താനൊരു സിനിമാതാരമാകുമെന്ന് സ്കൂളിലെ ബഞ്ചിൽ എഴുതിവെച്ചു കാത്തിരുന്നു

0
417

Ragesh

ആത്മീയ.

ഒരു ബോളിവുഡ് താരത്തിന്റെയോ ഇൻറർനാഷണൽ മോഡലിന്റെയോ ഒക്കെ സൗന്ദര്യമുള്ള, എന്നാൽ മലയാളിത്തവും നിറഞ്ഞ നായികയാണ് ആത്മീയ രാജൻ. ചെറുപ്പം മുതലേ സിനിമാതാരം ആകുമെന്ന് മോഹിച്ചു നടന്ന ഈ കണ്ണൂർക്കാരി, താനൊരു സിനിമാതാരമാകുമെന്ന് സ്കൂളിലെ ബഞ്ചിൽ എഴുതിവെച്ചു കാത്തിരുന്നു.

May be an image of 6 people and text that says "റോസ് ഗിറ്റാറിനാൽ ജോസഫ് മർക്കോണി മത്തായി പൂമുത്തോൾ കോൾഡ് ൾഡ് കേസ് ആത്തീയ"2009ൽ ഐ.വി. ശശി സംവിധാനം ചെയ്ത ‘വെള്ളത്തൂവൽ’ എന്ന ചിത്രത്തിൽ നിത്യ മേനോൻറെ കൂട്ടുകാരി രശ്മി എന്ന ചെറിയ കഥാപാത്രം ചെയ്തു കൊണ്ടാണ് കാത്തിരിപ്പ് അവസാനിപ്പിച്ച് ആത്മീയ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. തുള്ളാതെ മനമും തുള്ളും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സംവിധായകൻ ഏഴിൽ 2012ൽ ചെയ്ത ‘മനം കൊത്തി പറവൈ’ എന്ന ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി അഭിനയിച്ചുകൊണ്ട് തമിഴിലാണ് ആത്മീയയുടെ നായികയായുള്ള രംഗപ്രവേശം. നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ആത്മീയയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

Joseph fame actress Athmiya Rajan enters wedlock - Malayalam News -  IndiaGlitz.comതുടർന്ന് 2013ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ‘റോസ് ഗിറ്റാറിനാൽ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി എത്തി. ചിത്രം വിജയിച്ചില്ലെങ്കിലും ഗാനങ്ങൾ മികച്ചതായിരുന്നു. തുടർന്ന് തമിഴിൽ പോങ്കടി നിങ്കളും ഉങ്ക കാതലും,കാവിയൻ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി. അതിനിടെ എൻഡോസൾഫാൻ ദുരന്തം പ്രമേയമാക്കി 2016ൽ ഇറങ്ങിയ മനോജ് കാനയുടെ ‘അമീബ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Recently married actress opens up about her love story - Tamil News -  IndiaGlitz.comഎന്നാൽ എം പത്മകുമാർ സംവിധാനം ചെയ്ത് 2018ൽ റിലീസായ ‘ജോസഫി’ൽ ജോജു ജോർജ്ജിനൊപ്പം ഭാര്യ സ്റ്റെല്ല പീറ്റർ എന്ന കഥാപാത്രമായി അഭിനയിച്ചതോടെയാണ് ആത്മീയ എന്ന പൂമുത്തോളെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്ന് തോന്നുന്നു.

തുടർന്ന് ജയറാമിനും വിജയസേതുപതിക്കും ഒപ്പം ‘മാർകോണി മത്തായി’യിലും നായികയായി ആത്മീയയെ നാം കണ്ടു. ഏറ്റവും പുതുതായി തനൂ ബാലക് സംവിധാനം ചെയ്ത ‘കോൾഡ് കേസി’ലെ ഇവ മരിയയാണ് ആത്മീയ എത്തിയത്. ചെറിയ വേഷം ആയിരുന്നെങ്കിലും ചിത്രം കണ്ടവർ “ഇവ മരിയ”യെ പെട്ടെന്ന് മറക്കാൻ വഴിയില്ല. തമിഴിൽ സമുദ്രക്കനിയുടെ നായികയായി ‘വെള്ളൈയാനൈ’ എന്ന ചിത്രത്തിലും എത്തി. അവിയൽ, അവനോവിലോന എന്നീ ചിത്രങ്ങൾ റിലീസാവാനുണ്ട്.

മംഗലാപുരം ശ്രീദേവി കോളേജിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയെങ്കിലും ഇഞ്ചക്ഷൻ എടുക്കാൻ പോലും പേടിയാണെന്ന് താരം അഭിമുഖങ്ങളിൽ പറയാറുണ്ട്. മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ സനൂപ് കെ നമ്പ്യാരാണ് ഭർത്താവ്. കിട്ടുന്ന വേഷം ചെറുതാണെങ്കിലും മികവുറ്റതാക്കുന്ന, മുൻനിര നായികയാകാനുള്ള എല്ലാ അർഹതയുമുള്ളപ്പോഴും ഒരു അണ്ടർ റേറ്റഡ് നായിക ആയല്ലേ തുടരുന്നത് എന്ന് തോന്നും ആത്മീയയെ കാണുമ്പോൾ.