fbpx
Connect with us

Entertainment

തീയേറ്ററിൽ ഇപ്പോൾ ജനം കുറയുന്നതിന്റെ കാരണം എന്താണ് ?

Published

on

രണ്ടു കുറിപ്പുകൾ

രാഗീത് ആർ ബാലൻ

സംവിധായകൻ തരുൺ മൂർത്തി അദ്ദേഹത്തിന്റെ fb പേജിൽ ഒരു ചോദ്യം എന്ന നിലക്ക് ഒരു പോസ്റ്റ്‌ ഇട്ടു തീയേറ്ററിൽ ജനം കുറയുന്നതിന്റെ കാരണം എന്ത്‌ എന്ന്?
സത്യത്തിൽ എന്താണ് അതിന്റെ കാരണം????

2022കാലഘട്ടം എത്തി നിൽക്കുമ്പോൾ മലയാള സിനിമ ഒരുപാട് വളർന്നു കഴിഞ്ഞു.. ആശയ പരമായും സാങ്കേതികപരമായും.വിഷയങ്ങളിലെ മികവ് കൊണ്ട് നവാഗത സംവിധായകർ അടക്കമുള്ള യുവ സംവിധായകർ മലയാള സിനിമക്ക് പുതിയ കാഴ്ചകൾ സമ്മാനിക്കുന്നു അഭിനയതിനപ്പുറം സിനിമയിലെ മറ്റു മേഖലകളിൽ സ്ത്രീകളുടെ കടന്നു വരുന്നു പ്രത്യേകിച്ച് സംവിധാന രംഗത്ത് പോലും പൊതു ഇടങ്ങളിൽ ആളുകൾ തുറന്നു ചർച്ച ചെയ്യാൻ പോലും മടിക്കുന്ന വിഷയങ്ങൾ മലയാള സിനിമകൾ സംസാരിച്ചത് വളരെ അത്ഭുതത്തോടെ തന്നെ നോക്കി കാണുന്ന ഒരാളാണ് ഞാൻ.ജാതിവിവേചനം,മാരിറ്റൽ റേപ്പ്, പുരുഷധിപത്യം,ബോഡി ഷൈമിങ്, ലൈംഗിക ദാരിദ്ര്യം, കപട സദാചാരം, സ്വവർഗ ലൈംഗികത തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും മലയാള സിനിമകൾ ചർച്ച ചെയ്തു.. പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ വില കുറച്ചു കണ്ടിരുന്ന ഒരു പ്രവണതയിൽ നിന്നുള്ള ഒരു മോചനം ആയിരുന്നു ഇത്തരത്തിൽ ഉള്ളൊരു മലയാള സിനിമയുടെ മാറ്റം.

Advertisement

വർഷത്തിൽ 140സിനിമകൾ ഇറങ്ങിയാൽ അതിൽ നല്ലൊരു പങ്കും നവാഗത സംവിധായകരുടെ സിനിമകൾ ആയി മാറുന്നു.. പല തരത്തിൽ പല ഭാവത്തിൽ പല വിഷയങ്ങൾ രസകരമായി അവതരിപ്പിച്ച ഒരുപാട് സിനിമകൾ ഈ കാലയളവിൽ മലയാളത്തിൽ പിറവി എടുത്തിട്ടുണ്ട്.. ഇവയിൽ എത്രയെണ്ണം പ്രേക്ഷകർ തീയേറ്ററിൽ പോയി നിറഞ്ഞ സദസ്സിൽ കണ്ടു വിജയിപ്പിച്ചിട്ടുള്ളത്?? ഉണ്ടാകാം ഇല്ല എന്ന് പറയുന്നില്ല.. എന്നിരുന്നാൽ കൂടെ അർഹിച്ച ഒരു അംഗീകരമോ ഒരു വിജയമോ അവകാശപ്പെടാൻ ഇല്ലാതെ ഏത്ര ഏത്ര ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തെ ആണ് നമ്മൾ ഓരോ വെള്ളിയാഴ്ചയും നമ്മൾ തന്നെ ഇല്ലാതാക്കിയിട്ടുള്ളത്??

ഇപ്പോഴും വലിയ താരങ്ങളുടെ പടം വന്നാൽ മാത്രമേ ജന തിരക്കുള്ളൂ എന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്.. എന്നിരുന്നാൽ കൂടി അവരുടെ സിനിമകളെക്കാൾ കല മൂല്യമുള്ള സിനിമകൾ മലയാളത്തിൽ ഒട്ടനവധി ഇറങ്ങുന്നുണ്ട്.. അവയൊന്നും കാണാൻ പ്രേക്ഷകർക്കു താല്പര്യമില്ല.. ഒരു വിഭാഗം മാത്രം എല്ലാ സിനിമകളും കാണുന്നു തീയേറ്ററിൽ.. അതിൽ ഒരാൾ ആണ് ഞാൻ.. താരനിര നോക്കിയല്ല ഞാൻ സിനിമ കാണുന്നത്.. എല്ലാത്തരം സിനിമകളും വലിപ്പ ചെറുപ്പമില്ലാതെ തീയേറ്ററിൽ തന്നെ കാണാൻ ശ്രേമിക്കാറുണ്ട്..

അതുപോലെ എല്ലാവരും ചിന്തിച്ചാൽ മലയാള സിനിമ രക്ഷപെടും.. ലൂസിഫർ ഭീഷ്മ പാർവം പോലെ ഉള്ള സിനിമകളും നമുക്ക് വേണം.. അതുപോലെ തന്നെ ചെറിയ വലിയ സിനിമകളും നമുക്ക് വേണം.ഇനിയും മലയാള സിനിമയിൽ മാറ്റങ്ങൾ സംഭവിക്കും പുതിയ കഴിവുള്ള സംവിധായകർ ആൺ എന്നോ പെണ്ണ് എന്നോ വേർതിരിവില്ലാതെ പുതിയ ആശയങ്ങളും വിഷയങ്ങും കാഴ്ചകളുമായി പ്രേക്ഷകരെ ത്രസിപ്പിക്കാനും വിസ്മയിപ്പിക്കാനും വരും.. ഉറപ്പാണ്.. പക്ഷെ അതിനെ ഒരു വെള്ളിയാഴ്ച പിറവിയെടുത്തു അടുത്ത വെള്ളിയാഴ്ച ഒടുങ്ങി തീരാൻ ഉള്ള ആയുസ്സ് മാത്രമേ ഉണ്ടാകുന്നുള്ളു.

പലപ്പോഴും പല സിനിമകളും ഞാൻ തീയേറ്ററിൽ കാണുമ്പോഴും വിചാരിക്കും ഇതു നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കേണ്ട ഒരു സിനിമ തന്നെ ആണല്ലോ.. നല്ല ആശയം ആണല്ലോ എന്നൊക്കെ.. ചിലപ്പോൾ അത്തരം സിനിമകൾ കാണാൻ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടാകുന്നുള്ളു.ഒരു സിനിമ അത് പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ? അത് കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടോ എന്നും ആൾക്കാർക്ക് ഇഷ്ടപെടുന്നുണ്ടോ?ഇതെല്ലാം ഉണ്ടെങ്കിൽ അത് ഒരു മികച്ച സിനിമ ആണ്..അത്തരം ഒട്ടനവധി സിനിമകൾ ഓരോ വെള്ളിയാഴ്ചയും വരുന്നുണ്ട് അതെ വേഗത്തിൽ അപ്രതീക്ഷിമാകുന്നു. ഏതൊരു സിനിമയും എനിക്ക് മറ്റൊരു സിനിമ കാണാൻ ഉള്ള ഊർജമാണ് അന്നും ഇന്നും എന്നും നൽകുന്നത് നൽകികൊണ്ടിരിക്കുന്നത് നൽകാൻ പോകുന്നതും.ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തെ ആണ് നമ്മൾ ഓരോ വെള്ളിയാഴ്ചയും ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്..

***

Suresh Babu

Advertisement

തിയ്യേറ്ററിൽ ആള് കേറാത്തതെന്ത് കൊണ്ട് ? അറിയുമോ ? അറിയണോ ?

1. അമിതമായ ടിക്കറ്റ് നിരക്ക് – മലയാളികൾ പണ്ടേ ഫാമിലിയായി സിനിമ കാണാൻ പോകുന്നവരാണ്.
2. ഒരു ടിക്കറ്റിന് 20 ഉം 30 ഉം രൂപ വെച്ച് ബുക്കിംഗ് ചാർജ് . എന്തക്രമമാണ്. പർ ടിക്കറ്റ് ആണിവർ ബുക്കിംഗ് ചാർജ് വാങ്ങിക്കുന്നത് പർ ബുക്കിംഗ് അല്ല. ഒരു ഒറ്റ ബുക്കിങ്ങിൽ തന്നെ 5 ടിക്കറ്റ് ബുക്ക് ചെയ്താലും 30 രൂപയല്ല 5 X 30 = 150 രൂപ ബുക്കിംഗ് ചാർജ് കൊടുക്കണം
3. തിയ്യേറ്ററിലെ ഊളഫാൻസിന്റെ ബഹളം കമന്റ്സ് , തനിക്കിഷ്ടമില്ലാത്ത എല്ലാ സീനിനും കൂവൽ (മറ്റുള്ളവരുടെ ഇഷ്ടം എനിക്കറിയണ്ട എന്ന കൂതറ മനോഭാവം )
4. സിനിമ തിയ്യേറ്ററിൽ കയറിയാൽ മൊബൈൽ തുറന്ന് വാട്സാപ്പ്, fb നോക്കി തൊട്ടടുത്തിരിക്കുന്ന ആളെ ശല്യപ്പെടുത്തൽ , മണിക്കൂറുകളോളം ഉച്ചത്തിൽ കോൾ വിളിക്കൽ (ബ്ലഡി ഫൂൾസ്-മായി വഴക്കിടേണ്ടി വരെ വന്നിട്ടുണ്ട് )
5. നല്ല ബാത് റൂം ഫെസിലിറ്റി പോലും തരാത്ത തിയ്യേറ്ററുകൾ ആ പേരിൽ തന്നെ ഓരോ ടിക്കറ്റിലും ഈടാക്കുന്ന ഭീമൻ തുക. (A C ഇപ്പോൾ ഭാഗ്യത്തിന് ഇടുന്നുണ്ട് എന്താണോ ആവോ )
6. സസ്പെൻസ് പൊളിക്കാനായും പോപ്കോൺ തിന്നാനായും വർത്തമാനം പറയാനായും മാത്രം തിയ്യേറ്ററിൽ വീണ്ടും കയറുന്ന ചില നല്ല മക്കൾ (ഇവന്മാർക്കും ഇവളുമാർക്കും വല്ല പാർക്കിലോ ഹോട്ടലിലോ പോയ്ക്കൂടേ?)
7. ഈ ബുദ്ധിമുട്ടുകൾ ഒന്നും സഹിക്കാതെ ഒരു മാസത്തിനുള്ളിൽ വീട്ടിൽ സെറ്റ് ചെയ്ത ഹോം തിയ്യേറ്ററിൽ അവനവന്റെ സൗകര്യത്തിന് സിനിമ കാണാനുള്ള സംവിധാനം ഉണ്ടല്ലോ എന്ന ബോധം
8. കഷ്ടപ്പെടുന്ന സിനിമാ നിർമ്മാണ സംവിധാന അഭിനേതാക്കൾക്ക് ഒക്കെയും നല്ല 8 ന്റെ പണി കൊടുക്കുന്ന 100 ആം ക്ലാസ് ചെറ്റത്തരം കാണിക്കുന്ന ആയിരക്കണക്കിന് ടെലഗ്രാം ചാനലുകളും പൈറസിയും…. Pirates of the Carebian Telegram ഉം VPN ഉം Torrent ഉം
9. കോവിഡ് കാലത്ത് ഇതൊന്നുമില്ലെങ്കിലും ജീവിക്കാം എന്ന് ആളുകൾ പഠിച്ചു. അതൊരു ശീലമായിപ്പോയി. ചിലർ വെള്ളമടി നിർത്തിയ പോലെ കാശ് കൊടുത്തുള്ള സിനിമ കാണലിന് Full stop ഇട്ടു
10. എല്ലാറ്റിനുമുപരിയായി കൂനിന്മേൽ കുരു പോലെ – മിനിമം ഗ്യാരണ്ടിയോ ക്വാളിറ്റിയോ ഇല്ലാത്ത ഒത്തിരി സിനിമകളും സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും – പോരാത്തതിന് പടവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പുട്ടിന് തേങ്ങ പോലെ പറഞ്ഞുള്ള സോഷ്യൽ മീഡിയകളിലൂടെയുള്ള ആഞ്ഞു തള്ളലുകളും .
11. ചില തിയ്യേറ്ററുകളിൽ പാർക്കിംഗ് ഫെസിലിറ്റി ഇല്ലാത്തതും / പെട്രോളിന് ദിനം പ്രതി വിലക്കയറ്റം ഉണ്ടാകുന്നതും തിരിച്ചറിയപ്പെടാത്ത കാരണങ്ങളിൽ ഒന്നാണ്.
12. പഴയ കാലത്ത് എല്ലാ ക്ലാസ് പ്രേക്ഷകരും തിയ്യേറ്ററിൽ പോകാറുണ്ട്. ഇന്ന് ഹൈ ഇൻകം ഗ്രൂപ്പ്, മിഡിൽ ക്ലാസ് ഇവർ മാത്രമേ തിയ്യേറ്ററിൽ പോയി സിനിമ കാണാറുള്ളൂ. Lower ഇൻകം ഗ്രൂപ്പിനെ പാടേ അവഗണിച്ച് കൊണ്ട് തിയ്യേറ്ററിൽ മുഴുവനും ഒരൊറ്റ റേറ്റാണ് ഇന്ന് . മുന്നിലിരിക്കുന്നവനും പിന്നിലിരിക്കുന്നവനും കൊടുക്കണം ഏറ്റവും കുറഞ്ഞത് 170 രൂപ. Low income Group ആയിരുന്നു ഏറ്റവും കൂടുതൽ excited ആയി സിനിമ കാണാൻ വന്നു കണ്ടു കഥകൾ പറഞ്ഞു ഒക്കെ മൗത്ത് പബ്ലിസിറ്റിയിലൂടെയും (അംഗബലം കൊണ്ടുമെല്ലാം കൂടുതലായതിനാൽ) മറ്റും സിനിമയ്ക്ക് പ്രചാരം നൽകി വിജയിപ്പിച്ചിരുന്നത്. സാധാരണക്കാരനെ തിയ്യേറ്ററിൽ വീണ്ടും കയറ്റാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. പണ്ട് ഒരു നഗരത്തിൽ പോയി 3 മണിക്കൂർ വെറുതെ കളയേണ്ട അവസ്ഥവന്നാൽ തിയ്യേറ്ററിൽ പോയി “ഏതെങ്കിലും ഒരു സിനിമ” കാണുമായിരുന്നു മലയാളി. ഇന്ന് അവൻ സിനിമയ്ക്ക് മുകളിൽ ബിരിയാണിക്ക് പ്രിഫറൻസ് കൊടുക്കുന്നു. കാരണം സിനിമാക്കാർക്കില്ലാത്ത ഒന്ന് അവർക്കുണ്ട്. അത് ഒരു ഗ്യാരണ്ടിഡ് USP ആണ്. Unique Selling Proposition.
ഇതൊക്കെ വലിയ പ്രശ്നങ്ങളാണ്

ഇതൊക്കെ വേണ്ട ഇതിൽ ഒന്നെങ്കിലും മാറ്റിത്തരാൻ പറ്റ്വോ സക്കീർ ഭായിക്ക് ?????
ഇല്ലെങ്കിൽ തിയ്യേറ്ററിൽ ഇനിയും ആള് കേറുന്നില്ലെന്ന് പറഞ്ഞ് പോയി കേസ് കൊടുക്കണം പിള്ളേച്ചാ….. അല്ല പിന്നെ …..!
നിർമ്മാതാവിന്റെ വീട്ടിൽ പോയാൽ ലേശം കഞ്ഞിയെടുക്കട്ടേ ചേട്ടാ എന്ന ചോദ്യം മാത്രം ബാക്കിയാക്കി OTT കൾ ഇനിയും തഴച്ചുവളരും ഇങ്ങനെ പേയാൽ ….തിയ്യേറ്റർ സംവിധാനം തന്നെ ഇല്ലാതെയാവും ….
അതുവരേക്കും “എന്നെപ്പോലുള്ള സിനിമാപ്രാന്തന്മാർ മാത്രം” ഇതൊക്കെ പിന്നേം പിന്നേം സഹിച്ചോണ്ട് തിയ്യേറ്ററിൽത്തന്നെ പോയി – 4K Atmos ൽ A/c ൽ തനിച്ചിരുന്നാസ്വദിച്ച് സിനിമ കണ്ടാസ്വദിക്കാൻ തീവ്രമായി ശ്രമിക്കുകതന്നെ ചെയ്യും

 1,416 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
article3 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured4 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment5 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album5 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment6 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured6 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space6 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space7 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »