അഭിമുഖത്തിൽ .

 

“ഞാന്‍ ചെയ്ത ഒരു അബദ്ധമാണ് ആ സിനിമ. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു അത്. അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്. അവര്‍ക്ക് വേണമെങ്കില്‍ തിരക്കഥ മോശമായിരുന്നു എന്ന് പറയാം. പക്ഷേ ഡബ്ബിങ് കഴിഞ്ഞ് കെട്ടിപ്പിടിച്ച് ഞങ്ങള്‍ക്ക് ഒരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അവര്‍ പോയത്’. ആ സിനിമയിൽ അവർക്കു പകരം അഭിനയിക്കാൻ അറിയാവുന്ന നാലു താരങ്ങൾ ആയിരുന്നു അഭിനയിച്ചിരുന്നതെങ്കിൽ ആ സിനിമയുടെ സ്ഥിതി സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ ആയേനെ. ഹ്യൂമര്‍ കൈകാര്യം ചെയ്യാവുന്ന നാല് താരങ്ങളാണ് ആ സിനിമ ചെയ്തത് എങ്കില്‍ പോലും ഹിറ്റായേനെ. ചാക്കോച്ചനെയും ജയസൂര്യയയെയും പോലുള്ളവരായിരുന്നെങ്കിൽ ഇങ്ങനെയൊരു ഗതി വരില്ലായിരുന്നു. .

 

ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് എന്റെ കുഴപ്പമാണ്. പടം തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ നിർമാതാക്കളോട് കാര്യം പറഞ്ഞു. എന്നാൽ ആ ചിത്രം അങ്ങനെ തന്നെ മുന്നോട്ട് പോകണമെന്ന് അവർ പറഞ്ഞു. മമ്മൂക്ക സിനിമയിൽ ഗസ്റ്റായി വന്നു. എന്നോടുള്ള സ്നേഹം കൊണ്ടും ആത്മാർത്ഥതകൊണ്ടുമായിരുന്നു. ഇത്രയും യുഎസ്പി ഉള്ള സിനിമ. ചിത്രം പരാജയപ്പെട്ടപ്പോൾ എല്ലാവരും പറഞ്ഞു, എന്റെ കുഴപ്പമാണെന്ന്”

ഈ ഒരു അഭിമുഖം കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തന്നെ ഒരു സംശയം തോന്നി ഞാൻ കണ്ട ബെസ്റ്റ് ഓഫ് ലക്ക് എന്ന മലയാള സിനിമയെ കുറച്ചു തന്നെയാണോ ഈ സിനിമയുടെ തന്നെ സംവിധായകൻ ആയ എം എ നിഷാദ് ഈ പറയുന്നതെന്നു.കാരണം ഏതു സൂപ്പർ താരത്തെ കൊണ്ടുവന്നിരുന്നെങ്കിലും ഈ സിനിമ ബോക്സ്‌ ഓഫീസിൽ പരാജയം ആകുമായിരുന്നു.സംവിധായകൻ പരാമർശിച്ച അഭിനേതാക്കളിൽ ആസിഫ് അലിയും കൈലാഷും ഇന്നും സജീവമായി മലയാള സിനിമയുടെ ഭാഗമാണ്..

 

ആസിഫലിയുടെ 2009ൽ തുടങ്ങിയ സിനിമ ജീവിതം 2022ൽ എത്തി നിൽക്കുന്നു.ശ്യാമപ്രസാദ് എന്ന മികച്ച സംവിധായാകൻ ‘ഋതു’എന്ന തന്റെ സിനിമയിലൂടെയാണ് ആസിഫ് അലിയെ മലയാള സിനിമ ലോകത്തിനു പരിചയപ്പെടുത്തുന്നത്. വില്ലനായും സഹനടനായും സഹനായകനായും ചുവടുറപ്പിച്ച ആസിഫ് ‘സോൾട്ട് ആൻഡ് പേപ്പർ’ എന്ന ആഷിക് അബു ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായകനായി മുൻനിരയിലേക്ക് വന്ന അദ്ദേഹം തന്റെതായ സ്ഥാനമുറപ്പിച്ചു. വ്യത്യസ്തമായ സിനിമകള്‍ തേടി പോകുന്ന ആസിഫിന്‍റെ കരിയര്‍ എന്നും കയറ്റിറക്കങ്ങളുടേതായിരുന്നു.

നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വന്ന പിഴവ് കൊണ്ട് മിക്ക ആസിഫ് അലി ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയപെട്ടു. എങ്കിലും പുതിയ പ്രമേയങ്ങൾ പരീക്ഷിച്ചു കൊണ്ട് വലിയ തിരിച്ചു വരവുകൾ നടത്തി അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട നായക നടന്മാരിൽ ഒരാളായി മാറി.2019 എന്ന വര്‍ഷം ആസിഫ് അലിയെന്ന താരത്തിനുള്ളിലെ നടനെ മലയാളികള്‍ തിരിച്ചറിഞ്ഞ വർഷവും കൂടെ ആയിരുന്നു .അതുപോലെ കൈലാഷ് എന്ന നടനും സജീവമായി മലയാള സിനിമയിൽ നിലയുറപ്പിച്ചു കഴിഞ്ഞു ..സംവിധായകന്റെ വാക്കുകൾ കടം എടുത്താൽ “അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത പിള്ളേര്‍” അല്ല അവരാരും ഇന്ന്..

Leave a Reply
You May Also Like

ഇത്രയും മനോഹരമായൊരു പ്രണയ സിനിമ ഈയടുത്തൊന്നും മലയാളത്തിൽ സംഭവിച്ചിട്ടില്ല, അതി മനോഹരം

Sarath Appus നാല് വർഷങ്ങൾ..തണുത്ത മഴയും, നനുത്ത കാറ്റും, കോളേജ് വരാന്തയും, മാർക്കറിന്റെ മഷിയിൽ ഡെസ്കിൽ…

കിം കി ഡുക്കിന്റെ ഒരു മാരക സിനിമ പരിചയപ്പെടാം

Bad Guy (2001) ബാഡ് ഗൈ (2001) ഭാഷ : കൊറിയൻ സംവിധാനം : Kim…

പടയപ്പ എന്ന സിനിമയിൽ നീലാംബരിയായി അഭിനയിക്കാനിരുന്നത് രമ്യാകൃഷ്ണ ആയിരുന്നില്ല… ആ നടിയായിരുന്നു, സംവിധായകന്റെ വെളിപ്പടുത്തൽ

സംവിധായകൻ കെ എസ് രവികുമാറിൻ്റെ 1999ലെ സൂപ്പർ ഹിറ്റ് പടയപ്പയിൽ രമ്യാ കൃഷ്ണ അവതരിപ്പിച്ച നീലാംബരിയുടെ…

മരണം സംഭവിച്ചത് ബോളിവുഡിന്റെ ആദ്യകാല കാമുകഭാവത്തിന്

ദിലീപ് കുമാർ അന്തരിച്ചു. വാസ്തവത്തിൽ മരണം സംഭവിച്ചത് ബോളിവുഡിന്റെ ആദ്യകാല കാമുകഭാവത്തിനാണ്. സുമുഖനായ യൂസഫ് ഖാന് ബോളിവുഡിൽ